Abkari പൊലെ അമിത ലാഭം ഉദ്ദേശിക്കുന്ന ഒരു കച്ചവടം ആണ് സ്വാശ്രയ വിദ്യാഭ്യാസം എന്ന് പിണറായി വിജയൻ വിമര്ശിക്കുകയുണ്ടായി. ശരിയാണ്. വിദ്യാഭ്യാസവും ഒരു കച്ചവടമാണ്. സ്വാശ്രയത്തിൽ താഴ്ന്ന നിലവാരവും അമിത ഫീസും ഉണ്ടെന്ന് എല്ലാവർക്കും അറിയാം. അത്തരം കാര്യങ്ങൾ നിയന്ത്രിക്കേണ്ടതു സർക്കാർ ആണ്. എന്നാൽ സർക്കാർ system അഴിമതി നിറഞ്ഞത് ആകയാൽ നിയമങ്ങൾ കാറ്റിൽ പറത്തുന്നു. അപ്പോൾ സ്വാശ്രയ അഴിമതിയെ പ്പറ്റി പ്രത്യേകം വിലപിച്ചിട്ടു കാര്യമില്ല.
അമിത ഫീസും അസൗകര്യങ്ങളും ഉണ്ടെങ്കിലും കേരളത്തിന് അകത്തും പുറത്തും വിദ്യാർത്ഥികൾ സ്വാശ്രയത്തിൽ പഠിക്കുന്നു. അമിത ഫീസിൽ പ്രതി ഷേധിച്ചു വെറുതെ വീട്ടിൽ ഇരിക്കുന്നില്ല. അമിത ഫീസും എയർ ടിക്കറ്റ് ചാര്ജും ഒരു പോലെ യാണ്. എയർ ticket ചാർജിൽ ഒരു നല്ല ഭാഗം Tax ആണ്. എല്ലാം കൂടി കൂട്ടി ഒരു നല്ല തുക ആകും. എന്നാൽ അതിൽ പ്രതിഷേധിച്ചു ആരും ticket എടുക്കാതിരിക്കുന്നില്ല. കാരണം ഇതിൽ ഒരു Option B ഇല്ല. അക്കരെ എത്തണമെങ്കിൽ എയർ ticket എടുക്കണം.
കേരളത്തിന് പുറത്തു അമിത ഫീസ്‌കൊടുത്തു വളരെ കഷ്ടപ്പെട്ട് നമ്മുടെ കുട്ടികൾ പഠിക്കുന്നു. ചൂഷണത്തിന് വിധേയരാ
അങ്ങനെ പഠിച്ച ആയിരക്കണക്കിന് യുവതീ യുവാക്കൾ ഇന്ന് വിദേശങ്ങളിൽ നഴ്സിംഗ് പോലുള്ള മേഖലകളിൽ നല്ല വേതനം വാങ്ങി ഹാപ്പിയായി ജീവിക്കുന്നു. 5 ലക്ഷം രൂപ അമിത ഫീസ് കൊടുത്താണ് അവർ പഠിച്ചത് എങ്കിൽ ചില രാജ്യങ്ങളിൽ അത് ഒരു മാസം ശമ്പളമായി ലഭിക്കുന്നു.
പണം ഉണ്ടെങ്കിൽ വിദേശത്തു നല്ല യൂണിവേഴ്സിറ്റി കളിൽ പോയി പഠിക്കാം. ഗുണ്ടാ വിമുക്ത സ്ഥാപനങ്ങളാണ്. ഉഗ്രൻ ഫീസ് ആണ്. അവർ കച്ചവടം ആണ് നടത്തുന്നത്.പക്ഷേ അതിൻറെ പേരിൽ അവിടങ്ങളിൽ ആരും റോഡ് ഉപരോധിക്കുന്നില്ല. Principalൻറെ കസേര കത്തിക്കുന്നില്ല.
എല്ലാ രാജ്യങ്ങളും വിദേശ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു. A u s t r a l i a യിൽ ധാ രാ ളം വിദേശ വിദ്യാർത്ഥികൾ പഠിക്കുന്നു. Citizens കൊടുക്കുന്ന ഫീസ്‌ൻറെ മൂന്നിരട്ടി കൊടുക്കണം വിദേശ വിദ്യാർത്ഥികൾ. കാരണം വിദ്യാഭ്യാസവും ഒരു കച്ചവടമാണ്. ആർക്കും നഷ്ടമില്ലാത്ത കൊടുക്കൽ വാങ്ങൽ.
Comments
Post a Comment