Skip to main content

പെട്രോളും ഹെൽമെറ്റും

ഇന്ത്യയിൽ / കേരളത്തിൽ പൊതുവെ  ഒന്നാന്ത്രം കാലമാണ്. ഒന്നാം തരം എന്നത്‌ ചുരുക്കി പൈകയിൽ പണ്ട് ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് ഒന്നാന്ത്രം. മുഖത്തിന്  മുഞ്ഞി എന്നും പറഞ്ഞിരുന്നു. അത് പോകട്ടെ. ഒന്നിനും ഒരു ക്ഷാമവും ഇല്ലാത്ത ഒരു കാലമാണ്.എന്നാൽ


തമാശയുടെ കാര്യത്തിൽ ക്ഷാമമുണ്ട്. ഒരു തമാശ കണ്ടാൽ  പ്രതികരിക്കാൻ പോലും ഇന്ന് ആളെ കിട്ടാനില്ല. ഒരു നല്ല കാർട്ടൂൺ ഫിface ബുക്കിൽ കണ്ടു. അതിന് like ഒന്നുമില്ല. എല്ലായിടത്തും  സഗൗരവം ആണ്. ഒരു യുവതി  സ്വാഗത പ്രസംഗം 40 മിനിറ്റുനേരം വലിച്ചു നീട്ടി, സമയം കളഞ് പിണറായിയുടെ പ്രസംഗം cancel ചെയ്യേണ്ടി  വന്നത് ഒരു  നല്ല തമാശ ആയിരുന്നു.

ഇപ്പോഴിതാ തമാശ ക്ഷാമത്തിന്  ഒരു താൽക്കാലിക പരിഹാരം ഉണ്ടായിരിക്കുന്നു. ഹെൽമറ്റ് ധരിക്കാത്തവർക്ക്  ഇനി പെട്രോൾ കിട്ടുകയില്ല ! ചില ജില്ലകളിൽ. ഹെൽമറ്റ് വെക്കുന്നത് എന്തോ കുറച്ചിലായി കരുതുന്നവർ ഉള്ളതുപോലെ  തോന്നുന്നു. പെട്രോൾ നിഷേധത്തെ മറി കടക്കാനുള്ള ഉപായങ്ങൾ ഉരുത്തിരിഞ്ഞു വന്നേക്കാം. ഉദാഹരണത്തിന് ഒരാൾക്ക് ഹെൽമറ്റ് ഇല്ലെങ്കിൽ അയാൾക്ക്‌ പെട്രോൾ നിറച്ചു കൊടുക്കാൻ ആരെങ്കിലും മുമ്പോട്ടു വന്നേക്കാം. പെട്രോൾ സ്റ്റേഷൻറെ  അടുത്ത് ഒരു ഒഴിഞ്ഞ കോണിൽ ബൈക്ക് നിറുത്തുന്നു. ഒരാൾ നിങ്ങൾക്ക്‌ ഹെൽമറ്റ് വാടകയ്ക്ക് തരുന്നു. ഒരു fee കൊടുത്താൽ മതി. പെട്രോൾ നിറച്ചിട്ട് helmet തിരിയെ ഏൽപ്പിക്കുന്നു. Extra fees കൊടുത്താൽ ബൈക്ക് കൊണ്ടുപോയി പെട്രോൾ നിറച്ചു തിരിച്ചു കൊണ്ടുവരും. അങ്ങനെ ഹെൽമറ്റ് ധരിക്കാത്ത സഞ്ചാരം നിർബാധം തുടരും.

ദക്ഷിണാഫ്രിക്കയിൽ motorist കൾ തമ്മിൽ നല്ല  സഹകരണമാണ് ട്രാഫിക് പോലീസിൽ നിന്ന് രക്ഷപ്പെടാൻ. എതിർ ദിശയിൽ നിന്ന് വരുന്നവർ headlight ഫ്ലാഷ് ചെയ്‌താൽ അതിൻറെ അർത്ഥം, പോലീസ്‌ അധികം അകലെയല്ലാതെ പതിയിരിപ്പുണ്ട് എന്നാണ്‌. അതനുസരിച്ച്‌ നമ്മൾ സ്പീഡ് കുറയ്ക്കുന്നു. നല്ല പിള്ള ചമഞ്
മുമ്പോട്ട് പോകുന്നു.

Roadworthy അല്ലാത്ത പഴഞ്ചൻ കാറുകൾ ഓടിക്കുന്നവർ flashing  കണ്ട് side road ലേയ്ക്ക് തിരിഞ്ഞു കുറുക്കു വഴിയിലൂടെ പൊലീസിനെ വെട്ടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്. ആളില്ലാത്ത TRAFFIC CAMERA യിൽ  നിന്ന് രക്ഷപ്പെടാൻ ഉതകുന്ന ഒരുതരം JAMMER ദക്ഷിണാഫ്രിക്കയിൽ കരിഞ്ചതയിൽ കിട്ടും. പോലീസ് തോൽവി  സമ്മതിച്ചില്ല. Jammer ഉണ്ടോയെന്നറിയാൻ ഒരു device അവർ ഏർപ്പെടുത്തി. വലിയ fine ഏർപ്പെടുത്തി.

ഏത് നിയമം ഏർപ്പെടുത്തിയാലും അതിനെ മറികടക്കാനുള്ള കളികൾ തുടരുന്നു. ആ കള്ളനും പോലീസും കളി ഒരു നല്ല comedy ആണ്. തമാശ( ക്ഷ) ക്ഷാമത്തിന് ഒരു ചെറിയ പരിഹാരം !.


Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...