December 10, 2016
ഓസ്‌ട്രേലിയയിലെ രാഷ്ട്രീയത്തെപ്പറ്റി എനിക്ക് ഒരു മണ്പാലും അറിഞ്ഞുകൂടാ. ഒരു രാജ്യത്തു കാര്യങ്ങൾ നേരേ ചൊവ്വേ നടക്കാത്തപ്പോഴാണ് വലിയ തീയും പുകയും ശബ്ദകോലാഹലങ്ങളും സ്ഥിരമായി കാണപ്പെടുന്നത്. ഇവിടെ കാര്യങ്ങൾ നേരെചൊവ്വേ നടക്കുന്നതുകൊണ്ടു രാഷ്ട്രീയം ഒന്നും കേൾക്കാനില്ല. പത്രഭാഷയിൽ പറഞ്ഞാൽ ഒരു തിരി യൻ കാള ( TURNBULL ) പ്രധാനമന്ത്രി ആണെന്ന് മാത്രം അറിയാം. എന്നാലും ഇന്നലെ ഒരു വാർത്ത ശ്രദ്ധിച്ചു. HEALTH MINISTER മിസ് Ley ക്കെതിരെ ഒരു ആരോപണം ഉണ്ടായി. തൻറെ ചില സ്വകാര്യ യാത്രകൾക്ക് ചെലവായ തുക സർക്കാരിൽ നിന്ന് claim ചെയ്തു എന്നാണ് ആരോപണം. ചെറിയ തുകയാണ്. ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ ഫലം പുറത്തു വരുന്നതു വരെ മന്ത്രി സ്ഥാനത്തുനിന്ന് അവർ മാറി നിൽക്കുകയാണ്. മൂന്നു മാസം എടുക്കും അന്വേഷണം തീരാൻ. ഈ കാലയളവിൽ അവർക്ക് ശമ്പളം ഇല്ല.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമാ അഴിമതി വീരനാണ്. സർക്കാർ പണം അനധികൃതമായി ഉപയോഗിച്ച്
സ്വന്തമായി ഒരു Township പണിയിച്ച ആളാണ്. പക്ഷേ അയാൾ പ്രസിഡന്റ് സ്ഥാനത്തു പാറപോലെ ഉറച്ചു തുടരുകയാണ്. കേരളത്തിൽ ചില MLA മാർ സർക്കാർപണം ഉപയോഗിച്ച് വിദേശത്തു ചികിത്സ നടത്തിയ കഥ നമുക്ക് അറിയാം. ഇവിടത്തെ ആരോഗ്യ മന്ത്രി claim ചെയ്തത് ഒരു ചെറിയ തുകയാണ് എന്നിട്ടും അവർ സ്വയം മാറി നിൽക്കുകയാണ് . ഇതാണ് ഒ ന്നാം ലോകവും മൂന്നാം ലോകവും തമ്മിലുള്ള വ്യത്യാസം.
Muswellbrook
2ആം തീയതി Muswellbrook എന്ന ഉൾനാടൻ ടൗണിൽ പോയി.
ഈ പട്ടണത്തിന് പ്രത്യേകിച്ച് വലിയ attraction ഒന്നുമില്ല. നൈജീരിയയിൽ ഞങ്ങളുടെ അയൽക്കാരനായിരുന്ന, പരേതനായ സാമുവൽ കൊച്ചുമ്മൻ (ഭാനു )വിൻറെ മൂത്ത മകൻ മോഹൻ സാമുവലിനെ സന്ദർശിക്കാനാണ് ഞങ്ങൾ പോയത്.
1981 മുതൽ 1987 വരെ ഞങ്ങൾ നൈജീരിയയിൽ ഷുവാ എന്ന സ്ഥലത്തു Teachers കോളേജ് ൽ പഠിപ്പിച്ചിരുന്നു. 1982ൽ ഭാനുവും ഗ്രേസിയും അവിടെ transfer ആയി വന്നു. കോളേജ് campus ൽ ഉള്ള വീടുകളിൽ ആണ് ഞങ്ങൾ താമസിച്ചിരുന്നത്.മലയാളികളും ഉത്തരേന്ത്യക്കാരും പാകിസ്ഥാനികളും ഫിലപ്പീപ്പിനോകളും നാട്ടുകാരും എല്ലാം അയൽക്കാരായിട്ടുള്ള അവിടത്തെ ജീവിതം വളരെ രസകരമായിരുന്നു. ഞാനും ഭാനുവും ഇംഗ്ലീഷ് Dept.ൽ ആയിരുന്നു. അന്ന് തുടങ്ങിയ സഹൃദം ദക്ഷിണാഫ്രിക്കയിലും തുടർന്നു.
അന്നത്തെ അനുഭവങ്ങളിൽ ഏറ്റവും രസകരം സ്വർണ്ണം വാങ്ങാൻ മൈദുഗുരി പട്ടണത്തിൽ പോകുന്നതാണ്. ഇന്ന് ബൊക്കോ ഹറാമിന്റെ ആക്രമണങ്ങൾ ഏറ്റവും അധികം നടക്കുന്ന സ്ഥലമാണ് മൈദുഗുരി. ഞങ്ങളുടെ രണ്ടാമത്തെ മകൾ പ്രവീണ അവിടെയാണ് ജനിച്ചത്.
സ്വർണ്ണം വാങ്ങാൻ ദൂര സ്ഥലങ്ങളിൽ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഭാനുവിനെ ഏർപ്പെടുത്തിയിരുന്നു.ചില weekend കളിൽ ഭാനു എന്നെ കൂട്ടിന് വിളിക്കും. അന്നത്തെ ഏറ്റവും മുന്തിയ car ആയ Peugeot 504 SR ആണ് അദ്ദേഹം ഓടിച്ചിരുന്നത്. ലോക കാര്യങ്ങൾ ചർച്ച ചെയ്താണ് യാത്ര.
മൈദുഗുരി MARKET ൽ സ്വർണ്ണക്കട ഇല്ല. കുറെ വയസ്സന്മാർ Carpet ൽ സ്വർണ്ണനാണയങ്ങളും ഡോളർ നോട്ടുകളും വിറ്റിരുന്നു. Coin വാങ്ങി തട്ടാന്റെ കയ്യിൽ കൊടുത്തു് ഉരുക്കി വളയാക്കി നാട്ടിൽ കൊണ്ടുപോവുക പതിവായിരുന്നു.
ഒരു ദിവസം ഭാനു 16 coins വാങ്ങി . ഞങ്ങൾ തട്ടാന്റെ പണിപ്പുരയിൽ പോയി, കുത്തിയിരുന്നു, ഉരുക്കുന്നത് കണ്ണിമയ്‌ക്കാതെ ശ്രദ്ധിച്ചു. തട്ടാന്റെ കരചലനങ്ങൾ ദ്രുത ഗതിയിലാണ്. ഇടയ്‌ക്ക് അയാൾ വളരെ തന്ത്ര പൂർവ്വം ഒരു coin കരിക്കട്ടകളുടെ ഇടയിലേക്ക് തട്ടിയിട്ടു. ഭാഗ്യവശാൽ ഞങ്ങൾ അത് കണ്ടുപിടിക്കുകയുംചൂണ്ടി കാണിച്ചു കൊടുത്തു. ഒരു അബദ്ധം പറ്റി എന്നു ഭാവിച്ചു അയാൾ കാര്യം ചിരിച്ചു തള്ളി.
ഒരിക്കൽ ഒരു കൊടുങ്കാറ്റും പെരുമഴയും വന്നു ഭാനുവിൻറെ വീടിൻറെ മേൽക്കൂര പറന്നുപോയി. ഭാഗ്യവശാൽ ആർക്കും പരിക്ക് പറ്റിയില്ല. വേറെ വീട്ടിലേയ്ക്ക് താമസം മാറ്റേണ്ടി വന്നു. ഞങ്ങൾ രണ്ടുകൂട്ടരുടെയും മക്കൾക്ക് ഒരേ പ്രായമാണ്. കറങ്ങിത്തിരിഞ്ഞ് ഒരു സ്ഥലത്തു വീണ്ടും കണ്ടു മുട്ടുന്നത് വളരെയേറെ സന്തോഷമുള്ള കാര്യമാണ്.
Muswellbrook ലേക്കുള്ള യാത്രയിൽ ഗ്രാമീണ റോഡുകളാണ് തെരഞ്ഞെടുത്തത്. വീതി കുറഞ്ഞ ടാർ റോഡ് ആണ്. ചുറ്റും കൃഷിയിടങ്ങളും പുൽമേടുകളും കുളങ്ങളും കാണാം. അനുഗ്രഹീതമായ പ്രകൃതി സൗന്ദര്യമുള്ള സസ്ഥലങ്ങളാണ്. കന്നുകാലി, ആട്,,, കുതിര മുതലായവ മേഞ്ഞു നടക്കുന്നത് കാണാം. ഈ പ്രദേശത്ത് heritage നെ സംരക്ഷിക്കുന്നത് വളരെ പ്രകടമാണ്. 1800കളിലെ വീടുകളും പള്ളികളും townhall കളും അതേപടി നിലനിറുത്തിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലും ഇവിടത്തെ പോലുള്ള ചെറിയ ടൗണുകൾ കാണാം. ഇവ British/Dutch heritage ഉള്ളവയാണ്. ഇവിടെയും ദക്ഷിണാഫ്രിക്കയിലും സ്ഥലങ്ങൾക്ക് സമാനമായ പേരുകൾ കണ്ടിട്ടുണ്ട്. eg Newcastle,Queensland,Queenstown, East London, Grahamstown, Alice, Springs മുതലായവ.
ഈ പ്രദേശത്ത് അനേകം കൽക്കരി ഖനികൾ ഉണ്ട്.
മൂന്നുമണിക്ക് മോഹൻ സാമുവലിൻറെ വീട്ടിൽ എത്തി. Mushwellbrook ൽ Toyota യുടെ GM ആണ് മോഹൻ. അനുജൻ മധു Melbourne ൽ ആണ്. ഞങ്ങൾ വളരെ നേരം സംസാരിച്ചു. നൈജീരിയയിലെ കാര്യങ്ങൾ ഒന്നും മോഹന് ഓർമ്മയില്ല.
വളരെ മനൊഹരവും ലളിതവും ആയ ചെറിയ പട്ടണമാണ് Mushwellbrook. ഒരു ഹർത്താലിന്റെ പ്രതീതിയാണ് അവിടെ കണ്ടത് കാരണം അവധി പ്രമാണിച്ചു ഭൂരിപക്ഷം ജനങ്ങൾ ബീച്ചുകളിലേയ്ക്ക് പോയിരിക്കുകയാണ്.
ആറുമണിയോടെ വളരെ സന്തോഷത്തോടെ മടങ്ങി.
Comments
Post a Comment