25 ജനുവരി 2017
ഒരു കാര്യം പറയാൻ വിട്ടു പോയി. ഓസ് ട്രേ ലിയ യിലെ മലയാളികൾ വളരെ നല്ലവരാണ്. അവർ അങ്ങോട്ട് ചോദിക്കാതെ തന്നെ ഏതു സഹായവും ചെയ്തു തരും. ഉദാഹരണത്തിന് ഞങ്ങളുടെ യാത്രകളിൽ ഏറെയും ഉപയോഗിച്ച ,7 seater, മലയാളിയായ ഒരു അയൽക്കാരൻ
വിട്ടു തന്നതാണ്. സ്വന്തം ആവശ്യം പോലും മാറ്റി വെച്ചിട്ടാണ് അദ്ദേഹം വാഹനം വിട്ടു തന്നത്.
അതിഥി സൽക്കാരത്തിന്റ കാര്യം പറഞ്ഞാൽ അവർ സൽക്കരി ച്ചു ശ്വാസം മുട്ടിക്കും എന്നു മാത്രമെ പറയാൻ പറ്റുകയുള്ളൂ. Turkey,chicken,beef,pork,lamb ,kappaഇതെല്ലാം തന്ന ശേഷം ഒരു ജംബോ ice cream കൊണ്ടു വരും. അപ്പോഴാണ് ശ്വാസം മുട്ടുന്നത്.
ക്രിസ്മസ് കാലം ആയിരുന്നതിനാൽ എല്ലാ വീടുകളിലും ഒരു cake മേള ഉണ്ടായിരുന്നു.
🍳🍛🍜🍟🍔
ഇവിടുത്തെ മലയാളികളുടെ സ്നേഹവും ബഹുമാനവും ഒരുമയും അവരുടെ sense of humour ഉം hospitality യും എല്ലാം അടുത്തറിയാൻ സാധിച്ചത് മറക്കാനാവാത്ത ഒരു അനുഭവമാണ്.
24 ന് 11 മണിക്ക് മേൽപ്പറഞ്ഞ 7 സീറ്ററിൽ Sydney എയർപോർട്ട് ലേയ്ക്കു പുറപ്പെട്ടു. പെട്ടികൾ വെച്ചതിനാൽ പ്രവീണയ്ക്കും ക്രിസ്സയ്ക്കും സീറ്റ് ഇല്ല. അതു കൊണ്ട് അവർ ട്രെയിനിൽ പോയി. ഏക ദേശം 45 മിനിറ്റ് കൊണ്ട് ഞങ്ങൾ എയർപോർട്ട് ൽ എത്തി. അപ്പോൾ പ്രവീണയും ക്രിസ്സയും ഞങ്ങളെ കാത്തു നിൽപ്പുണ്ട്. നല്ല Public Transport ൻറെ മഹത്ത്വം!
ഞങ്ങൾ പോകുന്നതിൽ കുട്ടികൾക്ക് ഏറെ വിഷമം. അതു കൊണ്ട് Macdonald s ൽ നിന്ന് കുറെ ബർഗർ ഒക്കെ വാങ്ങി ഒന്നിച്ചിരുന്നു കഴിച്ചു വിഷമം തീർത്തു. ഇക്കൊല്ലം അവസാനം സിബിയുടെ parents വരുന്നുണ്ട്.
Cathay Pacific ൻറെ CX100 flight ൽ തിരക്ക് കുറവായിരുന്നു. ഒന്നു രണ്ടു സീറ്റ് കൾ ഒഴിഞ്ഞു കിടന്നിരുന്നു. Hong Kong ലേക്കുള്ള flight,8 മണിക്കൂർ 10 മിനിറ്റ് ആണ്. Cathay Pacific ന്റെ service കുറ്റമറ്റ താണ്. ഇന്ത്യക്കാർ അധികം ഈ route ൽ ഇല്ലാത്തതു കൊണ്ട് ആയിരിക്കാം flight ൽ ഇന്ത്യൻ സിനിമകൾ ഇല്ല.
Dubai എയർപോർട്ട് പോലെ വലുതാണ് .വളരെ efficient ആണ് കാര്യങ്ങൾ. Gate കളിൽ എത്താൻ കുറെ ദൂരം ട്രെയിൻ ൽ ആണ് പോകുന്നത്.
രണ്ടു മണിക്കൂർ ഇടവേളയ്ക്കു ശേഷം Johannesburg ലേക്കുള്ള Flight CX 749. യാത്രക്കാർ ഏറെയും ചൈന ക്കാരാണ്.12 മണിക്കൂർ 30 മിനിറ്റ് ആണ് ഫ്ലൈറ്റ് time. രാത്രി flight ആയതിനാൽ ഉറങ്ങി തീർക്കാം.
🎎
രാവിലെ 6.30 ന് OR Tambo യിൽ ലാൻഡ് ചെയ്തു. എയർപോർട്ട് ൽ തിരക്ക് ഒന്നുമില്ല. ഞങ്ങളുടെ car സൂക്ഷിക്കാൻ Air O Car എന്ന Companyയെ ആണ് ഏൽ പ്പിച്ചിരിക്കുന്നത്. ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ ഡ്രൈവർ കാറു മായി wait ചെയ്യുന്നുണ്ടായിരുന്നു.85 ദിവസത്തേയ്ക്ക് 1800 rand ആണ് fees.
🐒🐵
Delareyville ലേയ്ക്കു 330 kms ആണ് ദൂരം.7.45ന് പുറപ്പെട്ടു. പ്രൗഢി യുടെ കാര്യത്തിൽ നഗരത്തിന്റെ ഈ ഭാഗം Sydney ക്ക് ഒപ്പം ആണ്. മുന്തിയ കാറുകളുടെ കാര്യത്തിൽ Jhb ബഹുദൂരം മുന്നിലാണ്. speed ൻറെ കാര്യത്തിൽ Jhb Sydney യെ കടത്തി വെട്ടും. ഇവിടെ ചിലർ അക്ഷമരായി ചുമ്മാ കത്തിച്ചു വിടും.
Johannesburg weather വിസ്‌മയി പ്പിച്ചു. രാത്രിമഴ സമ്മാനിച്ച perfect weather.19 ഡിഗ്രി. ഞങ്ങൾ പോരുമ്പോൾ 37 degree ആയിരുന്നു Sydney യിൽ.
അങ്ങനെ total score നോക്കുമ്പോൾ Jhb 3.Sydney 1.
ധാരാളം മഴ പെയ്ത് നല്ല പച്ചപ്പാണ് എല്ലായിടത്തും.
ഞങ്ങൾ breakfast ന് വേണ്ടി Potchrfstroom എന്ന പട്ടണത്തിൽ Wimpy യിൽ കയറി. അവിടെ നല്ല തിരക്കുണ്ട്. ഉന്നത നിലവാരം ഉള്ളതാണ് food ഉം serviceഉം. ഇതു പോലുള്ള town കളിൽ പുതിയ shopping Centre കൾ ഉയരുന്നുണ്ട്. പക്ഷേ ഭൂരിപക്ഷം വരുന്ന Blacks ജീവിക്കുന്ന township കളിലേയ്ക്കും development എത്തുന്നില്ല. അതാണ് പ്രശ്നം.
Klerksdorp ൽ. Roadside ൽ കുറെ സ്ത്രീകൾ മാമ്പഴം വിൽക്കുന്നുണ്ട്. ഇപ്പോൾ season ആണ്.60 Rand ന് ചുവന്ന ആറ് മാങ്ങ യുള്ള ഒരു bag വാങ്ങി. Sydney യിൽ എന്നും മാമ്പഴം കഴിച്ചിരുന്നു. മഞ്ഞ നിറമുള്ളതാണ്.2 എണ്ണ ത്തിന് 5 ഡോളർ.
Delareyville അടുക്കുമ്പോൾ റോഡ് വിജനമാണ്. Allowedസ്പീഡ് 120 ആണ്. പക്ഷേ 140ൽ കത്തിച്ചു വിട്ടാലും പ്രശ്ന മി
വൈകീട്ട് ഒരു മാമ്പഴം മുറിച്ചു കഴിച്ചു. നല്ല മധുരം. Aussie മാമ്പഴം നല്ല മധുരമുള്ളതാണ്. പക്ഷേ ഇത് ഇരട്ടി മധുരം ഉള്ളതാണ്. അപ്പോൾ ഫൈനൽ score. സൗത്ത് ആഫ്രിക്ക 2, Australia 1. ശുഭം🍊🍌🍋🍎🍍
Comments
Post a Comment