20 നവംബർ 2016, ഞായർ
ഞായറാഴ്ച ഉണർന്നെണീറ്റത് ഒരു irony യുമായിട്ടാണ്. പള്ളിയിലാണ് താമസം. പക്ഷേ പട്ടക്കാരനും കുർബ്ബാനയും ഇല്ല. എന്തായാലും രാവിലെ പത്തുമണിക്കു മുമ്പ് check out ചെയ്യണം. അതുകൊണ്ട് എല്ലാവരും നേരത്തെ തന്നെ എണീറ്റ് ഉഷാറായി എല്ലാം അടുക്കി പെറുക്കി വെക്കാൻ തുടങ്ങി. ആഹ്ലാദകരമായ ഒത്തുചേരൽ അവസാനിക്കുന്നതിൽ വിഷമം തോന്നി. സിബിയും പ്രവീണയും സിഡ്‌നിയിലേയ്ക്ക് തിരിച്ചു പോവുകയാണ്. ഞങ്ങൾ Gold Coast ലേക്കാണ്.
Breakfast പതിവുപോലെ ഉഗ്രൻ. ഒന്നും ഉപേക്ഷിച്ചിട്ട് പോകാൻ ഉദ്ദേശമില്ല. അതുകൊണ്ട് എല്ലാവരും കൂടുതൽ കഴിച്ചു. പിന്നെ വിഷമം തീർക്കാൻ കുറെ ഏറെ ഗ്രൂപ്പ് photos. രാജകീയമായ കിടക്കയുള്ള ഒരു പുരാതന കുതിരവണ്ടിയുണ്ട്. അതിൻറെ പടികളിൽ ഇരുന്ന് couples pose ചെയ്തു.
Springbrook Mountain ആണ് ഞങ്ങളുടെ ലക്ഷ്യം. 12 മണിയോടെ അവിടെയെത്തി. വനത്തിലൂടെയാണ് യാത്ര. മലയുടെ അടിവാരത്തിൽ കുറെ നേരം വിശ്രമിച്ച ശേഷം യാത്ര തുടർന്നു. ധാരാളം കാറുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. വലിയ ഉയരമുള്ളതല്ല ഈ മല. 3250 അടി ഉയരം. Picnic സ്പോട്ടുകൾ ആണ് ആകർഷണം. വിവിധ ഭാഗങ്ങളിൽ Lookout point കൾ ഉണ്ട്. ഞങ്ങൾ കാറുകൾ പാർക്ക് ചെയ്‌ത് Trail ൽ ക്കൂടി നടന്നു. നിരപ്പായ സ്ഥലമാണ്. സുഖകരമായ ഒരു തണുപ്പാണ് കാട്ടിൽ. ചുറ്റുമുള്ള വൻ വൃക്ഷങ്ങളെയും വള്ളിച്ചെടികളെയും കണ്ടു കൊണ്ട് അനായാസമായ നടപ്പ്. 300 മീറ്റർ കഴിഞ്ഞപ്പോൾ Lookout spot ൽ എത്തി. അവിടെ നിന്ന് നോക്കിയാൽ ചുറ്റുമുള്ള പ്രകൃതി ഭംഗി ആസ്വദിക്കാം. വിശ്രമിക്കാൻ ബെഞ്ച് ഉണ്ട്.
എമിലും സെബിയും map ൽ നോക്കി വേറൊരു Lookout point കണ്ടുപിടിച്ചു അങ്ങോട്ട് നീങ്ങി. അവിടെ ഒരു ചെറിയ അരുവിയും വെള്ളച്ചാട്ടവും ഉണ്ട്. കാട്ടുചേമ്പും ഈന്തും വളരെ
ആകർഷകമായി തോന്നി. വിശ്രമിക്കാൻ ഒരു തടിവീട് ഉള്ളത് picnic ൻറെ മാറ്റു കൂട്ടി. മൂന്ന് വശവും തുറന്ന വീടാണ്. ഒരു വലിയ മേശയും ബെഞ്ചുകളും ഉണ്ട്. അരഭിത്തിയും ഉണ്ട്. അരുവിയുടെ ഗ്ല ഗ്ല ശബ്ദം അടുത്ത്. അരുവിയുടെ അടുത്തുള്ള പാറയിൽ നിന്നപ്പോൾ കഴിഞ്ഞ കൊല്ലം കോഴിക്കോട് പൂവാറൻതോട്ടിൽ, മരുമകൻ അജയ് യുടെ കാപ്പിത്തോട്ടത്തിന്റെ അരികിൽ ഒഴുകുന്ന തോട്ടിൽ ഞങ്ങളുടെ എല്ലാ പേരക്കുട്ടികളും ഇറങ്ങി കുളിച്ചത് ഓർമ്മയിൽ തെളിഞ്ഞു വന്നു. ഇവിടത്തെ അരുവി ചെറുതാണ്. എങ്കിലും അത് മലയുടെ താഴേയ്ക്ക് പതിക്കുന്നത് മനോഹരമായ കാഴ്ചയാണ്. " പൂന്തേനരുവീ, പൊന്മുടി പുഴയുടെ അനുജത്തീ.. എന്ന ഗാനം ഓർമ്മ വന്നു. അതുപോലെ " കാട്, കറുത്ത കാട് മനുഷ്യനാദ്യം ജനിച്ച വീട് " ( നീലപ്പൊന്മാൻ ) എന്ന ഗാനം ഓർത്തു.
വനത്തിന്റെ വിവരങ്ങൾ ഉള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ഒരു വർഷം ശരാശരി മൂന്നു meter മഴ പെയ്യുന്നു. ഏതു സമയത്തും മഴ പെയ്യാം.
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് picnic ൻറെ ഒരു ഹരമാണ്. ഞങ്ങളുടെ സ്റ്റോക്ക് മിക്കവാറും തീർന്നിരുന്നു. പൊട്ടും പൊടു ങ്കും മാത്രമേ അവശേഷിച്ചിട്ടുള്ളു. എങ്കിലും എല്ലാവരും ഹാപ്പിയാണ്. വിശ്രമ സ്ഥലത്തിൻറെ openness ഒരു പ്രത്യേക ആകർഷണം ആണ്. പഴയ തറവാടുകളുടെ തിണ്ണയിൽ ഇരിക്കുന്നതുപോലെ തോന്നും.
അഞ്ചുമണിയോടെ Springbrook മലയോട് വിട പറഞ്ഞു. അടുത്ത ലക്ഷ്യം Gold Coast ൽ Miami beach ആണ്. സൂസിയുടെ മകൻ സെബി beach നടുത്തു ഒരു Apartment ലാണ് താമസം. അതിൻറെ balcony യിൽ ഇരിക്കുമ്പോൾ കടലിൻറെ ഒരു മനോഹര ദൃശ്യം കാണാം
കുറെ നേരം വിശ്രമിച്ച ശേഷം ഞങ്ങൾ beach front ൽ നടന്നു. അതിമനോഹരവും വിശാലവുമാണ് അവിടം. എങ്ങും ഒരു ആഘോഷത്തിന്റെ അന്തരീക്ഷം. ഒരു ചെറിയ കുന്നിൻറെ മുകളിൽ കയറി Lookout point ൽ നിന്ന് കടലും ബീച്ചും കണ്ട് ആസ്വദിച്ചു.
അടുത്തതായി Dr ജോസിൻറെ വീട്ടിലേയ്ക്ക്. അദ്ദേഹവും കുടുംബവും 15 വർഷം മുമ്പ് ദക്ഷിണാഫ്രിക്കയിലെ Mmabatho യിൽ നിന്ന് വന്നതാണ്. ഒരാഴ്ച മുമ്പ് അദ്ദേഹത്തെ സന്ദർശിച്ചാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സുഹൃത്തുക്കളെ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോൾ വലിയ സന്തോഷമാണ്. കഴിഞ്ഞ ആഴ്ച്ച ഇവിടെ വന്നപ്പോൾ അദ്ദേഹം ഞങ്ങളെ ഹവേലി എന്നു പേരുള്ള ഒരു ബംഗ്ലാ Restaurant ൽ കൊണ്ടുപോയി സൽക്കരിച്ചു. ഇന്ന് വധൂവരന്മാരെ അനുമോദിക്കാൻ " ഇമ്മിണി വലിയ " ഒരു dinner. കുറെ മലയാളി കുടുംബങ്ങൾ എത്തിയിട്ടുണ്ട്. എല്ലാവർക്കും വലിയ സന്തോഷം.
പത്തരയോടെ Kurabiയിലേക്ക് മടക്കം. ഒരു നീണ്ട ദിവസത്തിൻറെ ശുഭാന്ത്യം.
Comments
Post a Comment