Skip to main content

Posts

Olympics കുറിപ്പുകൾ

 ഞാൻ 1960 ലെ Rome Olympics മുതൽ ഇന്നത്തെ ടോക്കിയോ Olympics വരെ എല്ലാ Olympics ഉം follow  ചെയ്തിട്ടുണ്ട്.പണ്ട് പത്രത്തിൽ വായിച്ചു അറിയുകയായിരുന്നു. ഇന്ന് എല്ലാ കാര്യങ്ങളും അണുവിട തെറ്റാതെ കാണാൻ സാധിക്കുന്നത് ഒരു മഹാ ഭാഗ്യമാണ്. ദൃശ്യങ്ങൾ വെറുതെ കാണിക്കുകയില്ല, അവ പൂർണ്ണമായി perfect ആയിട്ടാണ് കാണിക്കുന്നത്. sports ചാനലുകൾ കാണാൻ നിസ്സാരമായ തുക മതി എന്ന കാര്യം എടുത്ത് പറയേണ്ട ഒന്നാണ്. ഏറ്റവും ആസ്വദിച്ച Olympics ഇപ്പോഴത്തെ Olympics ആണ്. ഇന്ത്യക്കാർ ചില നല്ല പ്രകടനങ്ങൾ കാഴ്ച്ചവെച്ചു എന്നത് ഒരു ഘടകമാണ്.അത് രാജ്യത്തിന് മൊത്തം ശുഭപ്രതീക്ഷ നൽകുന്നു. നമ്മുടെ കളിക്കാർക്ക് രാജ്യം മുഴുവൻ support ചെയ്ത ഒരു Olympics വേറെ  ഉണ്ടായിട്ടില്ല. Olympics  ആസ്വദിക്കാൻ പറ്റിയ,100%perfect weather ആണ് ഇപ്പോൾ. ഇടവിട്ട് മൃദുവായ മഴ. ചൂട് ഒട്ടുമില്ല. ഇതുപോലുള്ള events കാണുമ്പോൾ ഒരു കൂട്ട് ഉണ്ടായിരിക്കുക നല്ലതാണ്.ഭാഗ്യവശാൽ എന്റെ മകളും കുട്ടികളും ഇവിടെയുണ്ട്. One boy 16,one girl 11.ഇവർ Olympics ൽ വലിയ താൽപ്പര്യം ഉള്ളവരാണ്. വെറുതെ കാണുക മാത്രമല്ല, അതേപ്പറ്റി കൂടുതൽ അറിയാനും ചർച്ച ചെയ്യാനും അവർ താല്പര്യ...

ജനാധിപത്യം കുട്ടിക്കളിയോ? (Viewpoint)

 നിയമസഭാ കയ്യാങ്കളി കേസിനെ പ്പറ്റി ഇനി ഒന്നും പറയാനില്ല. അത്രമാത്രം ചർച്ചകളും അഭിപ്രായങ്ങളും നടന്നു കഴിഞ്ഞു. ഏതായാലും ആ സംഭവം വളരെ നിരാശ ഉണ്ടാക്കുന്നു. സാധാരണക്കാരായ 99% ജനങ്ങൾ വളരെ അച്ചടക്കത്തോടെ, നിയമങ്ങൾ അനുസരിച്ചു ജീവിക്കുമ്പോൾ ജനപ്രതിനിധികളും ചില ഉദ്യോഗസ്ഥരും നിയമങ്ങളെ കാറ്റിൽ പറത്തി അഴിഞ്ഞാടുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് കാണുന്നത്. നഗര സഭകളിൽ അടിപിടി മുഖ്യ അജണ്ടയാണ്. കയ്യാങ്കളി വിധിയിൽ തുള്ളിച്ചാടുന്ന ചെന്നിത്തലയുടെ ആളുകൾ പാർലമെന്റിൽ അഴിഞ്ഞടുകയാണ്. കുറെ എംപി മാരെ സ്‌പീക്കർ താക്കീത് ചെയ്തു. പാർലമെന്റിൽ ചർച്ചകൾ ഒന്നും നനടക്കുന്നില്ല. ചർച്ചകൾ ഇല്ലാതെ ബില്ലുകൾ പാസ്സ് ആക്കുന്നു. ഇത് ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തുന്നു. ജനങ്ങൾക്ക് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം നഷ്ട്ടപ്പെടുകയാണ്. ബഹളം കാരണം നിയമ സഭയും നേരത്തേ പിരിയുന്ന ഏർപ്പാട് നിരോധിക്കണം. നേരത്തേ പിരിഞ്ഞാൽ ആ ദിവസത്തെ ശമ്പളം കൊടുക്കരുത്. ജനങ്ങൾ ഉണരേണ്ട സമയമായി. ജോലി ചെയ്യാത്ത MLA മാരെയും MP മാരേയും വഴിയിൽ തടയണം, പാർട്ടി നോക്കാതെ. Enough is enough.

അഞ്ച് കുട്ടികൾക്ക് പ്രോത്സാഹനം.(Viewpoint)

 ഈ പ്രദേശത്ത് 100 % perfect weather conditions ആണ്.ഇടവിട്ട് സൗമ്യമായ മഴ.ചൂട് ഒട്ടുമില്ല. ഒളിമ്പിക്സ് കണ്ട് ആസ്വദിക്കാൻ ഇതിലും മെച്ചപ്പെട്ട ഒരു അവസരം സ്വപ്നങ്ങളിൽ മാത്രം. രാഷ്ട്രീയക്കാരുടെ കോമഡി 24/7 ഉണ്ട്. അതിനിടയിൽ ഇതാ വേറെ ഒരു കോമഡി.5കുട്ടികൾ ഉള്ള കുടുംബങ്ങളെ രൂപത സഹായിക്കും എന്ന് പറയുന്ന ഒരു circular ഉള്ളതായി കേൾക്കുന്നു. ഇത് ഒരു joke ആണോ വസ്തുത ആണോ എന്ന് ഇനിയും മനസ്സിലാകുന്നില്ല. എന്തായാലും ഇത് വളരെ വിചിത്രമാണ്. ചില ചോദ്യങ്ങൾ ഇവിടെ ഉയരുന്നു. 1. അഞ്ച് കുട്ടികൾ ഉള്ള കത്തോലിക്കാ കുടുംബങ്ങൾ എവിടെയാണ് ഉള്ളത്? രണ്ട് അല്ലെങ്കിൽ മൂന്ന് കുട്ടികൾ ആണ് സാധാരണയായി ഉള്ളത്.5 കുട്ടികൾ ഉണ്ടെങ്കിൽ സഹായിക്കണം. ആരും എതിരല്ല. 2 ഇന്ന് കുട്ടികളെ വളർത്താൻ മാതാ പിതാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ circular ഇറക്കിയവർക്ക് അറിഞ്ഞുകൂടാ എന്ന് തോന്നുന്നു. 3 കേരളത്തിൽ തൊഴിലില്ലായ്‌മ രൂക്ഷമാണ്. ഒരു LD clerk ന്റെ  post ന് 5 ലക്ഷം പേരാണ് അപേക്ഷിക്കുന്നത്. Rank List ലുള്ളവർക്ക് പോലും posting കിട്ടുന്നില്ല. കിട്ടാത്തവർ ചിലർ ആല്മഹത്യ ചെയ്യുന്നു. പാലാ രൂപതയ്ക്ക്  എത്ര ജോലികൾ കൊടുക്കാൻ കഴിയും? Reliance പോലെ ഒര...

Mar സ്ലീവാ Medicity

 ഹോസ്പിറ്റലിൽ പോകുന്നത് ഇഷ്ടമുള്ള കാര്യമല്ല. എന്നാലും ഒരു സംശയം തീർക്കാൻ ചേർപ്പുങ്കൽ ഉള്ള Mar സ്ലീവാ Medicity യിൽ ഇന്ന് പോയി. ഇന്നലെ വിളിച്ച് appointment എടുത്തിരുന്നു. Token system ആണ്. വീട്ടിൽ നിന്ന് 11 kms മാത്രം. കൃത്യം 10.30ക്ക് ഹോസ്പിറ്റലിൽ എത്തി. ഗ്രാമന്തരീക്ഷത്തിൽ ഇത്രയും വലിയ ഒരു ഹോസ്പിറ്റൽ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം. ഇങ്ങനെയുള്ള സ്ഥലത്താണ് ഹോസ്പിറ്റൽ സ്ഥാപിക്കേണ്ടത്. വളരെ മനോഹരവും വിശാലവുമാണ് ഹോസ്പിറ്റൽ compound. ഉള്ളിലും അങ്ങനെ തന്നെ. ഒരു Airport building ലേക്ക് പ്രവേശിക്കുന്നതുപോലെ തോന്നും. ഒരു മിനിറ്റ് പോലും പാഴാക്കാത്ത വിധത്തിൽ ആണ് ഇവിടത്തെ പ്രവർത്തനശൈലി. അഥവാ അല്പം wait ചെയ്യണമെങ്കിൽ വളരെ gap ഇട്ട് ഇരിപ്പിടങ്ങൾ ധാരാളം.5 മിനിറ്റ് കൊണ്ട് Registration കഴിഞ്ഞു. Fees 100 രൂപ മാത്രം. വിശാലമായ cafeteria ഉണ്ട്.പറയാൻ വിട്ടുപോയ ഒരു കാര്യം നൂറു കണക്കിന് കാറുകൾ പാർക്ക് ചെയ്യാൻ space ഉണ്ട് എന്നതാണ്. ശബ്ദ മലിനീകരണം 0.Blood test ന്റെ result ready ആണെന്ന് SMS ൽ അറിയിക്കും. Pharmacy യിൽ  token  സമ്പ്രദായം ആണ്.അനാവശ്യമായ കൂട്ടം കൂടലോ അന്വേഷണമോ ഇല്ല. കോവിഡ്  vaccinat...

സ്ത്രീ ധന ചിന്തകൾ

 സ്ത്രീ ധന വിഷയത്തിൽ ബോധവൽക്കരണത്തിന് വേണ്ടി കേരള ഗവർണ്ണർ ആരിഫ് ഖാൻ ഇന്ന് ഉപവാസം നടത്തുകയാണ്. വളരെ നല്ല കാര്യമാണ്. എന്നാൽ മാധ്യമങ്ങളിൽ കാണുന്നത് പോലെ സ്‌ത്രീ ധന പ്രശ്നം വളരെ വ്യാപകമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.ഈ പ്രശ്നം കേരള ത്തിൽ എല്ലായിടത്തും ഒരു പോലെ ആയിരിക്കുകയില്ല.ഈ പ്രദേശത്ത് സ്ത്രീധനത്തിന്റെ പേരിൽ ഉള്ള പീഡനത്തെപ്പറ്റി കേട്ടിട്ടില്ല. ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. കുടുംബ പ്രശ്നങ്ങൾ കുടുംബത്തിൽ തന്നെ തീർക്കണം. കുടുംബ പ്രശ്നങ്ങൾക്ക് പോലീസിനെയും കോടതിയെയും സമീപിക്കേണ്ടിവരുന്നത്  വേദനാജനകമാണ്.കുടുംബം എന്ന സങ്കല്പം തന്നെ തകർന്നു വീഴുകയാണ്.കുറെ ആളുകൾ ഒരു ലോഡ്ജിൽ താമസിക്കുന്നത് പോലെയല്ല കുടുംബം. ലോഡ്ജ് താൽക്കാലികവും കുടുംബം permanent ഉം ആണ്. പാലക്കാട് ഒരു യുവതി കൈക്കുഞ്ഞുമായി sit out ൽ കഴിയുന്നതിന്റെ വാർത്തയും ഫോട്ടോയും പത്രത്തിൽ കണ്ടു. ഭർത്താവിന്റെ വീട്ടുകാർ പുറത്താക്കി എന്നാണ് വാർത്ത. മനുഷ്യർക്ക് എങ്ങനെ ഇതുപോലെ ക്രൂരത കാണിക്കാൻ സാധിക്കും എന്നത് മനസ്സിലാക്കാൻ സാധിക്കുന്നില്ല.സ്ത്രീ ധനത്തിന്റെ പേരിൽ ഒരു യുവതിയെ കൊല്ലുക എന്നു പറഞ്ഞാൽ അത് സങ്കൽപ്പിക്കാൻ പോലും പ്രയാസം ആണ്.എന്നാ...

കയ്യാങ്കളി കേസ് Part 2

 മലയാളികൾ ഒന്നടങ്കം ലജ്ജിച്ചു തല താഴ്ത്തേണ്ട ഒരു  ദിവസമാണ് ഇന്ന്.2015ൽ കേരള നിയമസഭയിൽ  നടന്ന കയ്യാങ്കളി കേസ് റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു അതിന്റെ വിചാരണ വേളയിൽ സുപ്രീം കോടതി സർക്കാരിനെതിരെ ഏറ്റവും രൂക്ഷമായ വിമർശനമാണ് നടത്തിയിരിക്കുന്നത്. കേട്ടാൽ തൊലി ഉരിഞ്ഞു പോകും. ശത്രുക്കൾക്കു പോലും സഹതാപം തോന്നും. വടി കൊടുത്ത് അടി മേടിക്കുക എന്ന ചൊല്ലിന്റെ ഉദാഹരണം ആണ് ഇന്ന് സുപ്രീംകോടതിയിൽ കണ്ടത്. മായ്ക്കാൻ തേച്ചത്  പാണ്ടായി. വിനാശ കാലേ വിപരീത ബുദ്ധി എന്നും പറയാം. ഈ കേസ് വാദിച്ച വക്കീലിന് നിയമത്തിന്റ ABC അറിയത്തില്ല. KM മാണി അഴിമതിക്കാരൻ ആയിരുന്നു. അതുകൊണ്ട് കൈയ്യാങ്കളി നടന്നു.   അതുകൊണ്ട് case റദ്ദാക്കണം. എന്റെ ബലമായ സംശയം ആ വക്കീൽ ഒരു വ്യാജൻ ആണ് എന്നാണ്.കേസ് റദ്ദാക്കാൻ സർക്കാരിന് അധികാരമില്ല. ഇനി അറിയാൻ ഉള്ളത് സുപ്രീംകോടതി ഒരു വലിയ പിഴ ചുമത്തുമോ എന്നതാണ്.അങ്ങനെ ചുമത്തിയാൽ അതും കടം വാങ്ങി കൊടുക്കേണ്ടി വരും. ആ പിഴക്കുവേണ്ടി പിരിവ് ഉണ്ടെങ്കിൽ 500 രൂപ കൊടുക്കാൻ ഞാൻ റെഡി. ഒരു നല്ല കാര്യത്തിന് അല്ലെ?😊☺ 16 July അങ്ങനെ കയ്യാങ...

സ്ത്രീധനവിഷയം Shakespeare നാടകത്തിൽ-1

 ഒരാഴ്ച്ച  മുൻപ് സ്ത്രീ ധന വിഷയം ചൂട് പിടിച്ചപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് Shakespeare ടെ King Lear എന്ന നാടകത്തിൽ സ്ത്രീധന വിഷയം വളരെ പ്രധാനമായി കാണിക്കുന്നു എന്നതാണ്.1991ൽ ഈ നാടകം ഞാൻ പഠിപ്പിച്ചു. സൗത്ത് ആഫ്രിക്കയിൽ.ആ നാടകത്തിൽ മുൻപ് കാണാതിരുന്ന ചില പുതിയ മാനങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.നമ്മുടെ കുടുംബങ്ങളിൽ നടക്കുന്ന ചില കാര്യങ്ങൾ ആണ് വിശ്വ മഹാകവി നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നത്. ഈ നാടകത്തിലെ Act 1,scene എത്ര വായിച്ചാലും മടുപ്പ് തോന്നുകയില്ല. Lear രാജാവിന്  3 പെണ്മക്കൾ ആണ്. Goneril, Regan and Cordelia. വൃദ്ധനായ Lear ഒരു ദിവസം എല്ലാവരെയും വിളിച്ചു കൂട്ടി ഇങ്ങനെ പറഞ്ഞു. " എനിക്ക് വയസ്സായി. രാജ്യഭാരം താങ്ങാൻ എനിക്ക് കെൽപ്പില്ല.യുവതലമുറ ഭരണം ഏറ്റെടുക്കണം. മക്കൾക്ക് സ്ത്രീ ധനമായി ഞാൻ രാജ്യത്തെ മൂന്നായി ഭാഗിക്കുകയാണ്.Confirm ചെയ്യുന്നതിനു മുൻപ് എനിക്ക് ഒരു കാര്യം അറിയണം. നിങ്ങളിൽ ആരാണ് എന്നെ ഏറ്റവും സ്നേഹിക്കുന്നതെന്ന്." Lear രാജാവിന് 2 weakness ഉണ്ട്. 1.അദ്ദേഹം മുൻകോപിയാണ്. 2. അദ്ദേഹത്തിന് പുകഴ്ത്തൽ കേൾക്കുന്നത് ഹരമാണ്. എന്നാൽ Lear വളരെ ശുദ്ധനായ നല്ല മനുഷ്യനാണ്. " Gone...

കൊച്ചു കൊച്ചു കുടുംബ വഴക്കുകൾ

 ഇന്നാണ് ഒരു കാര്യം അല്പം ഞെട്ടലോടെ അറിയുന്നത്.2021 Half time ലേക്ക്  അടുക്കുക യാണ്. മാസങ്ങൾ കടന്നുപോയത് അറിഞ്ഞില്ല.2021 നെ എഴുതി  തള്ളാനെ ഇനി നിവൃത്തിയുള്ളൂ. കുടുംബകലഹം ഇന്ന് ചൂട് പിടിച്ച ചർച്ചാ വിഷയമാണ്. എന്നാൽ കൊച്ചു കൊച്ചു കലഹങ്ങൾ അനിവാര്യമാണ്, നിർദോഷമാണ്. അതേപ്പറ്റിയാണ് ഇന്ന് ചിന്തിക്കുന്നത്. മറവി കാരണമാണ് ചില പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉദാഹരണമായി കാറിന്റെയോ വീടിന്റെയോ താക്കോൽ മറന്നു പോകുന്നത്. ഇതിന് രണ്ട് പരിഹാരങ്ങൾ ഉണ്ട്. ഒന്ന് ഒരു key bunch വിശ്വസിക്കാവുന്ന ആരെയെങ്കിലും ഏൽപ്പിക്കുക. ഞാൻ ഏല്പിച്ചിട്ടുണ്. പക്ഷേ ഇതുവരെ അത് ചോദിക്കേണ്ടി വന്നിട്ടില്ല. ഉപ്പ് കൂടിപ്പോകുന്നത് കുടുംബത്തിൽ വഴക്കിന്‌കാരണം ആകാറുണ്ട് ചിലപ്പോൾ. ഉപ്പ്‌കുറഞ്ഞാൽ നമുക്ക് അത് add ചെയ്യാം.ഉപ്പ് double ആകുമ്പോൾ അത് പ്രശ്നമാകും. നിരാശ ഉണ്ടാകും. ചിലപ്പോൾ തർക്കം ഉണ്ടാകും. പരിഹാരം 2 ഉണ്ട്. 1.ഒന്നും മിണ്ടാതെ സാധനം തിന്നുക. 2.അല്പം നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുക. Tomato യും ഉള്ളിയും അരി ഞ്ഞിട്ടാൽ ഉപ്പിന്റെ കാഠിന്യം കുറയും.. Men ന് പൊതുവേ അടുക്കും ചിട്ടയും ഇല്ല എന്ന് പറയാറുണ്ട്. ഉദാഹരണത്തിന് ഒരു യാത്ര കഴിഞ്ഞ് ...

സ്ത്രീ ധന പീഡനം (Viewpoint )

 പഴമക്കാർ ഓർക്കുന്നുണ്ടായിരിക്കും പണ്ട് വടക്കേ ഇന്ത്യയിൽ സ്ത്രീ ധനത്തിന്റെ പേരിൽ ഭർത്താവും അവന്റെ ഫാമിലിക്കാരും ചേർന്ന് വധുവിനെ പീഡിപ്പിച്ചു തീകൊളുത്തി കൊന്നതിന്റെ അനേകം വാർത്തകൾ.ഇപ്പോൾ കാറ്റ് എതിർ ദിശയിൽ ആഞ്ഞടിച്ച് കേരളത്തെ പിടിച്ചു കുലുക്കി, യുവതീപീഢനം പ്രധാന വാർത്ത ആയിരിക്കുന്നു. കോവിഡിന് സമാന്തരമായി ഒരു തരം ഭ്രാന്ത് കേരളത്തിൽ പടരുന്നുണ്ടോ എന്നൊരു സംശയം. ഒഴിഞ്ഞ പ്ളാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നതു പോലെയാണ് യുവജീവിതങ്ങൾ കയറിലും പാലത്തിലും പാള ത്തിലും കയത്തിലും വിഷത്തിലും തീയിലും അവസാനിക്കുന്നത്. പ്രബുദ്ധ കേരളം, സാക്ഷര കേരളം, ഒന്നാം നമ്പർ എന്നെല്ലാം ചിലർ വീമ്പടിക്കുമ്പോൾ ചിരിക്കാതെ വയ്യ. ഒരു രാജ്യത്ത് ജനങ്ങൾ എല്ലാം ഹാപ്പി ആണെങ്കിൽ അത് ഒന്നാം നമ്പർ ആണ്. നിത്യവും ഭീകരമായ കൊലകളും ആല്മഹത്യകളും നടക്കുന്ന കേരളത്തിൽ അനേകം ആളുകൾ പല കാരണങലാൽ unhappy അല്ലെങ്കിൽ sad ആണ്. ഇംഗ്ലീഷിൽ happy എന്ന വാക്കിന്റെ opposite, unhappy എന്നാണ്. രണ്ടും പറയാൻ എളുപ്പം സന്തോഷം എന്ന വാക്കിന്റെ  opposite എന്താണ്? അറിഞ്ഞു  കൂടാ.അസന്തോഷം എന്ന് ഒരു വാക്ക് ഉണ്ടോ? ഏതായാലും സന്തോഷത്തിന്റെ opposite ദുഃഖം അല്...

Happy Fathers Day

 മനോഹരമായ ഒരു ഞായറാഴ്ച്ച. അതിരാവിലെ ശല്യം ചെയ്യാത്ത ഒരു മഴ പെയ്തു.7 മണി ആയപ്പോൾ വെയിൽ തെളിഞ്ഞു. പതിവ്‌പോലെ Shekhina ചാനലിൽ കുർബാന കണ്ടു. മഴയ്ക്ക് സമാനമായ short കുർബാന. കോവിഡ് തീർന്നാലും Senior citizens ന് chanel കുർബാന മതി. വീട്ടിൽ ആകുമ്പോൾ full concentration കിട്ടും. ചില messages കണ്ടപ്പോഴാണ് ഇന്ന് Fathers Day ആണെന്ന് അറിയുന്നത്. വാസ്തവത്തിൽ 365 ദിവസവും ഓരോ വിശേഷ ദിവസം ആണ്. Family, father, mother, sister, friend, lover എന്നിങ്ങനെ പലരെ ചേർത്ത് day ഉണ്ട്. എന്തായാലും happy fathers day നല്ലതാണ്.എന്താണ് ഒരു പിതാവിനെ happy ആക്കുന്നത്? വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഒരു ഫാമിലിയിലെ എല്ലാ അംഗങ്ങളും ഒരുമിച്ചു താമസിക്കുകയാണെങ്കിൽ അതാണ് ഏറ്റവും സന്തോഷം തരുന്നത്. എന്നാൽ എല്ലാവർക്കും അത് സാധിക്കുകയില്ല. മുൻപ് വിദേശത്തുള്ള മക്കൾ Christmas അവധിക്ക് നാട്ടിൽ വന്നിരുന്നു. Covid എല്ലാത്തിനെയും തകിടം മറിച്ചു.യാത്രകൾ മുടങ്ങി. ഇനി എല്ലാവരും ഒത്തു ചേരുന്ന Christmas ഉണ്ടാകുമോ? ഉണ്ടായാൽ തന്നെ പലരും കൊഴിഞ്ഞു പോയിട്ടുണ്ടായിരിക്കും. ഇന്നത്തെ സാങ്കേതിക വിദ്യ കുടുംബങ്ങളെ നിലനിർത്തുന്നു എന്ന് പറയാം. ഇന്ന് വീഡിയോ call ല...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...

കേരള മാധ്യമ ജീർണ്ണത

 അമിതമായാൽ അധികമായാൽ അമൃതും വിഷം എന്നാണ് ചൊല്ല്. കേരളത്തിൽ ഏറ്റവും അമിതമായ ഒരു കാര്യം  മാധ്യമങ്ങൾ ആണ്.കേരളത്തിൽ തൊഴിൽ കിട്ടാനില്ല. പക്ഷെ എണ്ണിയാൽ ഒടുങ്ങാത്ത വിധം പത്രങ്ങളും ചാനലുകളും ഉണ്ട്. ഇവർ ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. 30 വർഷം മുൻപ് നമ്മൾ TV യെ സ്നേഹിച്ചിരുന്നു.അത് ഒരു അത്ഭുതം ആയിരുന്നു. അന്ന് നമ്മൾ എല്ലാം ശ്രദ്ധിച്ചു കണ്ടു, കേട്ടു. ഇന്ന് കാർക്കിച്ചു തുപ്പാൻ തോന്നുന്നു. കേരള മീഡിയ അത്രമാത്രം അധഃപതിച്ചിരിക്കുന്നു. ഉദാഹരണങ്ങൾ നിരത്തിയാൽ അനേകം പേജ് വരും. ഒരു ഉദാഹരണം പറയാം. പാലക്കാട്ട് ഒരു  യുവാവ്  പ്രായ പൂർത്തി ആകാത്ത ഒരു പെണ്കുട്ടിയെ 10 വർഷം ഒളിപ്പിച്ചു താമസിപ്പിച്ചു എന്ന വാർത്ത ചില ചാനലുകൾ report ചെയ്തു. യുക്തിക്ക് നിരക്കാത്ത ഒരു കഥ. എന്തായാലും ആ കുട്ടി ആ നരാധമന്റെ ലൈംഗിക  അടിമ ആയിരുന്നു. പോക്സോ കേസ് എടുക്കേണ്ട കുറ്റമാണ്. എന്നാൽ ഇതിനെ ഉദാത്തമായ പ്രണയമായി ചാനലുകൾ ചിത്രീകരിച്ചു. ജനങ്ങളുടെ കയ്യടി കിട്ടുമെന്നാണ് ചാനൽ പരനാറികൾ കരുതിയത്. പക്ഷേ ജനങ്ങളുടെ പ്രതികരണം വിപരീതമായിരുന്നു. സോഷ്യൽ മീഡിയയിൽ പരിഹാസവും ട്രോളും ഉരുൾപൊട്ടി ചാനൽ വിഡ്ഢികളെ വേരോടെ പിഴുതെറിഞ...

വാരാന്ത്യ ചിന്തകൾ

 അതി മനോഹരമായ ഒരു ദിവസമാണ് ഇന്ന്. ഒട്ടും ശല്യം ചെയ്യാത്ത മഴ. അതും പുട്ടിന് തേങ്ങ പോലെ. 7മണിക്ക് online കുർബ്ബാന കണ്ടു. മഴ പോലെ തന്നെ മുഷിപ്പിക്കാത്ത കുർബാന. Covid ന് ശേഷവും ഇത് തുടരണം. പെട്രോൾ കാശ്  ലാഭമുണ്ട്. ജീവിക്കാൻ പറ്റിയ ഏറ്റവും നല്ല രാജ്യം, city, എന്നൊക്കെ ചിലപ്പോൾ survey കൾ കാണാം. അതുപോലെ ,ചിരിക്കാൻ ഏറ്റവും നല്ല രാജ്യംഏത് എന്ന് ചോദിച്ചാൽ ഉത്തരം കേരളമാണ്. കാരണം ഇവിടെ എല്ലാം കോമഡിയാണ്. രാവിലെ ഞാൻ കുറെ ചിരിച്ചു. ഇപ്പോൾ വിവാദമായ മരം കൊള്ള ഓർത്തിട്ടാണ്. ഒന്ന്, കേരളത്തിൽ ഖജനാവിൽ പണമില്ല. എന്നാൽ അനേകായിരം കോടിയുടെ തടി കയ്യൂക്കുള്ളവർ വെട്ടി കടത്തി പണം തട്ടുന്നു. വനത്തിൽ നിന്ന് വെട്ടുന്ന തടി പെരുമ്പാവൂരിൽ എത്തിക്കാൻ no problem. പാസ്സ് ഒന്നും വേണ്ട. എന്നാൽ സാധാരണക്കാരൻ ഒരു കഷണം തടി സ്വന്ത ആവശ്യത്തിന് കൊണ്ടുപോകാൻ പാസ്സ് വേണം. ഞങ്ങളുടെ വീടുപണിക്ക് ആവശ്യമായ തടി, ഭാര്യാപിതാവ്, പരേതനായ ശ്രീ TC വർഗ്ഗീസ് സൗജന്യമായി തന്നതാണ്.2014ൽ അദ്ദേഹം അന്തരിച്ചു.2017 ൽ ഞങ്ങൾ രണ്ട് ആഞ്ഞിലിയും ഒരു തേക്കും വെട്ടി. സ്വന്ത ആവശ്യത്തിന് ആണെങ്കിലും transport ചെയ്യാൻ village ഓഫീസിൽ നിന്ന് പാസ്സ് വേണം. കരം കെ...

Lock down കുറിപ്പുകൾ

 ഇന്നലെയും ഇന്നും മഴയിൽ നിന്ന് ഒരു break പോലെ തോന്നുന്നു. ഇന്നലെ ഒട്ടും പെയ്തില്ല. ഇനി ഒരാഴ്ച്ച break നീണ്ടാലും OK. കാരണം ഈ പ്രദേശത്ത് ഏപ്രിൽ മുതൽ നിത്യവും മഴ പെയ്തു. ഇന്നലെയും ഇന്നും പൈക ടൌൺ വരെ പോയി.5 മിനിറ്റ് നടന്നാൽ ടൌൺ ന്റെ ഹൃദയ ഭാഗങ്ങളിൽ എത്താം. town ൽ തിരക്ക് ഒട്ടും കണ്ടില്ല.ഒരു ഹർത്താലിന്റെ പ്രതീതി. പണ്ട് കേരളാ  Govt., ഹൈക്കോടതിയിൽ ഒരു affidavit കൊടുത്തിരുന്നു. ജനങ്ങൾ hartal enjoy ചെയ്യുന്നു എന്നാണ് സർക്കാർ പറഞ്ഞത്. ഇത് വലിയ ഒരു irony ആയി മാറിയിരിക്കുന്നു. ജനങ്ങൾ അടച്ചുപൂട്ടി വീട്ടിൽത്തന്നെ ഇരിക്കുന്നു.പക്ഷേ അധികമാരും enjoy ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.lock down crisis എല്ലാവരെയും ഒരു പോലെയല്ല ബാധിക്കുന്നത്. ഒരു pensioner, least affected ആണ് എന്നാണ് എന്റെ അഭിപ്രായവും അനുഭവവും. ജീവിക്കാൻ ആവശ്യമായ ഒരു പെൻഷൻ, സ്വന്തമായി വീട്, മക്കൾ married and settled, അസുഖം ഇല്ല, മുതലായ സാഹചര്യങ്ങൾ ഒത്തു ചേർന്നാൽ covid lock down സഹിക്കാവുന്നതെയുള്ളൂ. പെട്രോളിന്റെ വില വർദ്ധന ഒരു joke ആയിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം എന്റെ കാർ അനേകം മാസങ്ങളായി ഓടാതെ കിടക്കുകയാണ്.ഓടിയാൽത്തന്നെ 400 m...

പരിസ്ഥിതി ദിന കുറിപ്പുകൾ

 ഇന്ന് ലോക പരിസ്ഥിതി ദിനം ആണെന്ന കാര്യം മറന്നു പോയിരുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇന്നലെ ചെയ്തു. ഇന്നലെ രണ്ട് പപ്പായ തൈകൾ പറിച്ചു നട്ടു. രണ്ടെണ്ണം ബാക്കിയുണ്ട്. കഴിഞ്ഞയാഴ്ച്ച രണ്ട് പ്ലാവും രണ്ട് മാവും നട്ടു. നമ്മൾ എങ്ങോട്ട് ആവശ്യപ്പെടാതെ പ്രകൃതി എപ്പോഴും എന്തെങ്കിലും തന്നു കൊണ്ടിരിക്കും. ഞാൻ2016ൽ നട്ട ഒരു പേര നല്ലതുപോലെ വളർന്നു. അതിന്റെ ഒപ്പം നട്ട ഒരെണ്ണം ഫലം തന്നു.ഫലം തരാത്തതിനെ വെട്ടി കളയാൻ പ്ലാനിട്ടു. പക്ഷേ ഇന്ന് നോക്കുമ്പോൾ അതിൽ മൂന്ന് ചെറിയ പേരക്ക ഉണ്ട്. ഈ കോവിഡ് കാലത്ത് fruits ന് shortage ഒട്ടും അനുഭവപ്പെട്ടില്ല. Passion fruit ധാരാളം കിട്ടി. juice ഉണ്ടാക്കാൻ ideal ആണ്. പപ്പായ കൂടെ ചേർത്താൽ super. ഇപ്പോൾ passion ന് ഒരു break ആണ്. ഇപ്പോൾ ഉള്ളത്  മൂത്തതല്ല.പപ്പായയും പഴുത്തതു കുറവാണ്. കഴിഞ്ഞ ആഴ്ച്ച ഒരു വാഴക്കുല വെട്ടി പഴുപ്പിച്ചു. പലർക്കും കൊടുത്തു. എന്നിട്ടും തിന്നു മടുത്തു. Juice ന് ഒന്നും ഇല്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആരും കാണാതെ ഒളിഞ്ഞു കിടന്ന  ,പഴുത്ത ഒരു കൈതചക്ക ശ്രദ്ധയിൽ പെട്ടത്. മീഡിയം size. അതും പപ്പായയും ചേർത്ത് jui...

1950 s ഒരു തിരിഞ്ഞു നോട്ടം

 സ്കൂൾ പ്രവേശന കാലത്തെ പ്പറ്റി ഓര്മിച്ചപ്പോൾ ചിന്തകൾ Little Flower സ്കൂളിന്റെ പരിസരം വിട്ട് റോഡിലേക്ക് ഇറങ്ങി. അന്ന് റോഡ് ടാർ ചെയ്തിട്ടില്ല.1956ലാണ് ടാർ ചെയ്തത്. അന്ന് steam roller എത്തിയപ്പോൾ വലിയ അത്ഭുതം ആയിരുന്നു. Travancore സർക്കാരിന്റെ വകയായിരുന്നു ആ steam roller. അതിൽ ഒരു ശംഖു ചിഹ്നം ഉണ്ടായിരുന്നു. സ്‌കൂൾ വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം കാണുന്നത് അന്തോണി അപ്പൂപ്പന്റെ കുട repair shop ആണ്. മഴക്കാലത്തു അവിടെ നല്ല തിരക്കാണ്. കുറെ മുന്നോട്ട് നീങ്ങിയാൽ വലതു വശത്ത് പാംപ്ലാനിയിൽ കുഞ്ഞൂഞ്ഞ് ചേട്ടൻ വീടിന് മുൻപിൽ ഒരു പീഠത്തിൽ ഇരിക്കുന്നത് കാണാം. ചിലപ്പോൾ ചേടത്തി പുറകിൽ നിൽക്കുന്നത് കാണാം. അവിടെയുള്ള കടകൾ അദ്ദേഹം വാടകയ്ക്ക് കൊടുത്തതാണ്. അവയിൽ ഒന്ന് ചെമ്പ് കൊട്ടികളുടേതാണ്. ചെമ്പ് പാത്ര നിർമ്മാണം. സദാസമയവും കൊട്ടുന്ന ശബ്ദം കേൾക്കാം. അടുത്തത് കുട്ടപ്പന്റെ ബാർബർ shop ആണ്. എന്റെ chachen ഒന്നോ രണ്ടോ  മാസത്തിൽ ഒരിക്കൽ എന്നെ മുടി വെട്ടിക്കാൻ കൊണ്ടുപോകും. shop ന്റെ ചുവരിൽ വലിയ സിനിമാ പോസ്റ്ററുകൾ ഉണ്ടായിരുന്നു. തമിഴും മലയാളവും.എന്നെ ഏറ്റവും ആകർഷിച്ചത് ജീവിത നൗക എന്ന സിനിമയുടെ poster ആണ്....

സ്കൂൾ പ്രവേശന ഓർമ്മകൾ

 1954ൽ ആയിരുന്നു എന്റെ സ്കൂൾ പ്രവേശം. പൈകയിലെ ആരാധനാ മഠത്തിന്റെ കീഴിലുള്ള Little Flower പ്രൈമറി സ്കൂളിൽ.1മുതൽ 5  വരെ ഓരോ ക്ലാസ് ആണ് അവിടെ ഉണ്ടായിരുന്നത്. സ്കൂൾ കെട്ടിടം വാസ്തവത്തിൽ ഒരു ഹാൾ ആയിരുന്നു. തട്ടികൾ വെച്ച് ക്ലാസ്സുകൾ തിരിച്ചിരുന്നു.5 ആം ക്ലാസ് കഴിഞ്ഞാൽ ഓഫീസ് ആണ്. നല്ല രീതിയിലുള്ള ഒരു ഓഫീസ്. ഇടവകയിലെ meetings ഉള്ളപ്പോൾ തട്ടികൾ എടുത്തു മാറ്റും. ഓരോ ക്ലാസ്സിലും ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു. പാവപ്പെട്ട അനേകം കുട്ടികൾ അന്ന് സ്കൂളിൽ പോയിരുന്നില്ല. പ്രത്യേകിച്ചു ചുമട്ടു തൊഴിലാളികളുടെ കുട്ടികൾ. സ്‌കൂളിൽ പോകുന്നതിൽ എനിക്ക് വിഷമമോ ചമ്മലോ ഒട്ടും ഇല്ലായിരുന്നു. കാരണം അന്നത്തെ കുട്ടികൾക്ക് ലാളന ഒട്ടും കിട്ടിയിരുന്നില്ല. മാതാ പിതാക്കൾക്ക് ലാളിക്കാൻ സമയം ഇല്ലായിരുന്നു.മുതിർന്ന കുട്ടികൾ ഇളയ കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നു. Little Flower സ്കൂളിൽ എന്റെ ജ്യേഷ്ട്ടൻ സെബാസ്റ്റ്യൻ മൂന്നാം ക്ലാസ്സിലും ഒരു ചേച്ചി ഏലിക്കുട്ടി 5 ആം ക്ലാസ്സിലും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്. വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള ദൂരം 1 കിലോമീറ്റർ. റോഡ് ഇല്ല. രണ്ട് പറമ്പിൽ ക്കൂടി നടന്ന് പി...

പൂച്ച മാഹാത്മ്യം

 Lock down പോലുള്ള മടുപ്പിക്കുന്ന situation കളിൽ നമുക്ക് ഒരു തുണയായി ഉള്ളത് നമ്മുടെ  വളർത്തു മൃഗങ്ങൾ ആണ്. പ്രത്യേകിച്ചു Senior citizens ന്. മക്കൾ ഉണ്ട്, പക്ഷേ അവർ വിദേശത്തോ ഇന്ത്യയിലെ മഹാ നഗരങ്ങളിലോ ആയിരിക്കാം. അടുത്ത കാലത്തെങ്ങും അവരെ നേരിട്ട് കാണാൻ സാധിക്കുകയില്ല. അപ്പോൾ ആ gap fill ചെയ്യുന്നത് പൂച്ചയും പട്ടിയും ആണ്. എനിക്ക് പൂച്ചയെയും പട്ടിയെയും ഇഷ്ടമാണ്. പക്ഷേ പൂച്ചകളോടാണ് കൂടുതൽ ഇഷ്ടം. പൂച്ചകളെ manage ചെയ്യാൻ എളുപ്പമാണ്. അവർക്ക് സ്വയം manage ചെയ്യാനും അറിയാം.1990 മുതൽ പൂച്ചകളെ വളർത്തുന്നു. ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നപ്പോൾ ഡിസംബറിൽ ഒരു  മാസത്തെ അവധിക്കു വരുമ്പോൾ പൂച്ചക്കുള്ള food gardenറെ ഏല്പിച്ചിട്ടാണ് വരുന്നത്.പോൾ എന്ന gardener ചിലപ്പോൾ വെള്ളമടിച്ചു തന്റെ duty മറന്നു പോകും. എന്നാൽ അപ്പു എന്ന്‌പേരുള്ള പൂച്ചയ്ക്ക്  ഭക്ഷണം ഒരു പ്രശ്നമല്ല. അവൻ പക്ഷിപിടുത്തിൽ expert ആയിരുന്നു. മരങ്ങളിൽ ഓടി കയറി അവൻ പക്ഷികളെ പിടിച്ചിരുന്നു. Compound ഒരു പക്ഷി സങ്കേതം പോലെ ആയിരുന്നു. അരിപ്രാവുകൾ ധാരാളം. ഇപ്പോൾ ഇവിടെ മൂന്ന് പൂച്ചകൾ ഉണ്ട്. ഒന്ന് 2019 ൽ ഇവിടെ താമസമാക്കിയ തള്ള പൂച്ച...

വാരാന്ത്യ ചിന്തകൾ

 ഇന്ന് എനിക്ക് ഒരു സംശയം. ഇന്ന്  ശനിയോ അതോ ഞായറോ? Lock down കാലത്ത് ദിവസങ്ങൾ തമ്മിൽ വ്യത്യാസമില്ല. പണ്ട് വ്യത്യാസങ്ങൾ പ്രകടമായിരുന്നു. ഉദാഹരണത്തിന്  ഞായറാഴ്ച്ച പള്ളിയിൽ പോകുന്നത്  ഒരു  വ്യത്യസ്ത അനുഭവം ആയിരുന്നു. ഇന്ന്  ഒരർത്ഥത്തിൽ പറഞ്ഞാൽ പള്ളിയുമില്ല, പട്ടക്കാരനുമില്ല. Monotonous എന്ന വാക്കിന്റെ  അർത്ഥം പഠിക്കാൻ ഈ Lock down ഉത്തമ ഉദാഹരണമാണ്. മാറ്റം ഒട്ടുമില്ലാത്ത ഒരു അവസ്‌ഥ. mono എന്ന് പറഞ്ഞാൽ ഒന്ന്. ഒരേ രീതിയിലുള്ള  ജീവിതം monotonous ആണ്. ഇതിന്റെ മലയാളം എന്താണെന്ന്  അറിഞ്ഞുകൂടാ. ആവർത്തന വിരസത ആയിരിക്കാം. എന്നാൽ കോവിഡ് മൂലം കഷ്ടപ്പെടുന്നവരുടെ കാര്യം ഓർക്കുമ്പോൾ monotony നിസ്സാരമാണ്. നമുക്ക് oxygen ധാരാളം ഉണ്ട്. അത് അനായാസം എടുക്കാൻ സാധിക്കുന്നു. അത് ഭാഗ്യമാണ്. അത് മതി. ഇന്ന് സൂര്യ ഭഗവാൻ അവധി എടുത്തു. നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന സ്ഥിതി. തണുപ്പ് feel ചെയ്തു. തോരാത്ത മഴ. ഇരുട്ട് കണ്ടപ്പോൾ Macbeth നാടകത്തിലെ ചില വരികൾ ഓർമ്മയിൽ തെളിഞ്ഞു. തന്റെ കൊട്ടാരത്തിൽ അതിഥിയായി വന്ന Duncan രാജാവിനെ ഉറക്കത്തിൽ Macbeth കൊന്ന് അധികാരം പിടിച്ചു. ഈ നീച കൃത്യത്തി...

Lock down കുറിപ്പുകൾ

 May 8,2021 വളരെ മനോഹരമായ ഒരു ദിവസം. രാവിലെ മുതൽ സ്വർണ്ണനിറമുള്ള സൂര്യപ്രകാശം. പരിപൂർണ്ണനിശ്ശബ്ദത.ആളും അനക്കവും ഒന്നുമില്ല. ഇന്നലെയും ചെറുതായി മഴ പെയ്തു.തെളിഞ്ഞ ആകാശം.100 % ശുദ്ധമായ വായു. ഇതു പറയാൻ കാരണമുണ്ട്. പൈകയിൽ Heavea Rubber Crump factory ഉണ്ട്.1970കളിൽ തുടങ്ങിയതാണ്. ഈ ഫാക്ടറിയിൽ നിന്ന് ചിലപ്പോൾ toxic gases release ചെയ്യാറുണ്ട്. ദുർഗന്ധം ഉള്ള ഗ്യാസ് ആണ്. ഇപ്പോൾ ആ ദുർഗന്ധമില്ല. ഫാക്ടറി lock down ൽപെട്ടെന്നു തോന്നുന്നു. A blessing in disguise. Lock down ആണെങ്കിലും പത്ര വിതരണം പതിവുപോലെ കൃത്യം 6.10ന്. എന്നാൽ പണ്ടത്തെ കാലത്തെ പോലെ ചൂടോടെ പത്രം വായിക്കാൻ താൽപ്പര്യമില്ല. കാരണം പത്രത്തിലെ കാര്യങ്ങൾ നേരത്തേ അറിഞ്ഞവയാണ്. ചില പ്രാദേശിക വാർത്തകളും ചരമങ്ങളും TV യിൽ വരാത്തവയാണ്. ഒരു മാസമായി എന്നും കേൾക്കുന്ന ഒരു വാർത്ത മഴയും കാറ്റും വിതയ്ക്കുന്ന നാശ നഷ്ടങ്ങളാണ്. വൃക്ഷങ്ങൾ കടപുഴകിയും ഒടിഞ്ഞും വീഴുന്നത് പതിവാണ്. മരം വീണ് വീടുകൾ തകരുന്നു. കൃഷി നശിക്കുന്നു. എന്റെ വീടിന്റെ അടുത്ത് കുറേ റബ്ബർ മരങ്ങൾ ഒടിഞ്ഞു വീണു. മഴവെള്ളത്തിന്റെ ഭാരം താങ്ങാൻ ആവാതെ. വീണ റബ്ബർ തടിക്ക് വളരെ ചെറിയ വിലയേ കിട്ടുകയുള്...