ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ലോകത്തിൽ എന്നും സംഭവിക്കുന്നത്. ഉദാഹരണമായി അമേരിക്കയെ ചുട്ടു ചാമ്പൽ ആക്കു മെന്ന് ഉത്തരകൊറിയൻ ഏകാധിപതി തടിമാടൻ കിം ജോംഗ് ഉൻ ഇടയ്ക്കിടെ ഭീഷണി മുഴക്കാറുണ്ട്. റോക്കറ്റ് കൾ അയക്കാറുണ്ട്.
ഈ ഭീഷണികൾ കാണുമ്പോൾ തോന്നുന്നത് അമേരിക്കയെ വെല്ലുവിളിക്കാൻ ഇവന് എങ്ങനെ ധൈര്യം കിട്ടുന്നു? സദ്ദാം ഹുസ്സയി ൻ, ബിൻ ലാദൻ മുതലായവരുടെ അന്ത്യം ഒരു പക്ഷേ
അവന് അറിഞ്ഞു കൂടായിരിക്കും.
കിം ജോങിന്റെ വെല്ലുവിളി എന്തുമാകട്ടെ. കേരളത്തിൽ ഇതാ
കിം നെ പ്പോലെ ഒരു തടിമാടൻ തോമസ് ചാണ്ടി മുതലാളി നിയമ വ്യവസ്ഥിതിയെ പൂർവ്വാധികം വീറോടെ വെല്ലു വിളിച്ചിരിക്കുന്നു. താൻ ഭൂമി കയ്യേറ്റം തുടരുമെന്നും ആർക്കും തന്നെ ഒന്നും ചെയ്യാനാവില്ലെന്നും ആണ് വെല്ലുവിളി.
കിം ജോംഗ് ൻറെ വെല്ലുവിളി യെ നേരിടാൻ Trump ഉണ്ട്.
പക്ഷേ കേരളത്തിലെ കിമ്മിനെ നേരിടാൻ ആരുമില്ലാത്ത അവസ്ഥയാണ്. പാവം കാനം പേടിച്ചുപോയി ചാണ്ടി മുതലാളിയുടെ സിംഹ ഗർജ്ജനം കേട്ട്.
UDF ഭരണകാലത്ത് ഉമ്മൻ ചാണ്ടി, കെഎം മാണി എന്നിവർക്കെതിരെ അഴിമതി ആരോപിച്ച് കരിങ്കൊടി
കാണിക്കുകയും കോലം കത്തിക്കുകയും ചെയ്തവർ
എവിടെപ്പോയി? അവർ അഴിമതിക്ക് എതിരാണെങ്കിൽ ഇപ്പോൾ
എന്തുകൊണ്ടാണ് മാള ങ്ങളിൽ ഒളിച്ചിരിക്കുന്നത്? അവരുടേത്
വെറും വ്യക്തി വിരോധം ആയിരുന്നു എന്ന് തെളിഞ്ഞു.
അവർക്ക് നട്ടെല്ല് ഉണ്ടെങ്കിൽ ചാണ്ടി മുതലാളിയെ കരിങ്കൊടി
കാണിക്കട്ടെ. 👹
KM മാണിയെ താറടിക്കാൻ ട്രോൾ പാരഡി കളും കാർട്ടൂൺ കളും
ആയി അരങ്ങു തകർത്തവർ എവിടെ? 😢 UDF നെതിരെ ക്രൂശു യുദ്ധം നടത്തിയ ഇടതുപക്ഷ കുബുദ്ധിജീവികൾ കൂട്ടാവുധിയെടുത്തു
ക്യൂബയ്ക്ക് പോയെന്നു തോന്നുന്നു. ഇത്രയേ ഉള്ളൂ ഇവന്മാരുടെ
ആദർശം.മുതലാളിയെ കണ്ടാൽ മുട്ടു വിറയ്ക്കും.
ജേക്കബ് തോമസ് എന്ന ഒരു അഴിമതി വിരുദ്ധൻ മഞ്ഞ കാർഡും
ചുവപ്പ് കാർഡും കാണിച്ച് കുറെ shine ചെയ്തു. ഇപ്പോൾ ആശാനെ കാണാനില്ല.
ഇടതുപക്ഷ കുബുദ്ധികൾ ഇപ്പോൾ കേരളത്തിലെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ UP, Gujarath ,GST എന്നൊക്കെ പറഞ്ഞ്
ട്രോളുകയാണ്. ചാണ്ടി മുതലാളി OK.ഈ പോക്ക് പോയാൽ
കേരളം മുഴുവൻ ചാണ്ടി ക്ക് സ്വന്തമാകും.
അഴിമതി ആര് നടത്തിയാലും എതിർക്കപ്പെടണം. അഴിമതിക്കാർ
ശിക്ഷിക്കപ്പെടണം. പക്ഷേ എതിർത്തു പറയാൻ നട്ടെല്ലുവേണം.
മുതലാളിത്തം തുലയട്ടെ.👹👹😨😨
Comments
Post a Comment