കേരളം പട്ടിയാധിപത്യ
ത്തിൽ ഞെരുങ്ങുമ്പോൾ ഇവിടെയും ഒരു തരം പട്ടിയാധിപത്യം ഉള്ളതായി കാണാം. ധാരാളം ആളുകൾ നടക്കാൻ പോകുന്നത് വളർത്തുപട്ടിയെ അല്ലെങ്കിൽ പട്ടികളെ ചരടിൽ പിടിച്ചുകൊണ്ടാണ്. പട്ടിയെ പൊതുസ്ഥലങ്ങളിൽ അഴിച്ചു വിട്ടാൽ പിഴ ഈടാക്കും. WYNNUM എന്ന സ്ഥലത്തു ഒരു മൈതാനം എമിൽ കാണിച്ചു തന്നു. അത് പട്ടി സംഗമവേദിയാണ്. പട്ടിയുടമകൾക്ക് അവിടെ തങ്ങളുടെ പട്ടികളെ അഴിച്ചു വിടാം. പട്ടികൾ തമ്മിൽ ഇടപഴകാനും സംവദിക്കാനും ഒരു വേദി.
ഇവിടെ ഭരണകൂടം ജനങ്ങൾക്കുവേണ്ടി പല നല്ല കാര്യങ്ങളും ചെയ്തിരിക്കുന്നത് എവിടെ നോക്കിയാലും കാണാം. ഉദാഹരണമായി മുതിർന്ന പൗരർക്ക് റോഡ് side ൽ വിശ്രമിക്കാൻ പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ട്. നടക്കാൻ ആഗ്രഹിക്കുന്നവർക്കായി മനോഹരമായ footpath നീണ്ടു നിവർന്ന് കിടക്കുന്നു. എത്ര ദൂരം വേണമെങ്കിലും യാതൊരു തടസ്സവും ഇല്ലാതെ കൈ വീശി നടന്നു പോകാം. ഇരു വശത്തും മനോഹരമായ ഇരുനില വീടുകളാണ്. രാവിലെ അഞ്ചു മണിക്ക് മുമ്പേ വെട്ടം വീഴും. ഇന്നത്തെ നടപ്പ് പ്രത്യേകം ആനന്ദ -കരമായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തു. ആ മഴയും കാറ്റും വാരി വിതറിയ jacaranda പൂക്കൾ roadside ൽ ഒരു carpet വിരിച്ചിരിക്കുന്നു. " പുഷ്പ പാദുകം പുറത്തു വെച്ചു നീ നഗ്ന പാദ യായ് അകത്തുവരൂ "എന്ന പാട്ട് ഓർമ്മ വന്നു.അത്ര മൃദുലവും സുന്ദരവുമാണ് ആ carpet.
ഇന്നലെ സൂസിയുടെ മകൻ എമിൽ താമസിക്കുന്ന Wynnum എന്ന പട്ടണത്തിൽ പോയി. കുറബിയിൽ നിന്ന് 25 Minutes കൊണ്ട് അവിടെ എത്താം. എമിൽ അവൻറെ ലാൻഡ്‌റോവറിൽ ഞങ്ങളെ നഗരി കാണിക്കാൻ കൊണ്ടുപോയി. ദക്ഷിണാഫ്രിക്കയിലെ Knysna പറിച്ചു നട്ടതുപോലെ തോന്നും. അഞ്ചുമണി കഴിഞ്ഞിരുന്നു. ടൗണിൽ ഒട്ടും തിരക്കില്ല. എമിൽ ബീച്ചിനടുത്തുള്ള റോഡിലൂടെ അഞ്ചു kms പോയി. കടൽ പ്രക്ഷുബ്ധമാണ്. അതിനാൽ ബീച്ചിൽ ഇറങ്ങിയില്ല.
കണ്ടൽ ക്കാട് കാണാൻ പോയി. ഒരു km ദൂരത്തിൽ boardwalk. ഇരുവശത്തും വെള്ളവും വലിയ മരങ്ങളും. അവയുടെ ബാഹുല്യം ഇരുട്ട് പരത്തുന്നു. വളരെ അപൂർവ്വമായ ഒരു അനുഭവം. പട്ടികളെ നടത്തിച്ചു രണ്ടോ മൂന്നോ പേർ എതിരെ വന്നു. Boardwalk ൻറെ അവസാന point ൽ നിന്നാൽ കടലും പട്ടണവും കാണാം. ഇരുട്ടിന് കട്ടി കൂടിയതിനാൽ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. എമിലിൻറെ ഭാവി വധു ബോണിയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
അടുത്ത പരിപാടി balcony യിൽ brai. Gas ൻറെ അടുപ്പാണ്.തീയുടെ ശക്തിയും എമിലിൻറെ കരവിരുതും ഒത്തുചേർന്നപ്പോൾ ചിക്കനും sausage ഉം ബീഫും എടുപിടീന്ന് ready. കുടിക്കാൻ തണുത്ത ബിയറും മഴ കഴിഞ്ഞുള്ള തണുത്ത കാറ്റും കൂടി ആയപ്പോൾ ideal അന്തരീക്ഷം. ബോണിയുടെ വക, Pumpkin പുഴുങ്ങി കഷണങ്ങളാക്കി ചേർത്ത സാലഡ് കൂടി ആയപ്പോൾ സംഗതി കുശാൽ.
ഇന്ന് ഏതു കാര്യം കഴിഞ്ഞാലും ഒരു rating ആവശ്യമാണ്. എമിലിൻറെ Brai ക്ക് പത്തിൽ 10. ബോണിയുടെ സാലഡിനു പത്തിൽ ഒമ്പത്. Meat ൻറെ രുചിയുടെ കാര്യത്തിൽ പത്തിൽ 9. ഇക്കാര്യത്തിൽ ദക്ഷിണാഫ്രിക്കയുമായി താരതമ്യം ചെയ്യുമ്പോൾ photo ഫിനിഷ് ആണ്. ദക്ഷിണാഫ്രിക്കൻ meat ന് 10.

Comments
Post a Comment