പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തണം എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. എന്നാൽ എല്ലായിടത്തും അത് വിജയിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം.
പല കാര്യങ്ങളിലും സമാനതകൾ ഉള്ള രാജ്യങ്ങൾ ആണ് ദക്ഷിണാഫ്രിക്കയും കേരളവും. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വലിയ വിടവാണ് ഒരു സമാനത. ഇതിൻറെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ വിദ്യാഭ്യാസത്തിലുള്ള ഉച്ച നീചത്വ ത്തിലാണ് ചെന്നെത്തുന്നത്. കേരളത്തിലെ കാര്യങ്ങൾ എനിക്ക് നേരിട്ട് അറിഞ്ഞുകൂടാ. എന്നാൽ ദക്ഷിണാഫ്രിക്കയിലെ കാര്യങ്ങൾ നേരിട്ട് അറിയാം. ഞാനും എൻറെ ഭാര്യ ലീലാമ്മയും
1988 മുതൽ 2016 വരെ അവിടെ പാവപ്പെട്ടവരുടെ സ്കൂളിൽ
പഠിപ്പിച്ചു.
ദക്ഷിണാഫ്രിക്ക ഉദ്ദേശിച്ചതിൽ നേരത്തെ ഒരു സ്വതന്ത്ര
ജനാധിപത്യ രാജ്യമായത്തിനു പിന്നിൽ, തരം താണ വിദ്യാഭ്യസതിനെതിരെ ആഫ്രിക്കൻ കുട്ടികൾ 1976ൽ നടത്തിയ കലാപമാണ്. 600 കുട്ടികൾ അന്ന് വെടിയേറ്റ് മരിച്ചു. Apartheid ൻറെ ക്രൂരതയെപ്പറ്റി ലോകം കൂടുതൽ അറിയാനും വെള്ള സർക്കാരിനെതിരായ സമ്മർദ്ദങ്ങൾ ശക്തിപ്പെടാനും ആ കലാപം കാരണമായി. സാമ്പത്തികമായി പിടിച്ചു നിൽക്കാൻ വയ്യാതെ വെള്ളക്കാർ ജനാധിപത്യ വ്യവസ്ഥിതിക്ക് വഴങ്ങി.
Apartheid കാലത്ത് വെളുംമ്പർ, Coloureds, Indians, കരുമ്പർ
എന്നിങ്ങനെ race ൻറെ അടിസ്ഥാനത്തിൽ വെവ്വേറെ Education Departments ഉണ്ടായിരുന്നു. Budget ൻറെ സിംഹഭാഗവും WHITES ന് വേണ്ടി ആയിരുന്നു. അവരുടെ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരമുള്ള Boarding സ്കൂളുകൾ ആയിരുന്നു. ഈ സ്കൂളുകൾ മോഡൽ C സ്കൂളുകൾ എന്ന പേരിൽ ഇന്നും ഉന്നത നിലവാരം പുലർത്തുന്നു. (Former Model C).
1994 ന് ശേഷം എല്ലാ Department കളെയും ഒരേ കുടക്കീഴിൽ കൊണ്ടുവന്നത് വലിയ നേട്ടമാണ്. സൌജന്യ വിദ്യാഭ്യാസം, ഉച്ചഭക്ഷണം, transport മുതലായവ പാവപ്പെട്ട കുട്ടികള്ക്ക്
ഏർപ്പെടുത്തിയതും നല്ല കാര്യമാണ്.
പക്ഷേ പാവപ്പെട്ടവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നില്ല. പണ്ട് apartheid ആയിരുന്നു തടസ്സം. ഇന്ന് തടസ്സം കറുംമ്പർ തന്നെയാണ് എന്നതാണ് irony.
നാല് തരം സ്കൂളുകളാണ് ഉളളത്. 1.ഫീസ് വേണ്ടാത്ത സ്കൂളുകൾ
2.Former Model C സ്കൂളുകൾ 3.Govt grant കിട്ടുന്ന പ്രൈവറ്റ് സ്കൂളുകൾ 4.Govt. സഹായം ഒട്ടും ഇല്ലാത്ത Private സ്കൂളുകൾ. ഇവയിൽ ഏറ്റവും പ്രിയം Model C സ്‌കൂളുകൾക്കാണ്. ഈ സ്കൂളുകൾക്ക് സർക്കാർ grant കുറവാണ്. ഫീസ് ഈടാക്കാൻ School Governing Body(SGB )ക്ക് അധികാരമുണ്ട്. ഈ സ്കൂളുകളിൽ എല്ലാ കാര്യങ്ങളും ഉയർന്ന നിലവാരത്തിൽ നടക്കുന്നു.
കരുമ്പരിൽ സാമ്പത്തിക ശേഷി ഉള്ളവർ തങ്ങളുടെ കുട്ടികളെ
Whites ന് നിയന്ത്രണമുള്ള Model C സ്കൂളുകളിൽ വിട്ട് പഠിപ്പിക്കുന്നു. ആ കുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന ജോലികൾ കരസ്ഥമാക്കുന്നു.
ഞങ്ങളുടെ സഹപ്രാവ്( സഹ പ്രവർത്തകരുടെ) മക്കൾ ഉയർന്ന ജോലികളിലാണ്.
ഞങ്ങൾ പഠിപ്പിച്ചിരുന്ന സ്കൂൾ No ഫീസ് സ്കൂൾ ആണ്. എല്ലാം സൌജന്യമാണ്. Grant ധാരാളം ഉണ്ട്. പക്ഷേ അതുകൊണ്ടുമാത്രം നല്ല വിദ്യാഭ്യാസം കുട്ടികള്ക്ക് കിട്ടുന്നില്ല. ഏറ്റവും പ്രധാന കാര്യം അദ്ധ്യാപകരുടെ ആൽമാർത്ഥതയാണ്.
പാവപ്പെട്ടവരുടെ സ്കൂളുകളിൽ പ്രൈമറി തലത്തിൽ ശരിയായ
പഠിപ്പിക്കൽ നടക്കുന്നില്ല. ഒറ്റപ്പെട്ട ചില നല്ല സ്‌കൂളുകൾ ഉണ്ട്. സാമ്പത്തിക ശേഷിയുള്ള കരുമ്പർ വലിയ തുക മുടക്കി കുട്ടികളെ വെള്ളക്കാരുടെ സ്കൂളിൽ അയക്കുന്നു. ഞങ്ങൾ സ്കൂളിലേയ്ക്ക് പോകുമ്പോൾ എതിരെ ഒരു മിനി ബസ് വരുന്നത് കാണാം. സാമ്പത്തിക ശേഷിയുള്ള മാതാപിതാക്കൾ കുട്ടികളെ 35Kms അകലെയുള്ള സ്കൂളിൽ അയക്കുന്നതാണ്. ഗ്രാമത്തിലെ സ്കൂളിൽ ശരിയായ പഠിപ്പിക്കൽ ഇല്ലായെന്ന് അവർക്കറിയാം.
ദക്ഷിണാഫ്രിക്കയിലെ വിദ്യാഭ്യാസം പൂർണ്ണമായും ഇടതുപക്ഷത്തിന്റെ പിടിയിലാണ്. ഇടതുപക്ഷ അധ്യാപക union ആണ് എല്ലാം നിയന്ത്രിക്കുന്നത്. Public വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്ന അവരാണ് പാവപ്പെട്ടവരുടെ കുട്ടികള്ക്ക് നല്ല വിദ്യാഭ്യാസം നിഷേധിക്കുന്നത്. അവർ അഴിമതിക്ക് കൂട്ടു നില്ക്കുന്നു.
ഗുണനിലവാരം ഇല്ലാത്ത വിദ്യാഭ്യാസം abortion പോലെയാണ്. ജനിച്ചു വളർന്ന് ഉന്നത നിലയിൽ എത്തേണ്ട കുഞ്ഞാണ് ഗർഭപാത്രത്തിൽ നശിപ്പിക്കപ്പെടുന്നത്. സ്കൂൾ ഗർഭപാത്രമാണ്. മോശമായ പഠിപ്പിക്കൽ കൊണ്ട് ഒരു കുട്ടിയുടെ ഭാവി സ്കൂളിൽ ത്തന്നെ അവസാനിക്കുന്നു. ഒന്നുകിൽ drop out അല്ലെങ്കിൽ Failure.
എല്ലാം സൗജന്യമായി സർക്കാർ കൊടുത്തതുകൊണ്ട് വലിയ പ്രയോജനം ഇല്ലായെന്നാണ് ദക്ഷിണാഫ്രിക്കയിലെ അനുഭവം. സർക്കാർ ഒരു അക്ഷയ പാത്രമാണ് എല്ലാം സർക്കാരിന്റെ ചുമതലയാണ് എന്ന ഒരു ചിന്താഗതി ഉണ്ടാകുന്നു. ഇത് വിദ്യാർത്ഥികളെ മടിയന്മാരും മടിച്ചികളും ആക്കുന്നു. മാതാപിതാക്കൾ തങ്ങളുടെ ഉത്തര വാദിത്വത്തിൽ നിന്ന്
ഒളിച്ചോടുന്നു.
ഞങ്ങൾ പഠിപ്പിച്ച സ്കൂളിൽ calculator ഒഴികെ ആവശ്യമായ എല്ലാം കുട്ടികള്ക്ക് കൊടുക്കുന്നു. സ്വന്തം പണം മുടക്കി calculator
വാങ്ങിക്കൊടുക്കാൻ രക്ഷാകർത്താക്കൾക്ക് താല്പ്പര്യമില്ല. എന്നാൽ Smartphone വാങ്ങി കൊടുക്കാൻ അവർ തയ്യാറാണ്.
* * * * * *

Comments
Post a Comment