Skip to main content

ജനപ്രിയ ENGLISH വാക്കുകൾ

ENGISH ഇല്ലാതെ  മലയാളികൾക്ക് ആശയവിനിമയം ഇല്ല. നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന പല വാക്കുകളും ഇംഗ്ലീഷ് ആണെന്നുപോലും നമ്മൾ ചിന്തിക്കാറില്ല. ഉദാഹരണമായി രാവിലെ എണീറ്റ്‌ toilet /Bathroom ൽ പോകുന്നു. Brush ചെയ്യുന്നു. TV,On ചെയ്യുന്നു. Paper വായിക്കുന്നു. കാർ start ചെയ്യുന്നു. കുട്ടികളെ drop ചെയ്യുന്നു. Car, park ചെയ്യുന്നു.

ഇങ്ങനെ നോക്കിയാൽ ഒരു അവസാനം കാണാൻ ആവുകയില്ല. എല്ലാവരും വളരെ ഹാപ്പിയാണ്‌. സന്തോഷത്തേക്കാൾ ഹാപ്പിയാണ്‌ പ്രിയം. എല്ലാവരും enjoy ചെയ്യാൻ ആഗ്രഹിക്കുന്നു.
ആ പാട്ടിൽ നല്ല feel ഉണ്ട്. Wonderful performance. Absolutely wonderful എന്നും പറയുന്നവർ ഉണ്ട്.

Maximum /മിനിമം എല്ലാവർക്കും ഇഷ്ടമാണ്. Maximum ഒരു ലക്ഷം രൂപാ ചെലവാകും. മിനിമം ആറുമാസം വേണം പണി തീരാൻ.

Actually എല്ലാവരും ഇഷ്ട്ടപ്പെടുന്നു. യഥാർത്ഥത്തിൽ എന്നു പറയുന്നതിനേക്കാൾ എളുപ്പമാണ് actually എന്ന് പറയാൻ.Basically എന്ന് ചിലർ പ്രയോഗിക്കുന്നു.


സാധാരണക്കാരാണ് വാക്കുകൾ നിർഭയം ഉപയോഗിക്കുന്നതും ഉണ്ടാക്കുന്നതും. Post ചെയ്തു എന്നതിന്‌ പകരം "ഞാൻ ഒരു ഫോട്ടോ പോസ്റ്റി " എന്ന് പറയുന്നു. ക്ലിക്കി എന്ന് പറയുന്നു.

Tension ഏറെയുള്ള കാലമാണ് ഇത്‌. " Tension ഒട്ടും വേണ്ടാ. "സ്നേഹമുള്ളവർ പറയും. Tension കൂടിയാൽ സുഗറും pressure ഉം കൂടും. വെറുതെ risk എടുക്കരുത്.

Like, love എന്നിവ എല്ലാവരും like ചെയ്യുന്നു. പക്ഷേ ഇവയ്ക്ക് കടുത്ത ക്ഷാമമാണ്. Love ലേയ്ക്ക് ചവിട്ടുപടിയാണ്  like. ആ കടമ്പ കടക്കാൻ പ്രയാസമാണ്. Facebook ൽ യുവതികൾ എന്തു പോസ്ടിയാലും likes ഏറെ കിട്ടും. Comments ഉം കിട്ടും.

മലയാളം തന്നെ ഉപയോഗിക്കാൻ പത്രക്കാർ പാടുപെടുന്നത് കാണാം. ഉദാഹരണം തീവ്ര പരിചരണ വിഭാഗം. (ICU) ബലാൽസംഗം ( Rape ) " ICU വിൽ admit ചെയ്തു "എന്ന് പറയാൻ എത്ര ഈസി ആണ്. നോ trouble.

കുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് പറയുന്നതിനേക്കാൾ എളുപ്പം "കുട്ടിയെ rape ചെയ്തു "എന്നതാണ്.

പറയാനും എഴുതാനും എന്താണോ എളുപ്പം അതാണ്‌  സാധാരണക്കാർ choose ചെയ്യുന്നത്‌. ഇന്ന് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ എന്നിവരെ മാറ്റി നിറുത്തിയാൽ സാധാരണക്കാർക്ക് എഴുത്തിന്റെ ആവശ്യം വളരെ കുറവാണ്. പറച്ചിൽ എത്ര വേണമെങ്കിലും ആകാം. അല്പം ഇംഗ്ലീഷ് add ചെയ്‌താൽ രുചി കൂടും.



.

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...