Newrybar, 18 November
വ്യാഴാഴ്ച്ച രാവിലെ 11. 30 ന് ഞങ്ങൾ നാല് കാറുകളിൽ Byron Bay എന്ന സ്ഥലത്തെ ലക്ഷ്യമാക്കി പുറപ്പെട്ടു. രണ്ടു ദിവസത്തെ താമസത്തിനു വേണ്ടിയാണ്. 18 ന് സൂസിയുടെ മൂത്ത മകൻ എമിലിൻറെ കല്യാണമാണ്. Book ചെയ്തിരിക്കുന്ന വീട്ടിൽ ഭക്ഷണം കിട്ടുകയില്ല. അതുകൊണ്ട് അതിനുള്ള കാര്യങ്ങളും കൊണ്ടു പോകണം. കല്യാണക്കാര്യം ആയതുകൊണ്ട് വസ്ത്രങ്ങളും കൂടുതലാണ്. Car ബൂട്ടുകൾ നിറഞ്ഞു കവിഞ്ഞു. വല്ലതും miss ചെയ്താൽ ആകെ ഗുലുമാൽ ആകും.
1. 30 ആയപ്പോൾ Newrybar എന്ന സ്ഥലത്തു എത്തി. ഈ സ്ഥലത്തോട് അടുക്കുമ്പോൾ CapeTown ഉൾപ്പെട്ട Western Cape നോടുള്ള സാദൃശ്യം വളരെ പ്രകടമായി. നല്ല പച്ചപ്പ്. കന്നുകാലികൾ മേഞ്ഞു നടക്കുന്നു. ചെറിയ കുന്നുകൾ. ഒരു വാഴത്തോട്ടം കണ്ടു.
Book ചെയ്തിരിക്കുന്ന കെട്ടിടത്തിന്റെ പേര് The Old Church എന്നാണ്. പ്രശാന്ത സുന്ദരമായ ഒരു സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നതു. Main റോഡ് ന് അടുത്താണ്. Gate ഉം കാവൽക്കാരും ഇല്ല. Key, വാതിലിന് അടുത്ത് വെച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ വാതിൽ തുറന്ന് വലതുകാൽ വെച്ച് പ്രവേശിച്ചു.
വി ക്ടോറിയൻ സ്റ്റൈൽ ഉള്ളതാണ്. വിശാലമായ ഹാളിൽ ആ Style ഉള്ള furniture. ചുവരിൽ Dickens ൻറെ കാലത്തെ പടങ്ങൾ.
ഇത് 1911 ൽ നിർമ്മിച്ചതാണ്. ഒരു പള്ളിയുടെ മോഡലിൽ നിർമ്മിച്ചത് കൊണ്ടാണ് ഇതിന് Old Church എന്ന് പറയുന്നത്. 1911 ൽ നിർമ്മിച്ചതാണ്. WOODEN FLOORS ആണ്.
COMPOUND ൽ പന വർഗ്ഗത്തിൽ പ്പെട്ട മരങ്ങൾക്കാണ് പ്രാധാന്യം. ചെമ്പരത്തിയും ചെമ്പകവും മാവും ഉണ്ട്. പനകളിൽ കൊന്ത കുരുപോലെ ചുവന്ന കുലകൾ തൂങ്ങി കിടക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. റോഡിന് അപ്പുറത്തു ഒരു കമുകിൻ തോട്ടം പോലെ ഇത്തരം അനേകം പനകൾ കുലച്ചു നിൽക്കുന്നു.
ഏഴുമണിയോടെ അതിഥികൾ എല്ലാവരും എത്തി. പെണ്ണിന്റെയും ചെറുക്കന്റെയും വീട്ടുകാരും സുഹൃത്തുക്കളും ഒത്തു ചേർന്നു. പ്രധാന വിഭവം ചിക്കൻ ബിരിയാണി. കുടിക്കാൻ wine, beer. മലയാളികൾ നടത്തുന്ന ഒരു Restaurant ആണ് ബിരിയാണി supply ചെയ്തത്. ഈ ബിസിനെസ്സിൽ ധാരാളം മലയാളികൾ ഉണ്ട്.
ഒമ്പതുമണിയോടെ അതിഥികൾ മടങ്ങി.
സുഖകരമായ ചെറിയ തണുപ്പ്. മുകളിലത്തെ നിലയിലാണ് കിടപ്പുമുറികൾ. എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. Wifi ഉണ്ട്. ഇന്നത്തെ കാലത്ത് wife നാനോ WIFI ക്കാണോ പ്രാധാന്യം എന്നത് ചർച്ചാ വിഷയം ആകേണ്ടതാണ് !!

Comments
Post a Comment