21 നവംബർ 2016
SYDNEY, മെൽബോൺ എന്നീ നഗരങ്ങൾ കഴിഞ്ഞാൽ ജനസംഖ്യയിൽ മൂന്നാമത്തെ പട്ടണമാണ് Brisbane. 23 ലക്ഷം. 1825ൽ സ്ഥാപിതമായ ഈ പട്ടണത്തിൻറെ പേര് നഗര മധ്യത്തിൽ ക്കൂടി ഒഴുകുന്ന Brisbane നദിയെ ആധാരമാക്കിയാണ്. നദിയുടെ പേരിന് കരണഭൂതൻ 1825 ൽ governor ആയിരുന്ന Sir Brisbane ആണ്. Kurabi, Brisbane നഗരത്തിൻറെ ഭാഗമാണ്. നഗര ഹൃദയത്തിലേക്ക് 18 Kms ദൂരം.
നഗരത്തിന്റെയും നദിയുടെയും ഗാംഭീര്യവും സൗന്ദര്യവും അൽപ്പനേരം ആസ്വദിക്കാൻ അവസരമുണ്ടായി. ഉച്ച കഴിഞ്ഞു നാലുമണിക്ക് ഞങ്ങൾ എമിലിൻറെ നേതൃത്വത്തിൽ രണ്ടു കാറുകളിൽ West End ൽ എത്തി. ആദ്യം പാർക്കിലേക്കാണ് പോയത്. വളരെ വിശാലവും വൈവിദ്ധ്യം ഏറെയുള്ള വൃക്ഷങ്ങളും പൂക്കൾ ഉള്ളതുമാണ് പാ ർക്ക്. ജനങ്ങൾക്ക് നടക്കാനും ഓടാനും വിശ്രമിക്കാനും ധാരാളം ഇടമുണ്ട്. ബൊഗൈൻ വില്ല ക്കാണ് പ്രാധാന്യം. വിവിധതരം ബൊഗൈൻവില്ല നടപ്പാതയ്ക്കു മുകളിൽ ഒരു പന്തൽ ആയി നീണ്ടു നീണ്ടു പോകുന്നു. വിവിധ തരം ചെടികളുടെ കൂട്ടത്തിൽ ഒരു കറിവേപ്പ് കണ്ടു. ഉദ്യാനത്തിന്റെ ഒരു ഭാഗത്തു യോഗാ class നടക്കുന്നു.
അടുത്തതായി ഫെറിയിൽ കയറി നദിയുടെ വിരിമാറിലൂടെ ഒരു ride. ഇത് വളരെ ഗംഭീരമാണ്. ഇരുവശത്തും വൻ കെട്ടിടങ്ങൾ. നദിക്ക് കുറുകെ അനവധി പാലങ്ങൾ. ഫെറിയിൽ നല്ല സീറ്റുകൾ. Public Transport ൻറെ ഒരു ഭാഗമാണ് Ferry.
Ride കഴിഞ്ഞു West End ൽ തിരിച്ചെത്തി. അടുത്ത പരിപാടി Riverside ൽ Barbecue. അതിനുള്ള സൗകര്യം നഗര സഭ ഒരുക്കിയിട്ടുണ്ട്. മേശയും ബെഞ്ചും മാത്രമല്ല അത്യാവശ്യം ഉപയോഗിക്കാൻ electric അടുപ്പ് സൗജന്യമായി ഉണ്ട്.
എമിൽ -ബോണി ദമ്പതികൾ എപ്പോഴും well -planned ആണ്. ഏത് ചെറിയ കാര്യമായാലും ഒന്നിച്ചിരുന്ന് ആലോചിച്ചു ഓരോ details ഉം സമയവും എല്ലാം കുറിച്ചു വെച്ചാണ് പരിപാടികൾ. Gas സിലിണ്ടറും stove ഉം കൊണ്ടുവന്നിട്ടുണ്ട്. മറ്റ് വളരെയധികം സാധനങ്ങൾ. ഇന്നത്തെ item, ബർഗർ ആണ്. അതായത് സാംബ്രാജ്യ -കുത്തക മുതലാളിത്ത -ആഗോളവൽക്കരണ -അധി നിവേശനത്തിന്റെ പ്രതീകമായ Burger ! അത് ഉണ്ടാക്കാൻ വേണ്ടി യുവദമ്പതികളും അനുജൻ സെബിയും ആവശ്യത്തിലധികം സാധനങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. eg fried egg വേണ്ടാത്തവർക്ക് cheese എടുക്കാം. എന്തായാലും കണ്ണടച്ച് തുറന്നപ്പോൾ burger റെഡി. King Burger. കുടിക്കാൻ beer അല്ലെങ്കിൽ wine. രാത്രി ആയപ്പോൾ നഗരത്തിന്റെയും നദിയുടെയും ഗാംഭീര്യവും സൗന്ദര്യവും കൂടി.
എമിൽ -ബോണി ദമ്പതികൾ ഉണ്ടാക്കിയ burger കഴിച്ചപ്പോൾ സാമ്പ്രാജ്യത്വത്തോടുള്ള അമർഷവും വിശപ്പും അടങ്ങി.
Brisbane നഗര സഭ പ്രധാന point കളിൽ Free WIFI ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൻറെ ഹൃദയ ഭാഗത്തു Bus Service സൌജന്യമാണ്.
മടക്ക യാത്രയിൽ River side ൻറെ ഒരു ഉയർന്ന ഭാഗത്തു കാറുകൾ നിറുത്തി. നദിയുടെയും നഗരത്തിന്റേയും ഒരു നല്ല view കിട്ടുന്ന ഇടമാണ്. ധാരാളം ആളുകൾ അവിടെ relax ചെയ്യുന്നുണ്ടായിരുന്നു. കുറെ നേരം അവിടെ ചെലവഴിച്ച ശേഷം വീട്ടിലേയ്ക്ക് തിരിച്ചു.

Comments
Post a Comment