" ജയിക്കാനായ് ജനിച്ചവൻ ഞാൻ " എന്ന ഒരു പഴയ ഗാനം ഓർമ്മ വരുന്നു. " ഇന്ത്യയിലെ സാധാരണക്കാരെ പ്പറ്റി പറയുമ്പോൾ " സഹിക്കാനായ് ജനിച്ചവർ നാം " എന്ന് ഒരു പാട്ട് എഴുതി പാടുന്നത് രൂപാ നോട്ട് പ്രതിസന്ധിയുടെ ഈ ദിവസങ്ങളിൽ ഉചിതമായിരിക്കും. വരള്ച്ച, വെള്ളപ്പൊക്കം, കുടിവെള്ള ക്ഷാമം, ഹർത്താൽ, ദുർഭരണം, അഴിമതി മുതലായ കാരണങ്ങളാൽ ജനങ്ങൾ വളരെ യാതനകൾ അനുഭവിക്കുന്നു. ഏറ്റവും പുതിയ യാതനയാണ് note മാറ്റത്തിലൂടെ ജനങ്ങൾ അനുഭവിക്കുന്നത്.
ഇന്ത്യക്കാർ മരണാനന്തരം നരകത്തിൽ അകപ്പെടുകയില്ല. കാരണം സാധാരണക്കാർ ഭൂമിയിൽ തന്നെ പലവിധ നരക യാതനകൾ അനുഭവിക്കുന്നു. അതിന്റെയെല്ലാം ബോണസ് point കൾ അവസാനം കൂട്ടി നോക്കുമ്പോൾ ഒരു 100 ശതമാനം ഇളവ് ലഭിച്ചു സ്വർഗ്ഗത്തിലേക്ക് ഒരു direct flight കിട്ടും എന്നതിൽ സംശയം വേണ്ടാ !
ഒരു നല്ല ഉദ്ദേശത്തോടെയാണ് നരേന്ദ്ര മോദി ഈ സാഹസത്തിനു ഒരുമ്പെട്ടത് എന്ന് പറയപ്പെടുന്നു. എന്നാൽ ഇത് വിജയിക്കുമോ എന്നത് കണ്ടറിയണം. കാരണം ഇന്ത്യ തുരപ്പന്മാരുടെ നാടാണ്. വിദേശ വിപണികളിൽ പോലും തുരപ്പൻ പണി നടത്തി കുപ്രസിദ്ധി നേടിയവരാണ് ഇന്ത്യക്കാർ. അതുകൊണ്ട് സംഗതി 50-50.
മോദിയുടെ നടപടി വിജയം കണ്ടാലും 2019 ലെ തെരഞ്ഞെടുപ്പിൽ മോദി ജയിച്ചു കയറുമോ എന്ന് കണ്ടറിയണം.
കാരണം നല്ല പ്രവർത്തികൾ ചെയ്യുന്നവരെ ജനങ്ങൾ തള്ളിക്കളയുന്ന ചരിത്രമാണ് ഉള്ളത്. ഉദാഹരണത്തിന്, ICU വിൽ കിടന്ന് അന്ത്യശ്വാസം വലിച്ചിരുന്ന ഇന്ത്യൻ economy യെ ചികിൽസിച്ചു ഉയിർത്തെണീപ്പിച്ച Dr. മൻമോഹൻ സിങ്ങിന്റെ പാർട്ടിയെ ജനം തള്ളിക്കളഞ്ഞു. വളരെയേറെ നല്ല കാര്യങ്ങൾ ചെയ്ത ഉമ്മൻ ചാണ്ടിയെ ജനം തള്ളി. ഹിലരി Clinton വളരെ നല്ല കാര്യങ്ങൾ ചെയ്തു. പക്ഷേ ഒരു ആഭാസനെയാണ് ജനങ്ങൾ തെരഞ്ഞെടുത്തത്.
എന്തായാലും note മാറ്റത്തിൻറെ ഒരു പഴയ അനുഭവം ഇവിടെ ഓർക്കുന്നു. 1984 ൽ ആണ്. അന്ന് ഞങ്ങൾ നൈജീരിയയിൽ ആയിരുന്നു. ഇന്നത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അന്ന് Military Junta യുടെ തലവൻ ആയിരുന്നു. അതായത് head of state. അദ്ദേഹത്തിന് ചില നല്ല ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. കള്ളപ്പണത്തെ flush out ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ അന്ന് നിലവിലുള്ള നോട്ടുകൾ പിൻവലിച്ചു. ജനങ്ങൾ നോട്ടുകൾ ബാങ്കിൽ നിക്ഷേപിച്ചു. പക്ഷേ പുതിയ നോട്ടുകൾ സമയത്ത് എത്തിയില്ല. ജനങ്ങളുടെ കയ്യിൽ പൈസ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നു. ( നയാപൈസയില്ല, കയ്യിൽ നയാപൈസയില്ല " എന്ന പഴയ പാട്ട് ഇന്നലെ Whatsapp ൽ കേട്ടു. ) ഒരാഴ്ച കഴിഞ്ഞപ്പോൾ കുറെ നോട്ടുകൾ ബാങ്കിൽ എത്തി. പക്ഷേ ഒരാൾക്ക് ഒരു ദിവസം 20 Naira മാത്രമേ പിൻവലിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. പെട്രോളും കിട്ടാതായി. നിത്യോപയോഗ സാധനങ്ങൾക്ക് അന്ന് shortage ഉണ്ടായിരുന്നതുകൊണ്ട് അരി, പഞ്ചസാര, എണ്ണ മുതലായ സാധനങ്ങൾ മുൻകൂട്ടി വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതുകൊണ്ട് പട്ടിണി കൂടാതെ രക്ഷപ്പെട്ടു.
നോട്ടുമാറ്റം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. തുരപ്പന്മാർ അഴിമതി തുടർന്നു. ബുഹാരിയെ ഒരു സഹപ്രവർത്തകൻ പുറത്താക്കി. ഭാഗ്യവശാൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടില്ല. കറങ്ങിത്തിരിഞ്ഞ് അദ്ദേഹം നൈജീരിയയുടെ സിവിലിയൻ പ്രസിഡന്റ് ആയി.
മോദി self -ഗോൾ അടിച്ചോ ? കാത്തിരുന്നു കാണാം.
Comments
Post a Comment