TV കണ്ടുകൊണ്ടിരിക്കുമ്പോൾ ചില WARNINGS കാണാറുണ്ട്, "മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് ", "പുകവലി ആരോഗ്യത്തിന് ഹാനികരമാണ് "മുതലായവ. നായകൻ helmet ധരിക്കാതെ ബൈക്ക് ഓടിക്കുമ്പോൾ "ഹെൽമെറ്റ് ധരിക്കാത്തത് അപകടകരമാണ് " എന്നും കണ്ടിട്ടുണ്ട്.
എന്നാൽ ഇത്തരം മുന്നറിയിപ്പുകളെ ജനങ്ങൾ സഗൗരവം ഗൌനിക്കുന്നില്ല എന്നാണ് തോന്നുന്നത്. കേരളത്തിൽ മദ്യപാനികൾക്കാണ് മേൽക്കൈ. അതുകൊണ്ടാണല്ലോ UDF ദയനീയമായി തോറ്റു പോയത്. ജനങ്ങളെ നല്ല വഴിക്ക് നടത്താൻ ശ്രമിച്ച UDF കുഴിയിൽ വീണ് കാലൊടിഞ്ഞു. എവിടെ നോക്കിയാലും helmet ധരിക്കാതെ ധാരാളം ആളുകൾ bike ഓടിക്കുന്നത് കാണാം. Helmet ധരിക്കുന്നത് Optional ആണെന്ന് തോന്നും
എന്തായാലും മേൽപ്പറഞ്ഞ WARNINGS കൂടെക്കൂടെ തരുന്ന സർക്കാർ ജനങ്ങളുടെ നന്മയിൽ കാണിക്കുന്ന താല്പ്പര്യം ഒറ്റ നോട്ടത്തിൽ എത്രയോ വലുതാണ്. പക്ഷേ സത്യം അതല്ല. അമിതമായി Tax ചുമത്തി സർക്കാർ ജനങ്ങളെ ഞെക്കി പിഴിയുകയാണ്. ഒരു സിനിമയിൽ നായകൻ പെട്രോൾ നിറക്കുന്ന രംഗത്തിൽ "പെട്രോളിന്റെ അമിതവില കുടുംബ budget ന് ഹാനികരമാണ് "എന്ന് എഴുതി കാണിച്ചാൽ സർക്കാരിന് നമ്മോടുള്ള സ്നേഹം മനസ്സിലാക്കാം പക്ഷേ അത് അവർ ചെയ്യുകയില്ല.
Serial തുടങ്ങുമ്പോൾ " വാട്ച്ചിംഗ് WATCHING SERIALS IS HARMFUL TO YOUR COMMON SENSE" എന്ന് എഴുതി കാണിക്കുന്നത് നന്നായിരിക്കും. കാരണം തുടർച്ചയായി സീരിയൽ കണ്ട് പലർക്കും സാമാന്യബുദ്ധി നഷ്ട്ടപ്പെടുന്നുണ്ട്. ചെങ്ങനൂർ കോളേജ്ൽ ഒരു വിദ്യാർത്ഥിനി സ്വയം ഞരമ്പുമുറിച്ച് രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചു. ഞരമ്പ് മുറിക്കുന്നതും രക്തം ചീറ്റുന്നതും സീരിയലുകളിലും സിനിമകളിലും ആവർത്തിക്കുന്ന ഒരു രംഗമാണ്. ഒരു പക്ഷേ അത്തരം രംഗങ്ങൾ ആ പെൺ കുട്ടിയെ സ്വാധീനിച്ചിരിക്കാം. വിവാഹിതരായ യുവതികൾ കാമുകന്മാരുടെ കൂടെ ഒളിച്ചോടുന്നത് ഇന്ന് സാധാരണയാണ്
കല്യാണരംഗങ്ങളിൽ "MARRIAGE IS 50/50 "എന്ന് എഴുതി കാണിക്കുന്നത് നല്ലതാണ്. എന്തെന്നാൽ വിവാഹത്തിൻറെ വിജയം
അങ്ങോട്ടോ ഇങ്ങോട്ടോ ആകാം.
Comments
Post a Comment