Unhappy New Year
എന്തായാലും നരേന്ദ്ര മോദിക്ക് പുതു വർഷം അത്ര മോശമില്ല. November 8 മുതൽ മോദിക്കെതിരെ നിരന്തരം ആക്ഷേപ വർഷം ആയിരുന്നു. ഇപ്പോൾ ഒരു ശമനം വന്നിട്ടുണ്ട്. ഇതിന് രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് പുതു വത്സര പിറവിയിൽ കേരളത്തിൽ സർവ്വ കാല റെക്കോർഡ് ഭേദിച്ച് മദ്യ വിൽപ്പന നടന്നു. വൈറ്റിലയിൽ മാത്രം ഒരു കോടിയിൽ അ
ധികം തുകയ്ക്ക് മദ്യം വിറ്റു. നോട്ടുക്ഷാമം കൊണ്ട് ജനങ്ങൾ വലയുന്നു എന്നായിരുന്നു അന്നുവരെയുള്ള ആക്ഷേപം. അപ്പോൾ state ഒട്ടാകെ ഒരു ദിവസം 60 കോടി രൂപയ്ക്ക് മദ്യം വാങ്ങാനുള്ള note എവിടെ നിന്ന് കിട്ടി ? ബാങ്കുകളിലും ATM കളിലും Q നിന്ന് ജനങളുടെ കാലു കഴച്ചു എന്നാണ് ആക്ഷേപം. മദ്യ Outlet കളിൽ Q നിൽക്കാതെ ആണോ ജനങ്ങൾ മദ്യം വാങ്ങിയത് ? എന്തായാലും note ക്ഷാമത്തിൻറെ പേരിലുള്ള മുറവിളികൾ ഇനി നനഞ്ഞ പടക്കങ്ങൾ ആണ്.
രണ്ട്, ഇന്ത്യയിലെ ഏറ്റവും പുരോഗമന സ്വഭാവമുള്ള നഗരം എന്നാണ് ബാംഗ്ലൂർ അറിയപ്പെട്ടിരുന്നത്. പക്ഷേ ഇനി അതിനെ അലവലാദികളുടെ നഗരം എന്ന് വിളിക്കണം. പോലീസുകാർ നോക്കി നിൽക്കേ അവിടെ യുവതികൾ അപമാനിക്കപ്പെട്ടു. പക്ഷേ പ്രതിഷേധത്തിന് മുനയില്ല. കാരണം അവിടെ കോൺഗ്രസ് ആണ്
ഭരിക്കുന്നത്. Bjp ആയിരുന്നുവെങ്കിൽ പ്രതിഷേധം ഇരമ്പിയേനെ. മോദിക്ക് കുറെ ചീത്ത വിളി കേൾക്കേണ്ടി വന്നേനെ.
സ്ത്രീകളുടെ Westernisation ആണ് ഇത്തരം സംഭവങ്ങൾക്ക് കാരണം എന്നാണ് അവിടത്തെ ഒരു മന്ത്രി പറഞ്ഞത്. IS,താലിബാൻ, ബൊക്കോ ഹറാം തുടങ്ങിയവരുടെ വാദമാണ് ഇത്. യുവതികൾ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നുകൊള്ളണം. ആൺ തുണ കൂടാതെ പുറത്തു പോകാൻ പാടില്ല. പുറത്തുപോയാൽ at own risk എന്നാണ് അധികാരികളുടെ നിലപാട്.
ബെർലിനിൽ 2016 പുതുവർഷത്തിൽ സ്ത്രീകൾ അപമാനിക്കപ്പെട്ടു. പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ മുതലായ രാജ്യങ്ങളിൽ നിന്ന് വന്ന, ഉണ്ട ചോറിന് നന്ദി കാണിക്കാത്ത അലവലാദികളാണ് അത് ചെയ്തത്. അത്തരം കാടത്തം ജർമ്മൻ പോലീസ് പ്രതീക്ഷിച്ചില്ല. പക്ഷേ ഇത്തവണ അവർ ശക്തമായ മുൻ കരുതലുകൾ എടുത്തു അനിഷ്ട്ട സംഭവങ്ങൾ ഒഴിവാക്കി.
കൂനിന്മേൽ കുരു എന്ന പോലെ അപമാനിതരായ യുവതികൾ ഇനി case ന് വേണ്ടി പോലീസ് station ലും കോടതിയിലും കയറി ഇറങ്ങണം. അവസാനം പ്രതികൾ ശിക്ഷ ഒന്നും കിട്ടാതെ ചിരിച്ചുകൊണ്ട് പോകുന്നത് കാണാം.
സിനിമാ theatre ൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കണം എന്നാണ് നിയമം. ഇത് വിചിത്രമാണ്. ആദ്യം സ്ത്രീകളെ ബഹുമാനിക്കണം. അവർക്ക് ഏതു സമയത്തും എവിടെയും പോകാനുള്ള സുരക്ഷയും സ്വാതന്ത്ര്യവും കിട്ടണം. എന്നിട്ടു മതി theatre ലെ ദേശീയ ഗാനം.
ഇന്ന് ബാംഗ്ലൂർ സംഭവം ലോകമൊട്ടാകെ ചർച്ചാ വിഷയമാണ്. ഇന്ത്യക്കാർ പരിഹാസ പാത്രങ്ങൾ ആണ്. എല്ലാവരും ലജ്ജിച്ചു തല താഴ്ത്തേണ്ടി വന്നിരിക്കുന്നു.
.
Comments
Post a Comment