Characters
1. കുഞ്ഞുകൊച്ചു ( 100)
2 കുഞ്ഞൻ ( 45)
3 അമ്മിണി (35)
പൈകയിൽ കുഞ്ഞുകൊച്ചിന്റെ കുടിൽ. കുഞ്ഞുകൊച്ചു ഒരു മാവിൻ ചുവട്ടിൽ ഇരുന്ന് എന്തോ എഴുതുകയാണ്. കുഞ്ഞനും അമ്മിണിയും പ്രവേശിക്കുന്നു.
കുഞ്ഞൻ
HAPPY NEW YEAR, കുഞ്ഞുകൊച്ചെ.
കുഞ്ഞുകൊച്ചു
Happy new year, മക്കളേ. നല്ലത് വരട്ടെ.
അമ്മിണി
Thanks ചേട്ടാ. അടിച്ചു പൊളിച്ചോ ?
കുഞ്ഞുകൊച്ചു
എന്ത് അടിച്ചു പൊളിക്കാനാ. ആ പഹയൻ മോദി കാരണം വിഷം മേടിച്ചു തിന്നാൻ പോലും രൂപയില്ല. എല്ലാം കുളമാക്കിയില്ലേ ആ ദുഷ്ടൻ.
കുഞ്ഞൻ
മറന്നു കള. ചേട്ടൻ എന്താ എഴുതുന്നത് ?
കുഞ്ഞുകൊച്ചു
ചുമ്മാ ഒരു പുസ്തകം എഴുതാമെന്ന് വെച്ചു.
അമ്മിണി
കുഴിലേയ്ക്ക് കാലും നീട്ടിയിരിക്കുന്ന ചേട്ടന് ഇപ്പോഴാണോ പുസ്തകം എഴുതാൻ തോന്നിയത് ?
കുഞ്ഞുകൊച്ചു
അരിക്കാശിന് വേറെ മാർഗ്ഗം ഇല്ലാഞ്ഞിട്ടാ. അല്ലാതെ നരകേന്ദ്ര മോദി തരുമോ രൂപ ?
അമ്മിണി
എന്താ വിഷയം ? കാണട്ടെ. " രൂപയുടെ രൂപാന്തരം " By M.കുഞ്ഞുകൊച്ചു M.A.(OXEN)
ഹാ ഹാ
കുഞ്ഞു കൊച്ചു
എന്താ മോളെ ചിരിക്കുന്നത് ?
അമ്മിണി
ചേട്ടാ OXEN എന്നല്ല, OXON എന്നതാണ് ശരി. OXEN എന്നു പറഞ്ഞാൽ കാളകൾ എന്നാണ് അർത്ഥം. OXON എന്നു പറഞ്ഞാൽ OXFORD ൽ നിന്ന് MA പാസ്സായവൻ എന്ന് അർത്ഥം.
കുഞ്ഞുകൊച്ചു
പേർസണൽ ആയിട്ട് പറഞ്ഞാൽ OXEN തെറ്റല്ല. 1950കളിൽ പുല്ലാട്ടുകാരുടെ കണ്ടത്തിൽ ഞാൻ കാള പൂട്ടിയിട്ടുണ്ട്
കുഞ്ഞൻ
എത്ര പേജ് ഉണ്ട് പുസ്തകത്തിന് ?
കുഞ്ഞുകൊച്ചു
300 പേജ്. 10 അദ്ധ്യായങ്ങൾ. ഉടനീളം നരകേന്ദ്ര മോദിക്കെതിരെ വിമർശനമാണ്. മൂന്നാം അദ്ധ്യായത്തിന്റെ തലക്കെട്ട് "മോദി -മെഗാ വില്ലൻ " എന്നാണ് . മോദി വിരോധം ആണല്ലോ ഇപ്പോഴത്തെ TREND
അമ്മിണി
ചേട്ടൻറെ ഈ പുസ്തകം ആര് വാങ്ങും ?
കുഞ്ഞുകൊച്ചു
മോളെ, നിനക്കറിയില്ലേ ഇന്ത്യയിൽ 90 ശതമാനം ആളുകളും വിഡ്ഢികളാണ്. JUSTICE കട്ജു പറഞ്ഞതാണ്. കേരളത്തിൽ അത് 70 ശതമാനം എന്നുവെച്ചോ. എൻറെ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും.
അമ്മിണി
എന്നാലും OXON എന്ന് വെക്കുന്നത് അല്പ്പം കൂടിപ്പോയില്ലേ എന്നൊരു തോന്നൽ.
കുഞ്ഞുകൊച്ചു
ഒട്ടും കൂടുതൽ ഇല്ല. ആന്ധ്രയിൽ ഒരു MLA ക്ക് Bcom ൻറെ കൂടെ Physics ആണ്. അപ്പോൾ എനിക്ക് OXON നല്ല പോലെ ചേരും.
അമ്മിണി
അപ്പോൾ ചേട്ടൻ ഒരു ബുദ്ധി ജീവിയാ. പുതിയ ബുദ്ധിജീവി !
കുഞ്ഞുകൊച്ചു
എന്നെ കാള എന്ന് വിളിച്ചോ, പക്ഷേ ബുദ്ധിജീവി എന്ന് വിളിക്കരുത്. കുറച്ചിലാ. പിന്നെ പുസ്തകം എഴുതാൻ നിങ്ങൾ സഹായിക്കണം. കണ്ണിന് മൂടലാ. വട്ടച്ചെലവിനുള്ള കാശ് നിങ്ങൾക്കും തരാം.
കുഞ്ഞൻ
എന്ത് സഹായം വേണമെങ്കിലും ചെയ്യാമല്ലോ.
കുഞ്ഞുകൊച്ചു
എന്നാൽ നിങ്ങൾ കുറെ വിവരങ്ങൾ ഗൂഗിൾ ചെയ്തു കൊണ്ടുവാ. നാലാം അധ്യായത്തിനു വേണ്ടിയാ. " രൂപാ നൂറ്റാണ്ടുകളിലൂടെ "
അമ്മിണി
ചെയ്തു തരാം. അരിക്കാശിന്റെ കാര്യമല്ലേ.
കുഞ്ഞുകൊച്ചു
Thanks a million. നല്ല പുതുവർഷം Go well.
കുഞ്ഞൻ
Thanks. Bye.
CURTAIN
Comments
Post a Comment