കുറാബി
Brisbane Metro യുടെ ഒരു suburb ആണ് കുറാബി. സിറ്റിയിൽ നിന്ന് 16 Kms. ഏകദേശം 8000 ആളുകളാണ് വിശാലമായ ഈ പ്രദേശത്ത് താമസിക്കുന്നത്. പ്രദേശവാസികളിൽ 51%മാത്രമാണ് ഇവിടെ ജനിച്ചവർ. ബാക്കി ഉള്ളവർ യഥാക്രമം ഇന്ത്യ, ചൈന, Middle East, ദക്ഷിണാഫ്രിക്ക, New Zealand, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയവരാണ്. ഭാഷാ -സാംസ്‌കാരിക വൈവിദ്ധ്യം ഉള്ള ഒരു സ്ഥലമാണ്.
ഉന്നതമായ ജീവിതനിലവാരമുള്ള രാജ്യമാണ് Australia.എല്ലായിടത്തും ഇത് കാണാൻ സാധിക്കും. കുറബിയിൽ ഇത് കാണാം. ചെറിയ പൂന്തോട്ടം ഉള്ള വീടുകൾ. നല്ല റോഡുകൾ. ഇരുവശത്തും തണൽ മരങ്ങൾ. ചില compound കൾക്ക് മതിൽ ഇല്ല. സുരക്ഷിതത്വം ഒരു പ്രശ്നമല്ല എന്ന് ഇത് സൂചിപ്പിക്കുന്നു. ചെറിയ ഇനം മാവും വാഴയും ചില പൂന്തോട്ടങ്ങളിൽ കാണാം. Dr സൂസിയുടെ തോട്ടത്തിൽ മാവും പ്ലാവും ഉണ്ട്.
റോഡിൻറെ അപ്പുറം വിശാലമായ ഒരു മൈതാനമാണ്. ജനങ്ങൾക്ക് നടക്കാനും ഓടാനും വ്യായാമം ചെയ്യാനും ധാരാളം സ്ഥലമുണ്ട്. ഇതുപോലുള്ള മൈതാനങ്ങൾ കുറബിയിൽ പലയിടത്തും കണ്ടു. വ്യായാമത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണിത്.Life expectancy യിൽ 82.5 Points ഉള്ള ഓസ്ട്രേലിയ ലോകത്തിൽ നാലാം സ്ഥാനത്താണ്. 68 ഉള്ള ഇന്ത്യ 167 ആം സ്ഥാനത്താണ്.
ഈ മൈതാനത്തു വെള്ള കൊക്കുകളും മറ്റ് പക്ഷികളും കൊത്തിപ്പെറുക്കി നടക്കുന്നത് കാണാം. ഇതേ ദൃശ്യം പോർട്ട് Elizabeth ൽ ലീലാമ്മയുടെ സഹോദരൻ ബോബൻ താമസിക്കുന്ന Parson Hill ൽ കണ്ടത് ഓർമ്മ വന്നു. സെപ്റ്റംബറിൽ ഞങ്ങൾ അവിടെയുള്ളപ്പോൾ ഒരാൾ ചെറിയ വാഹനം ഓടിച്ചു പുല്ല് വെട്ടുന്നത് കണ്ടു. ഇവിടെയും അത് കണ്ടു. രണ്ടിടത്തും മുനിസിപ്പാലിറ്റി നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്ന് സൂചന. ഒരു rating നടത്തിയാൽ Parson Hill ന് പത്തു points കൂടുതൽ കിട്ടും. കാരണം കടലിന്റെ മനോഹര ദൃശ്യം.
നമ്മുടെ നാട്ടിലോ ? പണ്ട് പാലായിൽ കൊട്ടാരമറ്റം മൈതാനം ഉണ്ടായിരുന്നു. 1960കളിൽ ഞാൻ അവിടെ Shot put, ജാവലിൻ എന്നിവ ചെയ്തിട്ടുണ്ട്. ഇന്ന് ആ മൈതാനം Private Bus Stand ആണ് ! കോട്ടയത്തു നിരുനക്കര മൈതാനത്തു tiles ഇട്ട് parking ന് ഉപയോഗിക്കുകയാണ്. സ്റ്റേജ് കെട്ടിയിട്ടുണ്ട്. ഇതാണ് നമ്മുടെ തല തിരിഞ്ഞ പുരോഗമനം !
ഇവിടത്തെ മൈതാനത്തിന്റെ അതിരുകളിൽ കൂറ്റൻ തണൽ മരങ്ങൾ ഉണ്ട്. മാവുകൾ പൂത്തു നിൽക്കുന്നു. കുട്ടികള്ക്ക് പ്രത്യേക സ്ഥലം ഉണ്ട്. ജനങ്ങൾക്ക് Work Out ചെയ്യാൻ ലളിതമായ facilities ഉണ്ട്. Toilet,വെള്ളം മുതലായ സൗകര്യങ്ങൾ ഉണ്ട്.
.

Comments
Post a Comment