Skip to main content

ഓസ്ട്രേലിയ ഡയറി -8

The Wedding

നവംബർ 18 വെള്ളിയാഴ്ച്ച അതിമനോഹരമായ  ഒരു ദിവസമായിരുന്നു. Dr സൂസിയുടെ മൂത്ത മകൻ എമിലും Aussie പെൺകുട്ടിയായ ബോണിയും തമ്മിലുള്ള വിവാഹത്തിൻറെ  ദിവസം. Dr സൂസിക്ക് മൂന്ന് ആൺമക്കളാണ്‌. എമിൽ സിവിൽ എൻജിനീയറാണ്. രണ്ടാമൻ സെബി ഡോക്ടർ. മൂന്നാമൻ ജോസു മെഡിസിന് മൂന്നാം വർഷം.

വിവാഹം പ്രമാണിച്ചു 19 പേരാണ് വീടെടുത്തു താമസിക്കുന്നത്. ആറ് ചെറിയ കുട്ടികൾ ഉൾപ്പെടെ. അടുക്കള വിശാല മാണ്. രാവിലെ ചെറിയ cooking ഉം തമാശകളും കളിയാക്കലുകളും കുട്ടികളുടെ വഴക്കുകളും മറന്നു വെച്ച key തപ്പലും എല്ലാം കൂടി നല്ല ബഹളം.

Breakfast കഴിഞ്ഞു  അടുത്ത പരിപാടി Wedding നു വേണ്ടിയുള്ള വസ്ത്ര ധാരണമാണ്. സ്ത്രീകളുടെ ഒരുക്കത്തിന് എത്ര സമയം വേണമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭാഗ്യവശാൽ  11. 30 ന്  പുറപ്പെട്ടാൽ മതി.

മറ്റ് അതിഥികൾ എത്തി. സൗഹൃദങ്ങൾ പുതുക്കാനും പുതിയവ തുടങ്ങാനും അവസരം കിട്ടി. എല്ലാവരും പുതുപുത്തൻ വസ്ത്രങ്ങൾ ധരിച്ചു റെഡിയായപ്പോൾ  ആഘോഷത്തിന്റെ അരങ് colorful ആയി സജീവമായി. ഫോട്ടോ എടുക്കൽ, നല്ല പോസുകൾ.
പ്രാർത്ഥന. വരന് അനുഗ്രഹാശിസ്സുകൾ.

11. 30 ന്  Byron Bay  യിൽ ഉള്ള  Wedding Venue വിലേക്കു   പുറപ്പെട്ടു. ഇരുപതു മിനിറ്റ്  ഡ്രൈവ്. ഒരു ചെറിയ കുന്നിലാണ് The Fig Tree എന്നു പേരുള്ള Restaurant. അസാമാന്യ വലിപ്പമുള്ള ഒരു അത്തി അവിടെയുണ്ട്. അതുകൊണ്ടാണ്  Fig Tree എന്ന പേര്. Wedding ന് വേണ്ടിയുള്ള ഒരു restaurant ആണ്‌. Restaurant ൻറെ കെട്ടിടം  ചെറുതാണ്. Outdoor നാണ് പ്രാധാന്യം. Venue book ചെയ്താൽ  ഒരു ദിവസം മുഴുവൻ അത് നമ്മുടെ ഉപയോഗത്തിനാണ്.മറ്റാരും അവിടെ  വരുന്നില്ല.

12 മണി മുതൽ  രാത്രി  പത്തര വരെയാണ്   പ്രോഗ്രാം. ഇത് എങ്ങനെ സാധിക്കും  എന്ന കാര്യത്തിൽ  കൗതുകം തോന്നി.

പ്രവേശന കവാടത്തിൽ ഒരു യുവ സുന്ദരി drinks offer ചെയ്തു. Wine,, beer, അല്ലെങ്കിൽ juice. ഇരിക്കാൻ ചെറിയ വട്ടക്കസേരകൾ ഉണ്ട്‌. വട്ടമിട്ടിരുന്നു  സംസാരിക്കാം. അതിസുന്ദരമായ   അന്തരീക്ഷമാണ്. അകലെ  കടൽ കാണാം. Ac, ഓൺ ചെയ്തതുപോലുള്ള  സുഖകരമായ  താപ നില.

ദോശ മാവ് ദോശക്കല്ലിൽ ഒഴിച്ച്  മാക്സിമം പരത്തുന്നതുപോലെയാണ്  പ്രോഗ്രാമിൻറെ ഒരു style. ദോശ thin ആകുന്നതനുസരിച്ചു  രുചി കൂടും. പൈക -ഏറ്റുമാനൂർ വിവാഹങ്ങൾക്ക്   സ്റ്റൈൽ എടുപിടീന്നാണ്. ദാ വന്നു, ദാ പോയി എന്ന് പറഞ്ഞതുപോലെ.

ഇടയ്ക്കിടെ വിവിധ തരം ചെറു കടികൾ (Bites ) കൊണ്ടുവരും. Drinks ഉം ഇടയ്ക്കിടെ കൊണ്ടുവരും. Hot drinks ഇല്ല.

ഒരു ഗായകൻ  അത്തി
മരത്തിന്റെ  ചുവട്ടിൽ നിന്ന്  ഒരു പ്രണയ ഗാനം പാടി.അതിന് ശേഷം വധൂവരന്മാരെ  പരിചയയപ്പെടുത്തി. അവർ വിവാഹ രജിസ്റ്ററിൽ ഒപ്പുവെച്ചു. പ്രോഗ്രാം director എപ്പോഴും  സരസമായി സംസാരിച്ചു audience നെ  കയ്യിലെടുക്കും.

വീണ്ടും സൗഹൃദ സംഭാഷണങ്ങൾ. സമയം പോകുന്നത് അറിയുകയില്ല. 15 വർഷം മുമ്പ്  South Africa യിൽ നിന്ന് വന്ന്
ഇവിടെ settle ചെയ്ത Dr ജോസും കുടുംബവും എത്തിയിരുന്നു. ഓർമ്മകൾ പങ്കുവെച്ചു. മറ്റ് മലയാളികളെ പരിചയപ്പെട്ടു.

സമയം നാലു മണി. ഡിന്നർ outdoor ആളാണ്. സീറ്റിങ് arrangement ഒരു ബോർഡിൽ എഴുതിയിരുന്നു. ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടുത്തിയ  ഭക്ഷണമാണ്. പരിപ്പും പപ്പടവും ഉണ്ട്‌. കുടിക്കാൻ wine. ഒരു കലാകാരൻ സിത്താർ വായിച്ചു.
അദ്ദേഹത്തെ നേരത്തെ പരിചയപ്പെട്ടിരുന്നു. പീറ്റർ എന്നു പേരുള്ള അദ്ദേഹം  ജയപ്പൂരിലാണ്  സിത്താർ അഭ്യസിച്ചത്.


അടുത്തതായി Pool -സൈഡിൽ ഒരു gathering. കുടുംബാംഗങ്ങളുടെ പ്രസംഗങ്ങൾ.5-10 മിനിറ്റ് വീതം. എല്ലാത്തിലും  തമാശയ്ക്ക് മുൻ‌തൂക്കം. നവവധു  മലയാളത്തിൽ ഒരു പ്രസംഗം ചെയ്തത്‌ ഏറെ കൈയ്യടി വാങ്ങി. അവൾക്ക് കേരള സംസ്കാരത്തിൽ  വളരെ താൽപ്പര്യമുണ്ട്. ഞാനാണ് പ്രസംഗം എഴുതി കൊടുത്തത്.

വീണ്ടും സംഭാഷണങ്ങൾ. അതിനു ശേഷം എല്ലാവരും ഡാൻസ് ഹാളിലേയ്ക്ക്. ആദ്യത്തെ ഡാൻസ് എമിലും ബോണിയും ചേർന്ന്  കഹ് ദോ നാ  ആയിരുന്നു. അത് കലക്കി ! പിന്നെ ഞങ്ങളുടെ കൂടെയുള്ള ഒരു പെൺ കുട്ടി എല്ലാവർക്കും steps കാണിച്ചു കൊടുത്തു് കുറെ ഹിന്ദി numbers കാച്ചി. പിന്നെ ഇംഗ്ലീഷും ഹിന്ദിയും മാറിമാറി വന്നു.

പത്തരയ്ക്ക്  എല്ലാം ശുഭം.



Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...