മൂന്നാം ലോക രാജ്യങ്ങളിൽ ഒന്നാം ലോകത്തിൻറെ തുരുത്തുകൾ പലയിടത്തും കാണാം. എല്ലാവിധ സൗകര്യങ്ങൾ ഉള്ള നഗര ഭാഗങ്ങൾ. Sydney യിൽ Epping എന്ന suburbs ൽ ചുറ്റി കറങ്ങുമ്പോൾ Cape Town അല്ലെങ്കിൽ മറ്റ് ദക്ഷിണാഫ്രിക്കൻ suburbs പറിച്ചു നട്ടതു പോലെ തോന്നി. രാജ്യത്തെ കുറെ ധനികർക്ക് അല്ലെങ്കിൽ middle class ന് മാത്രം മുന്തിയ സുഖ സൗകര്യങ്ങൾ ലഭിക്കുന്നു എന്നതാണ് മൂന്നാം ലോകത്തെ പ്രശ്നം. Posh areas വിട്ട് കുറെ ദൂരം പോകുമ്പോൾ അസൗകര്യങ്ങളും യാതനയും നിറഞ്ഞ വേറൊരു ലോകത്ത് എത്തി പ്പെടുന്ന അനുഭവമാണ് ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ഉള്ളത്.
Epping ൽ അൽപ്പ ദൂരം നടന്നാൽ എല്ലാ സൗകര്യങ്ങളും കയ്യെത്തുന്നതാണ്. പ്രത്യേകിച്ച് മെട്രോ റെയിൽ station. ഓരോ 15 മിനിറ്റിലും ട്രെയിൻ പോക്കുവരവ് ഉണ്ട്. ചാർജ് വളരെ ന്യായമാണ്. ഞങ്ങൾ ഒരു ദിവസം Macquarie യൂണിവേഴ്സിറ്റി വരെ ട്രെയിനിൽ പോയി. Card swipe ചെയ്താണ് ട്രെയിൻ യാത്ര.ഇരിക്കാൻ ധാരാളം സീറ്റുകൾ ഉണ്ട്. തിരക്ക് ഒട്ടുമില്ല.
MACQUARIE Shopping Mall ൽ പോയി. ഷോപ്പിങ് Mall ൻറെ കാര്യത്തിൽ മേൽപ്പറഞ്ഞ മൂന്ന് രാജ്യങ്ങളും ഒപ്പത്തിനൊപ്പം ആണ്. ഭക്ഷണ ശാലകൾ ഇവിടെ ഏറെയാണ്. നല്ല coffee യുടെ മണം ground ഫ്ലോറിൽ നിറഞ്ഞു നിന്നിരുന്നു. രാജ്യത്തിൻറെ വൈവിദ്ധ്യം പ്രതിഫലിക്കുന്ന Chinese, Thai, Lebanese, ഇറ്റാലിയൻ മുതലായ restaurants. ഞങ്ങൾ ഒരു Chinese restaurant ൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചു. വളരെ reasonable ആണ് വില. മൂന്നു പേർക്ക് 33 ഡോളർ. Beef, Pasta, pork. കമ്പിൽ കോർത്ത് ചുട്ടെടുത്ത pork ഉഗ്രൻ.
കൂട്ടത്തിൽ പറയട്ടെ ഇവിടെ വീട്ടിൽ pork കറി വെച്ചത് കഴിച്ചപ്പോൾ ഒരു rating നടത്തി. അതനുസരിച്ച് ഓസ്‌ട്രേലിയൻ pork ന് 100 മാർക്ക്. South African പോർക്കിന് 97 മാർക്ക്. പൈക പോർക്കിന് 75 മാർക്ക്. Fat കൂടുതൽ ഉള്ളതുകൊണ്ടാണ് പൈക പോർക്കിന് മാർക്ക് കുറയുന്നത്. ഓസ്‌ട്രേലിയൻ pork കറിയും പാലായിൽ നിന്ന് import ചെയ്ത frozen പച്ചക്കപ്പ പുഴുങ്ങിയതും നല്ല കോമ്പിനേഷൻ ആണ്.
നടന്നെത്താവുന്ന ദൂരത്തിനുള്ളിൽ പല വിധ സൗകര്യങ്ങൾ ഉള്ളത് എടുത്തു പറയാവുന്ന കാര്യമാണ്. കുറുക്കുവഴിയിലൂടെ നടന്നാൽ മാതാവിൻറെ പേരിലുള്ള കത്തോലിക്കാ പള്ളിയുണ്ട്. പള്ളിയോടു ചേർന്ന് പ്രവീണയുടെ കുട്ടികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ.
സ്പോർട്സ് സൗകര്യങ്ങൾ എല്ലായിടത്തും ഉണ്ട്. ചില റോഡുകളിൽ സൈക്കിൾകാർക്കുവേണ്ടി പ്രത്യേകം വരയിട്ടു തിരിച്ചിട്ടുണ്ട്.കാർ ഓടിക്കുന്നവർ സൈക്കിളുകാരിൽ നിന്ന് 1.5 Metre അകലം പാലിക്കണം.
എല്ലാ പ്രായക്കാർക്കും ക്രിക്കറ്റ് പരിശീലിക്കുന്നതിനു വേണ്ടി club കളും വിശാലമായ field കളും ഉണ്ട്.ഒരു ദിവസം വൈകീട്ട് സിബിയുടെ കൂടെ ക്രിസ്സയുടെ ക്രിക്കറ്റ് പ്രാക്ടിസിന് ഒരു ഫീൽഡിൽ പോയി. എട്ടു വയസ്സിൽ താഴെയുള്ളവരുടെ ദിവസം ആയിരുന്നു. മാതാപിതാക്കളും കുറെ പരിശീലകരും ചേർന്ന് പന്ത് എറിയാനുള്ള ലളിതമായ ഒരു പരിശീലനം കൊടുക്കുന്നു.കുട്ടികള്ക്ക് kit ഉണ്ട്.
ശനിയാഴ്ച സിബി അംഗമായിട്ടുള്ള ക്രിക്കറ്റ് Club ൻറെ Test match കാണാൻ പോയി. രാവിലെ 9 മണിക്ക് ആരംഭിച്ച കളി വൈകീട്ട് ആറരയ്ക്കാണ് അവസാനിച്ചത്.
കളി കഴിഞ്ഞപ്പോൾ കുറെ ആളുകൾ അവരുടെ പട്ടികളെ നടത്താനും പന്തെറിഞ്ഞു കളിക്കാനും field ൽ എത്തി. ഇവിടെയും ദക്ഷിണാഫ്രിക്കയിലും തെരുവുപട്ടികളെ കണ്ടിട്ടില്ല. കേരളത്തിൽ പട്ടിയാധിപത്യം ജനാധിപത്യത്തെ മറികടന്നിരിക്കുന്നു.
ടാപ്പിലെ വെള്ളം ചുമ്മാ കുടിക്കാം എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കുന്ന കാര്യമാണ്. ഡെലരെയ്വില്ലിൽ ഞങ്ങൾ കുടിവെള്ളം കാശു കൊടുത്തു് വാങ്ങുകയാണ്. കേരളത്തിലും ദക്ഷിണാഫ്രിക്കയിലും എത്രയോ പണമാണ് കുടിവെള്ളം ഇനത്തിൽ ജനങ്ങൾക്ക് നഷ്ടപ്പെടുന്നത് ! പല തുള്ളി പെരുവെള്ളം !
പത്തു മിനിറ്റു നടന്നാൽ ഈ പ്രദേശത്തെ Public ലൈബ്രറിയിൽ എത്താം. രാവിലെ പത്തുമണി മുതൽ രാത്രി ഒൻപതു മണിവരെയാണ് പ്രവർത്തന സമയം. Chinese വംശജർക്ക് വായനയിൽ വളരെ ഉത്സാഹം ഉള്ളതായി കണ്ടു. കൊച്ചു കുട്ടികളോടൊത്താണ് അവരിൽ പലരും വരുന്നത്. ഒരു ഹിന്ദി Section അവിടെയുണ്ട്. ( തുടരും )

Comments
Post a Comment