Characters 1. Kunjuകൊച്ചു (100) 2 കുഞ്ഞൻ ( 45) 3 അമ്മിണി. (35) പൈക യിൽ കുഞ്ഞുകൊച്ചിന്റെ വീട്. കുഞ്ഞു കൊച്ചു പത്രം വായിക്കുകയാണ്. കുഞ്ഞനും അമ്മിണിയും പ്രവേശിക്കുന്നു. കുഞ്ഞൻ ഒന്നാം തീയതി ആയിട്ട് എന്നാ ഒണ്ടു വിശേഷം കുഞ്ഞുകൊച്ചേ? അമ്മിണി ഇതാ അൽപ്പം പായസം. ഒന്നാം തീയതി അല്ലേ. കുഞ്ഞുകൊച്ചു. വേണ്ടായിരുന്നു. Sugar ൻറെ problem ഉണ്ട്. കുഞ്ഞൻ പത്രത്തിൽ എന്നാ ഉണ്ട് വിശേഷം? Law Academy സമരം എന്തായി? കുഞ്ഞുകൊച്ചു Phoo, Low Academy എന്ന് പറയണം. ഇന്ന് മലയാളികൾ തലയിൽ മുണ്ടിട്ട് നടക്കണം. രാജ്യം അത്ര മാത്രം അധഃപതിച്ചിരിക്കുന്നു. ചിലരൊക്കെ പ്രബുദ്ധ കേരളം, സാക്ഷര കേരളം എന്നൊക്കെ പറയുമ്പോൾ കാർക്കിച്ചു തുപ്പാനാണ് തോന്നുന്നത്. അമ്മിണി എന്താ ചേട്ടാ ഇങ്ങനെ കടുപ്പിച്ചു പറയുന്നത്?😣😜 കുഞ്ഞുകൊച്ചു എനിക്ക് നൂറു വയസ്സായി. എൻ്റെ ഓർമ്മയിൽ ഈ നാട് ഇത്രയും അധഃപതിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. മര്യാദ, ബഹുമാനം എന്നതൊക്കെ ഇന്ന് ഇല്ല. പറഞ്ഞു തീർക്കാവുന്ന കാര്യങ്ങൾക്കല്ലേ സമരം? കുഞ്ഞൻ ചേട്ടാ,ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയല്ലേ സമരം? കുഞ്ഞുകൊച്ചു അവകാശങ്ങൾ!? Phoo, പ്രിൻസിപ്പലിന്റെ ...