Skip to main content

ഓസ്ട്രേലിയ ഡയറി 36


January 24,2014

എന്തു കൊണ്ട് ഓസ്ട്രേലിയ?

ഓസ്ട്രേലിയ യിൽ നിന്ന് മടങ്ങുമ്പോൾ എനിക്ക് പറയാനുള്ളത് ഇത് നല്ല മലയാളികളുടെ മനസ്സിന് ഇണങ്ങുന്ന ഒരു രാജ്യമാണ് എന്നതാണ്. നല്ല മലയാളികൾ എന്നു വെച്ചാൽ കാര്യങ്ങൾ ഒന്നാം ലോകത്തെ പോലെ സുഗമമായി നടക്കാൻ ആഗ്രഹിക്കുകയും അതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നവർ എന്ന് അർത്ഥം. കൂടുതൽ കൂടുതൽ ആളുകൾ ഇവിടെ  visitors ആയുംജോലിക്കായും ഇവിടെ വരണം.

ഇതിൻറെ കാരണങ്ങൾ പലതാണ്.

1 സുരക്ഷിതത്വം
ഈ രാജ്യത്തു crime കുറവാണ്. ഭയം കൂടാതെ രാജ്യത്തു എവിടെയും സഞ്ചരിക്കാം. ചില്ലറ മോഷണങ്ങൾ ചില സ്ഥലങ്ങളിൽ ഉണ്ട്. പക്ഷേ പൊതുവേ  ജനങ്ങൾ  കവർച്ചയുടെ ഭീതി ഇല്ലാതെയാണ് ജീവിക്കുന്നത്.

2  കാലാവസ്ഥ

മലയാളികൾക്ക് പരിചിതമായ കാലാവസ്ഥ ആണ്. വലിയ ചൂടും തണുപ്പും ഇല്ല. ഇപ്പോൾ വേനൽ ആണ്. ചില ദിവസങ്ങളിൽ ചൂട് കൂടിയാലും മഴ പെയ്തു ആശ്വാസം ഉണ്ടാകും. ധാരാളം മരങ്ങളും പാർക്കുകളും ഉള്ളതിനാൽ ചൂടിൽ നിന്ന് രക്ഷ പെടാം.

3 ഭക്ഷണം

100%  കേരള ഭക്ഷണം വേണമോ? 👌അത്‌ ഇവിടെ കിട്ടും. പച്ച ക്കപ്പ, ചക്ക  മുതലായ എല്ലാം കിട്ടും. നമ്മുടെ പ്രിയ സാധനങ്ങൾ വിൽക്കുന്ന ഇന്ത്യൻ കടകൾ ധാരാളം ഉണ്ട്. ഇറച്ചി, മീൻ എന്നിവയുടെ കാര്യത്തിൽ choice അനന്തമാണ്. ഏതു സാധനം വാങ്ങിയാലും അത് value for money ആണ്.
പുറത്തു പോയി കഴിക്കണമെങ്കിൽ choice ഏറെയാണ്.
Chinese, Thai, Indian, Italian, Lebanese, Australian,...🌎


ഭരണങ്ങാനം കപ്പയും ചൈനീസ് pork  കറി വെച്ചതും കഴിക്കുമ്പോൾ ഒരു പാലാ ക്കാ ര ന്  കിട്ടുന്ന അസുലഭ നിർവൃതി
വിവരിക്കാൻ വാക്കുകൾ ഇല്ല.😂 Praise the Lord!👌

ആരോഗ്യം

ആരോഗ്യ പരമായി  വളരെ അനുകൂല സാഹ ചര്യമാണ് ഇവിടെ ഉള്ളത്. വായുവും വെള്ളവും ശുദ്ധമാണ്.നടക്കാനും ഓടാനും ധാരാളം സ്ഥലം ഉണ്ട്. ഞങ്ങൾ ഇവിടെ വന്നിട്ട് മൂന്നു മാസം ആയി. ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. നടക്കാൻ ധാരാളം അവസരം ലഭിച്ചു.

5 ജോലിയുടെ മഹത്വം

ഏതു ജോലി ചെയ്താലും അതിന്  മാന്യത ഉള്ള രാജ്യമാണ് ഇത്. നല്ല പ്രതി ഫലം ലഭിക്കും.ചില മലയാളികൾ Uber taxi ഓടിച്ചു extra money സമ്പാദിക്കു ന്നു.

6 . Adventure

Adventure ആഗ്രഹിക്കുന്ന യുവതീ യുവാക്കൾ ഓസ്ട്രേലിയ തീർച്ചയായും visit ചെയ്യേണ്ടതാണ്.ഇവിടെ relatives ഇല്ലാത്തവർക്കും tour ചെയ്യാൻ സാധിക്കും.ഏറ്റവും അനുകൂലമായ കാര്യം വിദേശ driving licence ഇവിടെ
ഉപയോഗിക്കാം എന്നതാണ്.ഒരു car hire ചെയ്ത് GPS ഉപയോഗിച്ച് എവിടെയും പോകാം. നല്ല driving skills ഉള്ളവർക്ക് പറ്റിയ രാജ്യമാണ് ഇത്. ഒന്നാംതരം റോഡുകൾ ആണ്." 👌പാടാത്ത വീണയും പാടും" എന്നു പറഞ്ഞതു പോലെ ഇവിടുത്തെ റോഡുകൾ കണ്ടാൽ ആർക്കും ഒന്ന് ഓടിക്കാൻ തോന്നും.

7 പണം എവിടെ😢


ചിലർ ചോദിച്ചേക്കാം ഇതിനൊക്കെ പണം എവിടെ എന്ന്. മദ്യവും സ്വർണ്ണവും ഉപേക്ഷിച്ചാൽ പണം മിച്ചം വരും. ഇതു രണ്ടും തിന്മയുമായി ബന്ധ പ്പെട്ടതാണ്. കേരളത്തിൽ വിദേശ മദ്യം എന്ന സാധനം തട്ടിപ്പാണ്. സ്വർണ്ണം ഏറെ ധരിച്ചത് കൊണ്ട് ഒരു പെണ്ണിൻറെ സൗന്ദര്യം കൂടുന്നില്ല.

നരേന്ദ്ര മോദി ഒരു പുതിയ നിയമം കൊണ്ടുവന്നേക്കും.1😢 ഒരു പെൺകുട്ടിക്ക് പരമാവധി 40 ഗ്രാം സ്വർണ്ണമേ പാടുള്ളൂ.2 പുരുഷന്മാർക്ക് സ്വർണ്ണം പാടില്ല.😢3 ബാക്കി സ്വർണ്ണം എല്ലാം സർക്കാർ കണ്ടു കെട്ടും😎.

അതിനു മുമ്പേ ഉള്ള സ്വർണ്ണം വിറ്റു ,ആ പണം കൊണ്ട് നല്ല രാജ്യങ്ങൾ visit ചെയ്യുകയല്ലേ ബുദ്ധി?☺😊

ശുഭം😃😅😆


Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...