22 ജനുവരി 2017
പത്തിൽ പത്തു
ഇന്നത്തെ കാലത്തു rating വളരെ പ്രധാനമാണ്. ഏതെങ്കിലും സേവനം കിട്ടിക്കഴിയുമ്പോൾ അതിൻറെ ഗുണ നിലവാരം എങ്ങനെ
ഉണ്ടായിരുന്നു എന്ന് ചോദിക്കാറുണ്ട്. ഞങ്ങളുടെ Australian visit ന്റെ അവസാന ദിവസം rating ചോദിച്ചാൽ പത്തിൽ പത്തു എന്ന് പറയും.കാരണം minus ഒന്നുമില്ല.
പണം മിച്ചം ഉള്ള മലയാളികൾ അത് സ്വർണ്ണം വാങ്ങാൻ ഉപയോഗിക്കാതെ നല്ല രാജ്യങ്ങൾ സന്ദർശിക്കണം എന്നാണ് എന്റെ അഭിപ്രായം. സ്വർണ്ണം കള്ളക്കടത്തു, കള്ളപ്പണം എന്നിവയുമായി ബന്ധപ്പെട്ടതാണ്.
ഇവിടെ സ്വർണ്ണക്കട ഒന്നും കണ്ടില്ല. ഉണ്ടായിരിക്കാം. പൊതു ജനങ്ങൾക്ക് സൗകര്യങ്ങൾ കുറവുള്ള കേരളത്തിൽ എവിടെ നോക്കിയാലും സ്വർണ്ണ കടകൾ കാണാം. പൊതു ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഉള്ള Australia യിൽ അവ കാണാനില്ല. വലിയ irony ആണ്.
ഇവിടെ ഇന്ത്യക്കാരായ ധാരാളം Senior citizens നെ കാണാം. മക്കളെ visit ചെയ്യാൻ വന്നവരാണ്. ഞങ്ങളെ പ്പോലെ. ഞാൻ പറഞ്ഞ പത്തിൽ പത്തിന് ഒരു കാരണം ഞങ്ങളുടെ പേരക്കുട്ടികൾ ആണ്. അവരുടെ സാന്നിധ്യം ഇല്ലെങ്കിൽ"നിശ്ചലം ശൂന്യാമീ ലോകം"എന്ന് പാടേണ്ടി വരും.
Alyssa (8), Marissa,Chrissa(6-twins) എന്നിവരാണ് കുട്ടികൾ. അമ്പിനും വില്ലിനും അടുക്കാത്ത hardliners ആണ്. Winery കളിൽ wine tasters ഉണ്ട്. Furniture factory കളിൽ furnitureൻറെ ഉറപ്പും ബലവും test ചെയ്യാൻ ഇവരെ കൊണ്ടുപോയാൽ മതി.
ഇവിടെ roadside ൽ ഒടിഞ്ഞു പറിഞ്ഞ furniture വെച്ചിരിക്കുന്നത് കാണാം. വീട്ടിൽ കൊച്ചു കുട്ടികൾ ഉണ്ട് എന്ന് സൂചന.
ഞാൻ കുട്ടികൾക്കു വേണ്ടി കുറെ നിയമങ്ങൾ എഴുതി ക്രോഡീകരിച്ചു .എല്ലാവരും ഒന്നിച്ചിരുന്ന് വായിച്ചു ബോധ്യപ്പെട്ടു. അംഗീകരിച്ചു. ഉദാഹരണത്തിന് Toy Sectionൽ ചെല്ലുമ്പോൾ അവിടെ ഉള്ള സാധനങ്ങൾ ചുമ്മാ എടുത്തു ഞെക്കാൻ പാടില്ല. അത് ചിരിയും കരച്ചിലും ഒക്കെ ഉണ്ടാക്കും. വേറെ ഒരു rule,"Don't talk too much while eating".ഇന്നലെ ഞങ്ങൾ ഡിന്നർ സമയത്തു എന്തോ അത്യാവശ്യ കാര്യം സംസാരിച്ചപ്പോൾ മറീസ്സ പറ ഞ്ഞു" അപ്പാപ്പ, remember the rule:Dont talk too much while eating!"😢 അങ്ങനെ
ഞാൻ ഒരു LLB ( OXEN) ആയി.
ഇന്നലെ dinner ന് ശേഷം ബാൽക്കണിയിൽ അവരുടെ Art പ്രദർശനം ആയിരുന്നു. Card swipe ചെയ്താണ് പ്രവേശനം. ഓരോ ചിത്രവും വിവരിച്ചു തരും. കഴിഞ്ഞ ആഴ്‌ച്ച Concert ആയിരുന്നു.
അങ്ങനെ എന്നും കളിയും ചിരിയും തമാശയും വഴക്കും ഒക്കെയായി ദിവസങ്ങൾ കടന്നു പോയി."ഇനി നിശ്ചലം ശൂന്യാമീ ലോകം"😢
Comments
Post a Comment