നവംബർ 29, 2016
" മധുരിക്കുന്നോർമ്മകളെ മലർ മഞ്ചൽ കൊണ്ടുവരൂ, കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ... എന്ന ഗാനം പഴമക്കാർക്ക് ഓർമ്മയുണ്ടായിരിക്കും. മധുരിക്കുന്ന കുറേ ഓർമ്മകളുമായി Brisbane ൽ നിന്ന് ഇന്നലെ മടങ്ങി. Tiger Air ൻറെ budget flight ൽ. Brisbane -Sydney flight ഒരു മണിക്കൂർ പത്തു മിനിറ്റു മാത്രമാണ്.
ഇത്തരം flight ന് baggage നിയമത്തിൽ അണുവിട വിട്ടുവീഴ്ചയില്ല. Board ചെയ്യുന്നതിനു മുമ്പ് hand ബാഗ് തൂക്കി നോക്കും. അധികം തൂക്കം ഉണ്ടെങ്കിൽ വലിയ തുക excess കൊടുക്കണം. തലനാരിഴക്കാണ് ഞങ്ങൾ excess ൽ നിന്ന് രക്ഷപ്പെട്ടത്.
Kurabi യിലെ മധുരിക്കുന്ന ഓർമ്മകളിൽ നവംബർ 24 മുന്നിട്ടു നിൽക്കുന്നു. യുവ ദമ്പതികളായ എമിലും ബോണിയും ഞങ്ങളെ Thanksgiving day ആഘോഷിക്കാൻ ക്ഷണിച്ചു. അമേരിക്കക്കാരുടെ ഈ ആഘോഷത്തിന് ക്ഷണിക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. ഞങ്ങളുടെ സംഘത്തിലുള്ള നാലുപേർ അമേരിക്കയിൽ നിന്ന് കല്യാണം കൂടാൻ വന്നവരാണ്. സൂസിയുടെ സഹോദരിയും ഭർത്താവും രണ്ടു മക്കളും. പ്രധാനമായും അവരെ ഉദ്ദേശിച്ചാണ് ക്ഷണം.
വൈകീട്ട് ആറരയ്ക്ക് ഞങ്ങൾ എമിലും ബോണിയും താമസിക്കുന്ന വീട്ടിൽ എത്തി. സ്വന്തം വീടാണ്. ഇതിനെ സ്വപ്നക്കൂട്, സ്‌നേഹവീട് , പണിതീരാത്ത വീട് എന്നിങ്ങനെ വിശേഷിപ്പിക്കാം. കൊളോണിയൽ സ്റ്റൈലിൽ ഉള്ള തടി വീടാണ്. വീട് ഉയർത്തി രണ്ടുനില ആക്കിയിരിക്കുകയാണ്. താഴത്തെ നിലയിൽ പണികൾ
പൂർത്തിയായിട്ടില്ല. പല പണികളും യുവ ദമ്പതികൾ തന്നെയാണ് ചെയ്യുന്നത്.
ഇവർക്ക് മോളി എന്ന് പേരുള്ള ഒരു പട്ടിയുണ്ട്. ലാബ്രഡോറും പൂഡിലും ചേർന്ന സങ്കര വർഗ്ഗമാണ്. പോകുന്നിടത്തെല്ലാം മോളിയെ കൊണ്ടുപോകും. ഒരു മനുഷ്യ കുഞ്ഞിന് കിട്ടുന്ന അത്രയും attention നും ലാളനയുമാണ് അതിനു കിട്ടുന്നത്. ഭാഗ്യ ജന്മം !
ഞങ്ങൾ ചെല്ലുമ്പോൾ ഭക്ഷണം റെഡിയായിരുന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം ഞൊടിയിടയിൽ table arrange ചെയ്തു. പ്രധാന item, bake ചെയ്ത Turkey ആണ്. വിവിധ തരം bread, സാലഡുകൾ എന്നിവയുണ്ട്. എല്ലാം അമേരിക്കയിലെ പോലെയാണ് ചെയ്തിട്ടുള്ളത്. മെഴുകുതിരി കത്തിച്ചു വെച്ചു. കുടിക്കാൻ wine. ഓരോരുത്തരും Thanksgiving ആയി ലഘു പ്രസംഗം ചെയ്തു. ഏറ്റവും മുതിർന്ന ആൾ എന്ന നിലയിൽ Turkey മുറിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.
Superfection എന്ന് ഒരു വാക്ക് ഉണ്ടോയെന്ന് അറിയില്ല. ടർക്കി യുടെയും മറ്റ് വിഭവങ്ങളുടെയും രുചിയും അവയുടെ arrangement ഉം അത്തരത്തിൽ ഉള്ളതാണ്. അതിഥി സൽക്കാരത്തിനു വേണ്ടി ബോണിയും എമിലും എടുത്ത effort ഉം അവരുടെ അർപ്പണ മനോഭാവവും ഞങ്ങളെ വിസ്മയിപ്പിച്ചു.
ഭക്ഷണത്തിനു ശേഷം തമാശിന് ഒരു ചെറിയ quiz. ഒരു കുസൃതി ക്വിസ്. ചോദ്യ കടലാസ്സും പേനയും റെഡി. ആകെ 10 ചോദ്യങ്ങളാണ്. Multiple choice. ഉദാഹരണമായി , ഏത് president ആണ് Thanksgiving, holiday ആയി പ്രഖ്യാപിച്ചത് ?
ഉത്തരം അറിയാത്തവൻറെ രക്ഷാമാർഗം കറക്കിക്കുത്താണ്.അങ്ങനെ കറക്കി കുത്തി. ഫല പ്രഖ്യാപനം ഉടൻ തന്നെ വന്നു. രണ്ടും മൂന്നും മാർക്കാണ് എല്ലാവർക്കും. എനിക്ക് രണ്ട് മാർക്ക് കിട്ടി. ഇത് മോശമല്ല. സർക്കാരിന്റെ 2 മാർക്ക് ദാനമായി കിട്ടിയാൽ ഞാൻ ജയിച്ചു കയറും !
അങ്ങനെ മധുരിക്കുന്ന ഓർമ്മകളുമായി മടങ്ങി.

ReplyDeleteFadoExpress là một trong những top công ty chuyển phát nhanh quốc tế hàng đầu chuyên vận chuyển, chuyển phát nhanh siêu tốc đi khắp thế giới, nổi bật là dịch vụ gửi hàng đi mỹ, gửi hàng đi nhật và gửi hàng đi pháp và dịch vụ chuyển phát nhanh đi hàn quốc uy tín, giá rẻ