Skip to main content

ഓസ്ട്രേലിയ ഡയറി --3

Budget  എയർലൈൻസ്  എന്ന് കേട്ടിട്ടുണ്ട്‌. ആദ്യമായിട്ട്  ഒരു  budget ഫ്ലൈറ്റിൽ പോകാൻ  അവസരം  കിട്ടി. November 6 ന്  SYDNEY യിൽ നിന്ന്  BRISBANE ലേക്കാണ്  flight. ഒരു മണിക്കൂർ 10 മിനിറ്റാണ്  flight സമയം. ടൈഗർ എയർലൈൻസ് ന്റെയാണ്  flight. രണ്ടു പേർക്ക് റിട്ടേൺ ടിക്കറ്റ്‌  280 Aus. ഡോളർ. തരക്കേടില്ല.
Cheap ടിക്കറ്റ്‌ ആയതിനാൽ  കുറെ ത്യാഗങ്ങൾ  സഹിക്കണം. ഹാൻഡ് luggage ആയി  7 കിലോ പരമാവധി  കൊണ്ടുപോകാം. അതിൽ കൂടുതൽ ഉണ്ടെങ്കിൽ വേറെ കാശ് കൊടുക്കണം. ഞങ്ങൾ ഓൺലൈൻ ആയി  15 കിലോയ്ക്ക്  20 ഡോളർ കൊടുത്തു.

ഞായറാഴ്ച്ച രാവിലെ  എട്ടുമണിക്ക്  സിബി ഞങ്ങളെ  എയർപോർട്ടിൽ  drop ചെയ്തിട്ടു പോയി. Boarding പാസ്സും   baggage ൻറെ  tag ഉം നമ്മൾ തന്നെ  മെഷീനിൽ നിന്ന് എടുക്കണം.
Budget airline ആയതിനാൽ സ്റ്റാഫ് കുറവാണ്. എന്നാൽ baggage തൂക്കാൻ ഒരാൾ ഉണ്ടായിരുന്നു. ഭാരം 20 കെജിയിൽ കൂടിയാൽ സംഗതി ഗുലുമാലാകും. അധികമുള്ള ഓരോ കിലോയ്ക്കും 20 ഡോളർ ആണ്‌ പിഴ.


യാത്രക്കാർ  ധാരാളം ഉണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി  യാത്രക്കാർ  tarmac ൽ ക്കൂടി  100 മീറ്ററോളം നടന്ന് ladder ൽ  കയറിയാണ്  വിമാനത്തിലേയ്ക്ക്  പ്രവേശിക്കുന്നത്. Flight ൽ തിന്നാനും കുടിക്കാനും ഒന്നും കിട്ടുകയില്ല. അത്യാവശ്യമുണ്ടെങ്കിൽ  കാശു കൊടുത്തു് വാങ്ങാം.

TV യും music ഉം ഒന്നുമില്ല. എല്ലാം ലളിതമാണ്. Budget ആണെങ്കിലും  സുരക്ഷാ നിർദ്ദേശങ്ങൾ യാത്രക്കാർക്ക് വിശദീകരിച്ചു കൊടുക്കണം. പഴയ കാലത്തിലേക്ക് ഒരു മടക്കയാത്ര. പണ്ടു പണ്ട്  എയർ ഇന്ത്യ ഉഡാനുകളിൽ കണ്ടിരുന്ന actions. മൂന്നു ഐർഹോസ്റ്റസ്സുമാർ  സീറ്റ് ബെൽറ്റ് ഇടുന്നതും oxygen mask ഫിറ്റ് ചെയ്യുന്നതും കാണിച്ചു തന്നു. ബഡ്ജറ്റ് airline ആണെങ്കിലും ഐർഹോസ്റ്റസ്സുമാർ  സ്മാർട്ട് യുവതികളാണ്.

ABC  DEF എന്ന ക്രമത്തിൽ  സീറ്റ് ഉള്ള  , ഏകദേശം 200 പേർക്ക് ഇരിക്കാനുള്ള  എയർ ബസ്‌ ആണ്‌.  ഞങ്ങളുടെ  ഇടതു വശത്തുള്ള ABC ഒഴിഞ്ഞു കിടന്നിരുന്നു. ഒരാൾ അവിടെ  നീണ്ടു നിവർന്ന് കിടന്നു. തലയും ഉടലും കാലുകളും  യഥാക്രമം  ABC.

Drinks മായി  air ഹോസ്റ്റസ് വന്നു. ആരും ഒന്നും വാങ്ങിയില്ല. കാരണം ഇത് ഗരീബി എക്സ്പ്രസ്സ് ആണ്‌.

10. 25 ന്  വിമാനം Brisbane ൽ  land ചെയ്തു. പക്ഷേ  ഇവിടെ സമയം ഒരു മണിക്കൂർ പുറകോട്ടാണ്. ഇവിടെയും tarmac ൽ നടന്ന് വേണം Arrival ൽ കടക്കാൻ.

Sister -in-law,  Dr Sucy കാത്തു നിൽപ്പുണ്ടായിരുന്നു.  18 Kms  അകലെയാണ് താമസം. നവംബർ 18 ന്  മൂത്ത മകൻ എമിലിൻറെ കല്യാണമാണ്. അതു പ്രമാണിച്ചാണ് ഞങ്ങൾ ഇവിടെ  എത്തിയിരിക്കുന്നത്.

ഗതാഗതത്തിലെ  ക്രമീകരണങ്ങൾ  വീണ്ടും  എടുത്തു പറയേണ്ടിയിരിക്കുന്നു. റോഡുകൾ ഒന്നാന്തരം. കർശനമായ SPEED നിയന്ത്രണം എല്ലായിടത്തും ഉണ്ട്. റോഡ് SIGNS, ROAD MARKINGS, WARNINGS എന്നിവ ധാരാളം. SPEED LIMIT ലംഘിച്ചാൽ  വലിയ തുക  penalty അടിക്കും. കർശനമായ നിയമങ്ങൾ  ജനങ്ങളുടെ രക്ഷയ്ക്കു വേണ്ടിയാണ്.  2015ൽ  ഇവിടെ റോഡ് അപകടങ്ങളിൽ  1209 പേർ  മരിച്ചു. കേരളത്തിൽ ഇത്  4000ത്തിൽ  ഏറെയാണ്‌. ദക്ഷിണാഫ്രിക്കയിൽ  ക്രിസ്മസ് season ൽ  മാത്രം  ആയിരത്തിൽ ഏറെ പേർക്ക് റോഡുകളിൽ ജീവൻ നഷ്ടപ്പെടുന്നു.

വീടിനോട് ചേർന്ന് ഒരു garden ഉണ്ട്. ഞങ്ങൾ എത്തുമ്പോൾ  വിയറ്റ്നാം വംശജനായ  തോട്ടക്കാരൻ  പുല്ലും ചെടികളും വെട്ടിയും ചെത്തിയും  മോടി പിടിപ്പിക്കുകയായിരുന്നു. Visitors വന്നതിൽ അവന്  വലിയ സന്തോഷം. professional രീതിയിലാണ് അവൻറെ  പണികൾ. പലവിധ ഉപകരണങ്ങൾ ഉണ്ട്. ഒന്നോ രണ്ടോ  ആഴ്ച്ച  കൂടുമ്പോഴാണ്  അവനെ പണിക്ക് വിളിക്കുന്നത്. അവന് ഒരു ബക്കിയും  Trailor ഉം ഉണ്ട്.




വാഴയും മാവും   പ്ലാവും ഉണ്ട്. എന്നാൽ  അവ  ഈ  പ്രദേശത്ത്
തഴച്ചു വളരുകയില്ല. പൂച്ചട്ടികളിലും അല്ലാതെയും വിവിധ തരം ചെടികളും പൂക്കളും ഉണ്ട്. ഭാഗ്യവശാൽ  വെള്ളത്തിന്  ദൗർലഭ്യം ഇല്ല. ചെടികൾക്ക്  വെള്ളമൊഴിച്ചു  അവയ്ക്ക്  ഒരു  പുതുജീവൻ നൽകാനാണ് എൻറെ ശ്രമം. അതിൻറെ ഫലം കാണാനുണ്ട്. പേർസണൽ ആയിട്ട് പറഞ്ഞാൽ  എവിടെ ആയാലും മരങ്ങളെയും ചെടികളെയും കുട്ടികളെയും സ്വന്തം ആയി കാണണം.
( തുടരും )

Comments

  1. അടുത്തുള്ള പാർക്കിൽ വലിയ മാവുകൾ കണ്ടു.

    ReplyDelete

Post a Comment

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...