ജിഷാ കൊലക്കേസ് പ്രതിയെ പിടിച്ചു. അയാൾക്കെതിരെ ജനരോഷം ആളികത്തുകയാണ്. ചില സിനിമകളിൽ കാണുന്നതുപോലെ നായകൻ, അല്ലെങ്കിൽ ജനം നീതി നടപ്പാക്കണം എന്നാണ് മുറവിളി. അതായത് ഒറ്റവെട്ട്. രക്തം ചീറ്റണം. ചില സിനിമകളിൽ കണ്ടിട്ടുണ്ട്, അവസാന സംഘട്ടനം ഏതെങ്കിലും ഫാക്ടറിയിൽ ആയിരിക്കും. വില്ലൻ അബദ്ധത്തിൽ ഏതെങ്കിലും കൂർത്ത കമ്പിയിൽ വയറിടിച്ചു വീണ് കുന്തം മറുപുറം കടക്കുന്നു. അങ്ങനെയുള്ള ഒരു അന്ത്യമാണ് പ്രതിക്ക് ജനം ഉറ്റു നോക്കുന്നത്.
പെരുമ്പാവൂർ കേസ് അവസാനത്തെ കൊലക്കേസ് അല്ലാഎന്ന് തീർത്തു പറയാൻ കഴിയും. 2016 അവസാനിക്കുന്നതിനു മുമ്പ് സ്ഥലപ്പേര് ചേർത്ത് കൊലക്കെസ്സുകൾ ഇനിയും ഉണ്ടാകും. ഇരകളിൽ കൂടുതൽ സ്ത്രീകളോ കുട്ടികളോ ആയിരിക്കും. കാരണം പ്രതികൾ ഇപ്പോഴും പുറത്താണ്. ഒന്നാം പ്രതി മദ്യം. രണ്ടാം പ്രതി മയക്കുമരുന്ന്.
" കുറ്റം ചെയ്യുന്ന സമയത്ത് പ്രതി മദ്യ /Drug ലഹരിയിൽ ആയിരുന്നു. " "അപകടം വരുത്തി വെച്ച ഡ്രൈവർ മദ്യപിച്ചിരുന്നു. " എല്ലാ ദിവസവും ഇത് കേള്ക്കുന്നു. ജിഷയുടെ ഘാതകനെ തൂക്കിലേറ്റിയാലും പ്രശ്നം തീരുന്നില്ല. മദ്യവും drugs ഉം സുലഭമാണ്. വാങ്ങാൻ പണവും ഉണ്ട്.
UDF മദ്യത്തിൻറെ ലഭ്യത കുറയ്ക്കാൻ ഒരു ശ്രമം നടത്തി. ജനം പിണങ്ങി. മദമിളകിയ ആന JCB യും മറ്റും മറിച്ചിടുന്നതുപോലെ ജനം UDF നെ മറിച്ചിട്ടു.
സമ്പൂർണ്ണ മദ്യ നിരോധനത്തെപ്പറ്റി സൂചിപ്പിക്കാൻ പോലും ആർക്കും ധൈര്യമില്ല. ജനങ്ങൾ മദ്യം കഴിച്ചാലും കുഴപ്പമില്ല, വോട്ട് കിട്ടിയാൽ മതി എന്നതാണ് നിലപാട്. മദ്യത്തിൻറെ ലഭ്യത കുറയരുത്. കുറഞ്ഞാൽ ജനങ്ങൾ drugs ലേയ്ക്ക് തിരിയും. ഇതാണ് വാദം.
ജനങ്ങളുടെ ക്ഷേമത്തിൽ താൽപ്പര്യമുള്ള ജയലളിത, അധികാരം ഏറ്റെടുത്ത ദിവസം 500 ഷാപ്പുകൾ അടപ്പിച്ചു. ഇനിയും അടപ്പിക്കും.
പാവപ്പെട്ടവരാണ് കൂടുതലായും മദ്യപാനത്തിന്റെ ദുരന്തം അനുഭവിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരാൾ മദ്യപിച്ച് വഴക്കുണ്ടാക്കി ഭാര്യയെ അടിച്ചു കൊന്നു. വോട്ട് കിട്ടാൻ ചാൻസ് ഒട്ടുമില്ലാത്തതിനാൽ ഒറ്റ വാചകത്തിൽ സംഭവം അവസാനിച്ചു. അങ്ങനെ എത്രയോ സംഭവങ്ങൾ.
ഭർത്താവ് മദ്യപാനിയാണെങ്കിൽ ഭാര്യയും കുട്ടികളുമാണ് കഷ്ട്ടപ്പെടുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർ അപകടം ഉണ്ടാക്കി മറ്റുള്ളവരെ കൊല്ലുന്നു. Drug കഴിക്കുന്നവരിൽ ചിലർ
മോഷണം, rape, കൊലപാതകം മുതലായ കുറ്റങ്ങൾ ചെയ്യുന്നു. ഒരു പത്തു വയസ്സുകാരനെ കൊച്ചിയിൽ കൊന്ന ആൾ drug addict ആയിരുന്നു.
വെള്ളം ചോദിച്ച ജിഷയ്ക്ക് ഘാതകൻ മദ്യം ഒഴിച്ചു കൊടുത്തു എന്നാണ് പറയപ്പെടുന്നത്. കലാഭവൻ മണിയുടെ മരണത്തിൽ മദ്യത്തിൻറെ റോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും. ഇത് ഒരു ചെറിയ ഇടവേള മാത്രം.

Comments
Post a Comment