Punch /Puncture
അങ്ങനെ ബഹുമാനപ്പെട്ട governor ടെ നയപ്രഖ്യാപന പ്രസംഗം എന്ന വഴിപാട് വിജയകരമായി നടന്നു. നല്ല വായനയായിരുന്നു. "My government " എന്ന് ഇടയ്ക്കിടെ വായിക്കുന്നത് കേട്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല. പിണറായി govt ൻറെ വരും വർഷങ്ങളിലെ ദുഷ്പ്രവർത്തികളുടെ പാപഭാരം നല്ലവനായ സദാശിവം വഹിക്കേണ്ടി വരുമല്ലോ എന്നോർത്താണ് ചിരിച്ചുപോയത്.
പിണറായി സർക്കാർ വിജയിച്ചു കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ ഇതുവരെ ശുഭ സൂചനകൾ ഒന്നും കാണുന്നില്ല. ഉദാഹരണമായി സെക്രെട്ടറിയേറ്റിൽ മാറ്റം ഒന്നും കാണുന്നില്ല. ഇന്നും അവിടെ 'ആയാ റാം ഗയാ റാം 'കീഴ്വഴക്കമാണ് തുടരുന്നത്. തോന്നിയ പോലെ വരുന്നതിനും ആണ് ആയാ റാം ഗയാ റാം എന്ന് പറയുന്നത്. 40 ലക്ഷം രൂപാ മുടക്കി അവിടെ punching machine സ്ഥാപിച്ചു. പക്ഷേ അത് ഉപയോഗിക്കാൻ ജീവനക്കാരിൽ ഭൂരിപക്ഷവും തയ്യാറല്ല. എന്നാൽ അവർ വലിയ പുരോഗമന വാദികളാണ്.
മറ്റു രാജ്യങ്ങളിൽ സർക്കാർ ഓഫീസുകൾ രാവിലെ എട്ടുമണിക്ക് അല്ലെങ്കിൽ 9 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു. ജനങ്ങളെ സഹായിക്കാനാണ് ഇത്. കാരണം, ഉദാഹരണമായി 10മണിക്ക് മുൻപ് ഒരു document കിട്ടി ഒരാൾക്ക് flight ൽ പോകണം. കേരളത്തിൽ ഇത് അസാധ്യമാണ് കാരണം ഓഫീസ് പ്രവർത്തി സമയം തുടങ്ങുന്നത് 10 മണിക്കാണ്. ജീവനക്കാർ തോന്നിയ സമയത്ത് വരുന്നു, പോകുന്നു. Punching ഇല്ലാത്തതുകൊണ്ട് സർക്കാർ സംവിധാനങ്ങൾക്ക് puncture ആണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്തിയാൽ പിണറായി സർക്കാരിനെ അഭിനന്ദിക്കാം.
ചാരിറ്റി ബിഗിൻസ് അറ്റ് ഹോം എന്നാണല്ലോ ചൊല്ല്.
അസഹിഷ്ണുത
മലയാളം കടുകട്ടിയായ ഒരു ഭാഷയാണ്. ഇത് ശരിയായി അറിയാവുന്നവർ ചുരുക്കമാണ്. എന്നാൽ എഴുതേണ്ട ആവശ്യങ്ങൾ സാധാരണക്കാർക്ക് ഇല്ലാത്തതിനാൽ കാര്യങ്ങൾ
വലിയ പ്രശ്നമില്ലാതെ പോകുന്നു. ഭാഷ ശരിക്ക് പഠിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അറുബോറൻ പരിപാടികൾക്ക് വേണ്ടി സമയം കളയുന്ന ചാനലുകാർ ശുദ്ധമായ ഭാഷ പഠിപ്പിക്കുന്നതിനു വേണ്ടി ആഴ്ചയിൽ അര മണിക്കൂർ നീക്കി വച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു !
പിണറായി സർക്കാർ വന്നതിനു ശേഷം NEGATIVE അർത്ഥത്തിലുള്ള വാക്കുകളുടെ ഉപയോഗം കൂടി വരികയാണ്. അക്രമം, അവഹേളനം, അധിക്ഷേപം, അപലപനീയം, അതിക്രമം, അതൃപ്തി, ആശങ്കാജനകം, അപകടകരം, അരക്ഷിതാവസ്ഥ മുതലായ വാക്കുകൾ ഇന്ന് വളരെ ഉപയോഗിക്കപ്പെടുന്നു. ഉദാഹരണമായി അഞ്ജുവിനെ അവഹേളിച്ചു. ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് അസഹിഷ്ണുത. സാധാരണക്കാർക്ക് എല്ലാവർക്കും ഈ വാക്ക് അറിയില്ലായിരിക്കും. ഒരു വാക്കിൻറെ കൂടെ ആദ്യം അ എന്ന് ചേർക്കുമ്പോൾ negative ഉണ്ടാകുന്നു. ആദരവ് -അനാദരവ്,
അപരിചതം, അനാവശ്യം, അനൗചിത്യം, അപ്രായോഗികം, അസമത്വം മുതലായവ.
അങ്ങനെ സഹിഷ്ണുത -അസഹിഷ്ണുത. വിയോജിക്കുന്നവരോടുള്ള വിരോധമാണ് അസഹിഷ്ണുത. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്നതിന് പകരം ബോംബും കല്ലും കത്തിയും വടിയും ഉപയോഗിച്ച് നേരിടുന്നതാണ് അസഹിഷ്ണുത.
സിപിഎം ന് യോഗയോട് എതിർപ്പില്ല. ഈശ്വര ചിന്തയും കീർത്തനവും ഇല്ലാത്ത യോഗയാണ് അവർക്ക് പ്രിയം. അതിന് ഒരു പുതിയ പേര് കൊടുക്കാം. യോഗ -അയോഗ.
യോഗ്യൻ -അയോഗ്യൻ എന്ന് പറയുന്നതുപോലെ !

Comments
Post a Comment