ഇന്ത്യയിൽ / കേരളത്തിൽ പൊതുവെ ഒന്നാന്ത്രം കാലമാണ്. ഒന്നാം തരം എന്നത് ചുരുക്കി പൈകയിൽ പണ്ട് ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് ഒന്നാന്ത്രം. മുഖത്തിന് മുഞ്ഞി എന്നും പറഞ്ഞിരുന്നു. അത് പോകട്ടെ. ഒന്നിനും ഒരു ക്ഷാമവും ഇല്ലാത്ത ഒരു കാലമാണ്.എന്നാൽ തമാശയുടെ കാര്യത്തിൽ ക്ഷാമമുണ്ട്. ഒരു തമാശ കണ്ടാൽ പ്രതികരിക്കാൻ പോലും ഇന്ന് ആളെ കിട്ടാനില്ല. ഒരു നല്ല കാർട്ടൂൺ ഫിface ബുക്കിൽ കണ്ടു. അതിന് like ഒന്നുമില്ല. എല്ലായിടത്തും സഗൗരവം ആണ്. ഒരു യുവതി സ്വാഗത പ്രസംഗം 40 മിനിറ്റുനേരം വലിച്ചു നീട്ടി, സമയം കളഞ് പിണറായിയുടെ പ്രസംഗം cancel ചെയ്യേണ്ടി വന്നത് ഒരു നല്ല തമാശ ആയിരുന്നു. ഇപ്പോഴിതാ തമാശ ക്ഷാമത്തിന് ഒരു താൽക്കാലിക പരിഹാരം ഉണ്ടായിരിക്കുന്നു. ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇനി പെട്രോൾ കിട്ടുകയില്ല ! ചില ജില്ലകളിൽ. ഹെൽമറ്റ് വെക്കുന്നത് എന്തോ കുറച്ചിലായി കരുതുന്നവർ ഉള്ളതുപോലെ തോന്നുന്നു. പെട്രോൾ നിഷേധത്തെ മറി കടക്കാനുള്ള ഉപായങ്ങൾ ഉരുത്തിരിഞ്ഞു വന്നേക്കാം. ഉദാഹരണത്തിന് ഒരാൾക്ക് ഹെൽമറ്റ് ഇല്ലെങ്കിൽ അയാൾക്ക് പെട്രോൾ നിറച്ചു കൊടുക്കാൻ ആരെങ്കിലും മുമ്പോട്ടു വ...