12 ജനുവരി 2017
BORONIA PARK
ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾ താമസിക്കുന്ന Delareyville ൽ പത്തേക്കറോളം വരുന്ന ഒരു പാർക്ക് ഉണ്ട്. അത് maintenance ഇല്ലാതെ നശിച്ചു കൊണ്ടിരിക്കുകയാണ്. കുറെ വലിയ മരങ്ങൾ നിൽപ്പുണ്ട്. ചെറിയവ ആവശ്യക്കാർ വെട്ടി വിറകിനായി കൊണ്ടുപോകുന്നത് കാണാം. ഒരു മരം പോലും പുതുതായി വെച്ചു പിടിപ്പിക്കുന്നില്ല. Apartheid കാലത്ത് നല്ല രീതിയിൽ maintain ചെയ്തിരുന്ന പാർക്ക് ആയിരുന്നു അത്. Swimming pool ഉണ്ടായിരുന്നു. അതും നശിച്ചു പോയി.
ഇടതുപക്ഷമാണ് രാജ്യവും മുനിസിപ്പാലിറ്റിയും ഭരിക്കുന്നത്. നീണ്ട നീണ്ട പ്രസംഗങ്ങൾ, നീണ്ടനീണ്ട ലേഖനങ്ങൾ,ചർച്ചകൾ, സമരങ്ങൾ എല്ലാം അവരുടെ സ്റ്റൈൽ ആണ്. കടുത്ത സാമ്പ്രാജ്യ വിരോധവും ആണ്. ജനങ്ങൾക്ക് ഒരു toilet വെച്ചു കൊടുക്കാൻ അവർക്ക് താൽപ്പര്യമില്ല. എല്ലാം വാചക മേളയിൽ അധിഷ്ഠിതമാണ്. അഴിമതി കൊടികുത്തി വാഴുന്ന സാഹചര്യത്തിൽ സർക്കാർ പണം നല്ല കാര്യങ്ങൾക്ക് തികയുകയില്ല.പണം അനുവദിച്ചാൽ ത്തന്നെ അത് ശിങ്കിടികൾക്കു തട്ടിയെടുക്കാനുള്ള ഒരു അവസരം ആണ്.
ഓസ്‌ട്രേലിയയിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ അനേകം കാര്യങ്ങൾ കാണാം.ലൈബ്രറി യും പാർക്കും ഇതിൽ പ്രധാനമാണ്. നടന്ന് എത്താവുന്ന ദൂരത്തിൽ പാർക്കും ലൈബ്രറിയും എല്ലാ സ്ഥലങ്ങളിലും കാണാം. ചെറുതും വലുതുമായ പാർക്കുകൾ. ഈ സ്ട്രീറ്റിൽ ഒരു ചെറിയ പാർക്ക് ഉണ്ട്. അര ഏക്കർ സ്ഥലം. വലിയ മരങ്ങളും വള്ളി ചെടികളും ഭദ്രമായി സംരക്ഷിച്ചിരിക്കുകയാണ്. രാവിലെ അവിടെ ആരുമില്ല. അവിടെ കുറേനേരം ഇരിക്കുന്നത്
വളരെ ആനന്ദകരമാണ്. Magpie പക്ഷികൾ സ്വതന്ത്രമായി വിഹരിക്കുന്ന സ്ഥലമാണ്. ഇന്നു രാവിലെ രണ്ട് പക്ഷികൾ
വഴക്കിടുന്നത് കണ്ടു.
ഉച്ച കഴിഞ്ഞു ഒരു km അകലെ Boronia പാർക്കിൽ പോയി. വളരെ വിസ്തൃതിയുള്ള ഈ പാർക്കിൽ വൻമരങ്ങൾ തലയുയർത്തി നിൽക്കുന്നു.ഇപ്പോൾ നല്ല ചൂടുള്ള കാലാവസ്ഥയാണ്. ഇന്നലെ ഇവിടെ temperature 37 degree ആയിരുന്നു. പാർക്കിലേക്ക് കയറുമ്പോൾ ചെറിയ തണുപ്പ് അനുഭവപ്പെടുന്നു. Gum മരങ്ങളാണ് കൂടുതൽ. കുട്ടികള്ക്ക് കളിക്കാൻ ധാരാളം സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾ വീണാലും rubberised തറയിലേയ്ക്കാണ് വീഴുന്നത്. അവുധിക്കാലം ആയതിനാൽ ധാരാളം കുട്ടികൾ വിവിധ കളികളിൽ ഏർപ്പെട്ടിരുന്നു.
BBQ ചെയ്യാൻ സൗജന്യമായി സൗകര്യം ഒരുക്കിയിട്ടുണ്ട്. Boronia പാർക്ക് 24 മണിക്കൂറും open ആണ്. രാജ്യത്തു പൊതുവേ സുരക്ഷിതത്വം ഉണ്ടെന്ന് സൂചന.
Comments
Post a Comment