ഇന്നത്തെ കുട്ടികൾ സദാസമയവും ടവ്TV കാണുന്നവരാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് പൂർണ്ണമായും ശരിയല്ല എന്നാണ് എൻറെ അനുഭവം. എൻറെ പേര കുട്ടിയായ ദിവ്യക്ക് TV യിൽ താല്പര്യമില്ല. "നീ TV കാണുക " എന്ന് നിർബന്ധിച്ച് പറഞ്ഞാൽ കാണും. സംഭാഷണത്തിലാണ് ഈ ആറുവയസ്സുകാരിക്ക് താല്പ്പര്യം. വെറും സംഭാഷണത്തിൽ മാത്രമല്ല, തർക്കത്തിലും താല്പ്പര്യമാണ്.
മതപരമായ കാര്യങ്ങളാണ് ഞങ്ങളുടെ ഒരു പ്രധാന ചർച്ചാ /തർക്ക വിഷയം. മതപരമായ basic അറിവ് മാത്രമേ എനിക്ക് ഉള്ളൂ. പണ്ട് പൈകയിൽ ഒരു യുവാവിനോട് "ശുദ്ധമാനപള്ളി (Holy Church )എന്നാൽ എന്താകുന്നു ?"എന്ന് വികാരിയച്ചൻ ചോദിച്ചു. "വെട്ടുകല്ലും കുമ്മായവും " എന്നായിരുന്നു മറുപടി. പഴയ പള്ളി വെട്ടുകല്ലും കുമ്മായവും കൊണ്ട് നിർമ്മിച്ചതായിരുന്നു.
ക്രിസ്മസ്, Easter മുതലായ്‌യ കാര്യങ്ങളായിരുന്നു ഞങ്ങളുടെ പ്രധാന ചർച്ചാ വിഷയം. ത്രീത്വം പോലുള്ള കട്ടിയായ വിഷയങ്ങൾ ദിവ്യ എടുത്തിട്ടപ്പോൾ ഞാൻ ഉരുണ്ടുകളിക്കുകയും വിഷയം മാറ്റാൻ വിഫല ശ്രമം നടത്തുകയും ചെയ്തു. "നീ കുറെ സമയം TV കാണ് " എന്ന ഓഫർഉം വിലപ്പോയില്ല. ഒന്നും ചർച്ച ചെയ്യാതെ നിയമസഭ പിരിയുന്നതുപോലെ ഒരു വിധത്തിൽ കാര്യം
തീർപ്പാക്കി.
ഒരു ദിവസം അവൾ സാത്താനെപ്പറ്റി ചോദിച്ചു. "ഈ സാത്താൻ ആരാണ് ?എവിടെയാണ് ? മുതലായവ ആയിരുന്നു ചോദ്യങ്ങൾ.
" സാത്താൻ, ചെകുത്താൻ, പിശാച് എന്നൊക്കെ പറയുന്നത് ഒരാൾ തന്നെയാണ് "
"അയാൾ എവിടെ നിന്ന് വന്നു ?എവിടെയാണ് താമസം?"
അരിയാഹാരം പല രൂപത്തിൽ കഴിക്കാം. ചോറ്, ദോശ, ഇടിയപ്പം, പുട്ട്, ഇഡ്ഡലി എന്നിങ്ങനെ. എപ്പോഴും ചോർ ആയാൽ ബോറാകും. കഥയുടെ കാര്യവും അങ്ങനെയാണ്. അതുകൊണ്ട് ഒരു വ്യത്യസ്ഥ രീതിയിൽ ഞാൻ സാത്താന്റെ കഥ കുട്ടിക്ക് പറഞ്ഞു കൊടുത്തു.
പിതാവായ ദൈവം നമ്മുടെ ആദിപിതാവായ ആദത്തിനെ സൃഷ്ട്ടിച്ച ശേഷം അവന് ഏറ്റവും അനുയോജ്യമായ ഒരു വാസസ്ഥലം ഉണ്ടാക്കാൻ മലഖാമാരോട് നിർദ്ദേശിച്ചു. പണം എത്ര വേണമെങ്കിലും ചെലവാക്കാൻ അനുമതി കൊടുത്തു.
മാലാഖമാരിൽ പ്രമുഖനായിരുന്നു സാത്താൻ. അദ്ദേഹം സ്വർഗ്ഗത്തിലെ മരാമത്ത് മന്ത്രി ആയിരുന്നു. സുന്ദരനും കുശാഗ്ര ബുദ്ധിയും ആയിരുന്നു.
നമ്മുടെ ഭൂമിയേക്കാൾ പത്തിരട്ടി വലിപ്പമുള്ള ഒരു ഗ്രഹം നിർമ്മിക്കാനാണ് പിതാവായ ദൈവം നിർദ്ദേശിച്ചത്. ശുദ്ധവായുവും ശുദ്ധ ജലവും എല്ലായിടത്തും വേണം. ചൂട് 25ഡിഗ്രിയിൽ കൂടരുത് എന്നിവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ.
നിർമ്മാണ ചുമതല മന്ത്രി സാത്താന് ആയിരുന്നു. അയാള്ക്ക്
പണത്തോട് അടങ്ങാത്ത ആർത്തി ആയിരുന്നു. അയാൾ നിർമ്മാണ
ചട്ടങ്ങൾ കാറ്റിൽ പറത്തി തോന്നിയപോലെ ഭൂമിയെ പണിതു.
നമ്മുടെ ഗ്രഹപ്പിഴ എന്നല്ലാതെ എന്തുപറയാൻ ?
ഭൂമിയുടെ വലുപ്പം പത്തിൽ ഒന്നാക്കി കുറച്ചു.അന്യ ഗ്രഹങ്ങളിൽ നിന്ന് ജീവികളെ ഇറക്കി കുറഞ്ഞ കൂലി കൊടുത്ത് തോന്നിയ പോലെ പണിതു.
"അപ്പോൾ ആദം എവിടെ ആയിരുന്നു " ദിവ്യ ചോദിച്ചു.
*
"അദ്ദേഹം wait ചെയ്യുകയായിരുന്നു. നമ്മൾ ഫ്ലൈറ്റ്ൽ ബോർഡ് ചെയ്യാൻ wait ചെയ്യുന്നതുപോലെ. "
" എന്തായാലും അനുവദിച്ച തുകയുടെ 10 %ഉപയോഗിച്ച് സാത്താൻ ഭൂമിയെ തട്ടിക്കൂട്ടി. ബാക്കി തുക സ്വന്തം അക്കൗണ്ട്‌ൽ ചേർത്തു. ഭൂമിയുടെ പണി ആകെ പാളി. ചിലടത്ത് ഭയങ്കര ചൂട്. ചിലടത്ത് കൊടും തണുപ്പ്. വെള്ളപ്പൊക്കം,വരള്ച്ച... ആകെ പ്രശ്നം. എന്നാലും ചില ഭാഗങ്ങൾ നല്ലതായിരുന്നു. ആദം അവിടെ താമസമാക്കി.
പിതാവായ ദൈവം സാത്താന്റെ അഴിമതി കണ്ടുപിടിച്ചു. On the spot പുറത്താക്കി. ഒരു മിസൈൽ അയച്ച് സാത്താനെ പാതി കരിച്ചു. അതുകൊണ്ടാണ് അയാളുടെ കറുപ്പു നിറം.
അന്ന് സാത്താൻ ചെയ്ത ചതിയുടെ ഫലമാണ് നമ്മൾ അനുഭവിക്കുന്നത്. കുടിവെള്ളം കാശുകൊടുത്ത് വാങ്ങണം. ശുദ്ധ വായു ഇല്ല. മാലിന്യം നിക്ഷേപിക്കാൻ സ്ഥലമില്ല. ചൂടുകൊണ്ട് ഇവിടെ ജീവിക്കാൻ വയ്യ.
" സാത്താൻ ഇപ്പോൾ എവിടെയാണ് ?" ദിവ്യ ചോദിച്ചു.
സാത്താൻ അരൂപിയാണ്. എലലായിദ്ടത്തും ഉണ്ട്. എന്നിലും ഒളിച്ചിരിപ്പുണ്ട്. ഏതു സമയത്തും activate ആകാം. Timer ഒന്നുമില്ല. പൊതുവെ പണവും പെണ്ണും ആണ് മനുഷ്യനിലെ സാത്താനെ activate ചെയ്യുന്നത്.
"അതെങ്ങനെ ?"
രണ്ടാമത്തേത് ഞാൻ ഇപ്പോൾ പറയുന്നില്ല. ആദ്യത്തെത് പറയാം. അന്യായമായി പണം തട്ടിയെടുക്കാൻ പ്ലാൻ ചെയ്യുമ്പോൾ സാത്താൻ activate ആകുന്നു. അഴിമതി, മോഷണം, കള്ളക്കടത്ത്, കൊലപാതകം -ഇവയെല്ലാം സാത്താന്റെ പ്രവർത്തികൾ ആണ്. പണത്തോട് ആർത്തി കാണിക്കുന്നവർ എല്ലാം സാത്താന്റെ ആളുകൾ ആണ്.
പിന്നെ വേറൊരു വാർത്തയുണ്ട്. നരകം അടച്ചുപൂട്ടാൻ സാത്താൻ തീരുമാനിച്ചു. ഇവിടെ ആസ്ഥാനം ആക്കാൻ തീരുമാനിച്ചു.
" അതെന്താ ?"
നരകത്തിലെക്കാൾ ചൂടും വേവും ഇവിടെയാണ്. Supporters ഇവിടെയാണ് കൂടുതൽ. അതുകൊണ്ടാണ്. ബാക്കി കാര്യങ്ങൾ നാളെ പറയാം.
* * * *

Comments
Post a Comment