1988ൽ സൌത്ത് ആഫ്രിക്കയിലെ എൻറെ ആദ്യ വർഷം ആയിരുന്നു. പുറംലോകവുമായി യാതൊരു സമ്പർക്കവും ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു അവിടെ. Apartheid കാരണം സൌത്ത് ആഫ്രിക്ക ഒറ്റപ്പെട്ടിരുന്നു. ജനങ്ങൾക്ക് അറിവ് വളരെ കുറവായിരുന്നു. ഒരാൾ എന്നോട് ചോദിച്ചു. "ഇന്ത്യ എന്നുവെച്ചാൽ ശ്രീ ലങ്കയുടെ അടുത്ത് കിടക്കുന്ന രാജ്യമല്ലേ ?"
അത് ചോദിച്ച ആളോട് പുച്ഛം തോന്നിയില്ല. അറിവിൻറെ വെളിച്ചം ഒട്ടും കടന്നു ചെല്ലാത്ത ഒരു ഇരുട്ടറ ആയിരുന്നു ആയിരുന്നു ദക്ഷിണാഫ്രിക്ക.
1988 ജൂലൈയിൽ SEOUL OLYMPICS നടക്കുന്ന സമയം. ഞാൻ 1960മുതൽ OLYMPICS എല്ലാം FOLLOW ചെയ്യുന്നു. SPORTS ൽ പങ്കെടുത്തിട്ടുണ്ട്. ഞാൻ പാഠപുസ്തകം മാറ്റിവെച്ചിട്ട് കുട്ടികളോട് Olympics നെപ്പറ്റി പറഞ്ഞു. അവർ ഒരിക്കലും അതേപ്പറ്റി കേട്ടിരുന്നില്ല. എന്നാൽ കൂടുതൽ അറിയാൻ അവർ ഒട്ടും താല്പ്പര്യം കാണിച്ചില്ല.
വർഷങ്ങൾ ഏറെ കഴിഞ്ഞു. 2012ൽ ലണ്ടൻ Olympics തുടങ്ങുന്നതിന്റെ തലേദിവസം അതേ സ്കൂളിൽ കുട്ടികളോട് ഞാൻ ചോദിച്ചു. " Who is the fastest man on earth ?" നാല്പതോളം കുട്ടികൾ ഉള്ള ക്ലാസ്സിൽ ആർക്കും ഉത്തരം ഇല്ലായിരുന്നു.
ഗുണനിലവാരം ഇല്ലാത്ത വിദ്യാഭ്യാസത്തിന്റെ വിദ്യാഭ്യാസത്തിന്റെ പ്രതിഫലനം ആയിരുന്നു അത്. ഇത്തരം കാര്യങ്ങൾ ക്ലാസ്സിൽ അധ്യാപകർ പഠിപ്പിച്ചിട്ടല്ല കുട്ടികൾ അറിയുന്നത്. സ്വയം താല്പ്പര്യപ്പെട്ടാണ് അറിയുന്നത്.
1994ൽ ദക്ഷിണാഫ്രിക്ക ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായി. എല്ലാവിധ സ്വാതന്ത്ര്യങ്ങളും ഉണ്ടായി. പല രംഗത്തും പുരോഗതി ഉണ്ടായി. എന്നാൽ പ്രതീക്ഷക്കൊത്ത് പുരോഗമിച്ചില്ല. പ്രത്യേകിച്ച് വിദ്യാഭ്യാസത്തിലും സ്പോര്ട്സ്ലും.
Apartheid കാലത്ത് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര sports ൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. നിരോധനം നീക്കിയപ്പോൾ കൂടുതൽ പ്രയോജനം ലഭിച്ചത് വെള്ളക്കാർക്കാണ്. Rugby, ക്രിക്കറ്റ്, നീന്തൽ, ഗോള്ഫ്, athletics മുതലായ മേഖലകളിൽ അവർക്ക് അവസരം ലഭിച്ചു. കരുംപർക്ക് അവസരങ്ങൾ ആരും നിഷേധിച്ചതല്ല. ഉള്ള അവസരങ്ങൾ അവർ പ്രയോജനപ്പെടുത്തിയില്ല.
ആഫ്രിക്കയിൽ വിദ്യാഭ്യാസം, Sports എന്നിവയ്ക്ക് വേണ്ടി ഏറ്റവും അധികം പണം ചെലവാക്കുന്നത് ദക്ഷിണാഫ്രിക്കയാണ്.. എന്നാൽ പണം അധികം ഇല്ലാത്ത കെനിയ ആണ് രണ്ട് കാര്യങ്ങളിലും മുന്നിൽ. കാരണം ആ രാജ്യത്ത് അവബോധവും ആവേശവും കൂടുതലാണ്. പണമില്ലാത്ത രാജ്യമാണ് എത്തിയോപ്യ. ദീർഘ ദൂര ഓട്ടത്തിൽ കെനിയക്ക് കനത്ത വെല്ലുവിളിയാണ് എത്യോപ്യ.
വിദ്യാഭ്യാസം, sports എന്നിവയെ അഴിമതിക്കുള്ള ഒരു സുവർണ്ണാവസരമായി ഉപയോഗിക്കുന്നതാണ് ദക്ഷിണാഫ്രിക്കയുടെ പിന്നോക്കാവസ്ഥക്ക് കാരണം.
ANC /കമ്മ്യൂണിസ്റ്റ് പാർട്ടി കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്ക ഭരിക്കുന്നത്. തങ്ങളുടെ പരാജയങ്ങൾക്ക് അവർ apartheid നെയാണ് ഇപ്പോഴും പഴിക്കുന്നത്. എന്നാൽ അഴിമതി (കെടു കാര്യ സ്ഥത, (കേടുകര്യസത്ഥത, സ്വജനപക്ഷപാതം എന്നിവയാണ് കാരണങ്ങൾ. (Sorry for spelling errors)
ഇടതുപക്ഷം ആവർത്തിച്ച് ഉപയോഗിക്കുന്ന ഒരു വാക്കാണ് "പോരാട്ടം ".ഇത് തിരുത്തി 'അഴിമതിയാട്ടം ' എന്നാണ് പറയേണ്ടത്.
ഡെലരെയ്വില്ലിൽ ഞങ്ങളുടെ വീടിന് അടുത്ത് apartheid കാലത്ത് വിവിധ sports facilities ഉണ്ടായിരുന്നു. Rugby മാറ്റി soccer ഇപ്പോൾ കളിക്കുന്നുണ്ട്. ഒന്നാന്തരം ഒരു Swimming pool
ഉണ്ടായിരുന്നു. Maintenance ഇല്ലാതെ അത് നശിച്ചു പോയി. ഒരു തുള്ളി വെള്ളം പോലുമില്ല. അവിടം കാടുപിടിച്ച് drug addicts ൻറെ താവളമാണ്. കെട്ടിടങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു.
ദക്ഷിണാഫ്രിക്കയിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം നറുക്കെടുപ്പ് ഉള്ള National ലോട്ടറി ഉണ്ട്. പാവപ്പെട്ടവർ ആണ് ഇതിൻറെ ടിക്കറ്റ് കൂടുതലും എടുക്കുന്നത്. ഇതിൻറെ നടത്തിപ്പ് വളരെ വിചിത്രമാണ്. കോടികൾ ആർക്ക് കിട്ടി എന്നത് പരമരഹസ്യമാണ്. പേര് വെളിപ്പെടുത്തിയാൽ കള്ളന്മാർ ആക്രമിക്കും എന്നാണ് കാരണമായി പറയുന്നത്. സാധാരണക്കാർക്ക് പൊട്ടും പൊ ടുങ്കും ആയി ചില്ലറ തുകകൾ കിട്ടും നടത്തിപ്പുകാർ manipulate ചെയ്ത് കോടികൾ തട്ടിയെടുക്കുന്നു എന്ന് ആക്ഷേപമുണ്ട്. ഒത്തിരി കട്ടാലും കുറേ മിച്ചമുണ്ട്.
National Lottery യിൽ നിന്ന് 40 ലക്ഷം രൂപയ്ക്ക് തുല്യമായ ഒരു ഗ്രാൻറ്, Sports Development ന് വേണ്ടി ഞങ്ങളുടെ സ്കൂളിന് ലഭിച്ചു. ഒരു contractor
വന്ന് ഒരു Tennis Court നിർമ്മിച്ചു. ഗ്രാമത്തിലെ കുട്ടികള്ക്ക് Tennis ൽ യാതൊരു താൽപ്പര്യവും ഇല്ല. " നിങ്ങൾ സെറീന Williams നെപ്പറ്റി കേട്ടിട്ടുണ്ടോ ?" ഞാൻ ചില കുട്ടികളോട് ചോദിച്ചു. "അറിയില്ല "എന്നായിരുന്നു മറുപടി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ court ലെ ടിലെസ് ടിലെസ്(Tiles)ഇളകിപ്പോയി. ഏകദേശം എട്ടുലക്ഷം രൂപ Court ന് ചെലവായിക്കാണും. എന്തായാലും ഒരു പന്തുപോലും tennis അവിടെ കളിച്ചിട്ടില്ല. ഇപ്പോൾ netball കളിക്കുന്നുണ്ട്.
ആ ഗ്രാമത്തിൽ ഒരു കൂറ്റൻ Library പണിയുന്നുണ്ട്. ഏകദേശം മൂന്ന് കോടി രൂപയ്ക്ക് തുല്യമായ തുകക്കുള്ളത് ആണ്. വളരെ നല്ല കാര്യമാണ്. പക്ഷേ ഒരു ചെറിയ Reading Room ൻറെ ആവശ്യമേ ഗ്രാമത്തിൽ ഉള്ളൂ. Contractor ക്കും ശിങ്കിടികൾക്കും കൈ നിറയെ പണം കിട്ടണം. അതാണ് priority.
മദ്യപാനവും മയക്കുമരുന്നും കായികരംഗത്ത് പുരോഗതിക്ക് തടസ്സമാണ്. ദക്ഷിണാഫ്രിക്കയിലെ യുവതലമുറയിൽ ഒരു നല്ല വിഭാഗം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിരിക്കുന്നു.

Comments
Post a Comment