Characters
1. Kunjuകൊച്ചു (100)
2 കുഞ്ഞൻ ( 45)
3 അമ്മിണി. (35)
പൈക യിൽ കുഞ്ഞുകൊച്ചിന്റെ വീട്. കുഞ്ഞു കൊച്ചു പത്രം വായിക്കുകയാണ്. കുഞ്ഞനും അമ്മിണിയും പ്രവേശിക്കുന്നു.
കുഞ്ഞൻ
ഒന്നാം തീയതി ആയിട്ട് എന്നാ ഒണ്ടു വിശേഷം കുഞ്ഞുകൊച്ചേ?
അമ്മിണി
ഇതാ അൽപ്പം പായസം. ഒന്നാം തീയതി അല്ലേ.
കുഞ്ഞുകൊച്ചു.
വേണ്ടായിരുന്നു. Sugar ൻറെ problem ഉണ്ട്.
കുഞ്ഞൻ
പത്രത്തിൽ എന്നാ ഉണ്ട് വിശേഷം? Law Academy സമരം എന്തായി?
കുഞ്ഞുകൊച്ചു
Phoo, Low Academy എന്ന് പറയണം. ഇന്ന് മലയാളികൾ തലയിൽ മുണ്ടിട്ട് നടക്കണം. രാജ്യം അത്ര മാത്രം അധഃപതിച്ചിരിക്കുന്നു. ചിലരൊക്കെ പ്രബുദ്ധ കേരളം, സാക്ഷര കേരളം എന്നൊക്കെ പറയുമ്പോൾ കാർക്കിച്ചു തുപ്പാനാണ് തോന്നുന്നത്.
അമ്മിണി
എന്താ ചേട്ടാ ഇങ്ങനെ കടുപ്പിച്ചു പറയുന്നത്?😣😜
കുഞ്ഞുകൊച്ചു
എനിക്ക് നൂറു വയസ്സായി. എൻ്റെ ഓർമ്മയിൽ ഈ നാട് ഇത്രയും അധഃപതിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. മര്യാദ, ബഹുമാനം എന്നതൊക്കെ ഇന്ന് ഇല്ല. പറഞ്ഞു തീർക്കാവുന്ന കാര്യങ്ങൾക്കല്ലേ സമരം?
കുഞ്ഞൻ
ചേട്ടാ,ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയല്ലേ സമരം?
കുഞ്ഞുകൊച്ചു
അവകാശങ്ങൾ!? Phoo, പ്രിൻസിപ്പലിന്റെ കസേര കത്തിക്കുന്നതാണോ അവകാശം?😢 പണ്ട് ഒരു വിദ്യാർത്ഥി എന്നു വെച്ചാൽ ഒരു മതിപ്പ് ഉണ്ടായിരുന്നു. ഇന്നോ? ഗുണ്ടകളല്ലേ, വെറും ഗുണ്ടകൾ?
,അമ്മിണി
ചേട്ടാ അവരുടെ കേൾക്കൽ ഇത് പറഞ്ഞേക്കല്ലേ. അവർ ചേട്ടനെ ചുട്ടു കൊല്ലും. ഒരു കേസ് പോലും എടുക്കില്ല.
കുഞ്ഞു കൊച്ചു
കൊല്ലട്ടെ. കേരളം എന്ന ഭ്രാന്തലയത്തിൽ ജീവിക്കുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണ്. നിങ്ങൾ ഈ സമരക്കാരെ ശ്രദ്ധിച്ചോ? തിന്നു തിന്ന് തടിച്ചു കൊഴുത്തു, ഒരു പണിയും ചെയ്യാതെ മുദ്രാ വാക്യം വിളിച്ചു നടക്കുന്ന, ഒന്നിനും കൊള്ളാത്ത ഒരു കൂലിപ്പട!
കുഞ്ഞൻ
എന്താ ചേട്ടാ ഒരു പരിഹാരം?
കുഞ്ഞുകൊച്ചു
ഈ Low Academy അടച്ചു പൂട്ടണം. എന്തിനാണ് ഈ രാജ്യത്തു ഇത്ര അധികം lawyers? മെയ്യന ങ്ങി പണിയെടുക്കാൻ മനസ്സില്ല. Lawyerആയാൽ ചുമ്മാ നാക്കിട്ടു അടിച്ചാൽ മതിയല്ലോ.
അമ്മിണി
ചേട്ടാ lawyers കേൾക്കെ ഇതു പറഞ്ഞേക്കരുത്. അവരിൽ ചിലർ ഗുണ്ടകളാണ്. ഓർക്കുന്നില്ലേ മാധ്യമ ക്കാരെ ആക്രമിച്ചത്?
കുഞ്ഞുകൊച്ചു
Low അക്കാദമി യിൽ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കാൻ സാധിക്കും. ആ പെൺകുട്ടികളെ പറഞ്ഞു മനസ്സിലാക്കി Nursing ന് വിടണം. ആൺകുട്ടികൾ plumbing പോലുള്ള പണികൾ പഠിക്കട്ടെ.ആവശ്യത്തിലേറെ lawyers ഇപ്പോഴുണ്ട്.Low അക്കാദമി അടച്ചു പൂട്ടണം. സ്ഥലം ഒത്തിരി ഉണ്ടല്ലോ. കന്നുകാലികളെ വളർത്തട്ടെ. നാടിന് പ്രയോജനം ഉണ്ടാകും.
കുഞ്ഞൻ
നല്ല ഐഡിയ ആണ്. പക്ഷെ അവർ ചേട്ടൻറെ കുടിലിന് തീയിടും.
കുഞ്ഞുകൊച്ചു
ഇടട്ടെ. After all, what is the use of living in this lawless, stupid, intolerable, retrogressive, chaotic country? Utter rubbish!
Kunjan
എന്നാൽ ഞങ്ങൾ പോകട്ടെ. പായസം കുടിക്കു.
കുഞ്ഞുകൊച്ചു
നന്ദി, മക്കളെ. നല്ലത് വരട്ടെ.
Curtain
Comments
Post a Comment