ഒരു ലോങ്ങ് weekend ൻറെ സന്തോഷവും ആവേശവും നാട്ടിലെല്ലാം അലയടിക്കുന്ന ഒരു അന്തരീക്ഷം. ഒരു retiree യെ സംബന്ധിച്ചിടത്തോളം എല്ലാ weekendഉം ഒരുപോലെയാണ്. എന്നാൽ മറ്റുള്ളവർക്ക് long weekend കിട്ടുമ്പോൾ അവരുടെ സന്തോഷം പങ്കിടാൻ ചെറിയ tour പോകാറുണ്ട്. ഇത്തവണ ഞങ്ങളുടെ tour ,തൃശൂർ കേന്ദ്രമാക്കി നെല്ലിയാമ്പതി യിലേക്കാണ്.
മൂത്ത മകളുടെ in-laws തൃശൂരിൽ ആണ് താമസം. അവളുടെ
ഭര്തൃസഹോദരിയും അവിടെയാണ് .അതുകൊണ്ടാണ് തൃശൂർ
Base ആയത്.
സെപ്റ്റംബർ 28ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് കോട്ടയത്തുനിന്ന് ട്രെയിൻ കയറി. ഗരീബ് രഥ് എന്നാണ് ട്രെയിനിന്റെ പേര്. മലയാളത്തിൽ
ദരിദ്രവാസി ട്രെയിൻ എന്ന് ആയിരിക്കാം. ഈ ട്രെയിനിൽ സീറ്റുകൾ
തമ്മിൽ അകലം കുറവായതിനാൽ ഞെങ്ങിഞെരുങ്ങി ഇരിക്കണം.
എന്നാൽ ഹ്രസ്വ ദൂര യാത്ര ആയതിനാൽ ആശങ്കയൊന്നും തോന്നിയില്ല. രണ്ടു മണിക്ക് തൃശൂരിൽ എത്തി.
മകളുടെ In-law ,ശ്രീ. ജോസ് ഞങ്ങളെ സ്വീകരിക്കാൻ സ്റ്റേഷനിൽകാത്തു നിൽപ്പുണ്ടായിരുന്നു.
ഇംഗ്ലീഷ് ഭാഷയുടെ ചില തമാശകൾ ഓർത്താൽ ചിരിക്കാതെ നിവൃത്തിയില്ല. In-law എന്നുവെച്ചാൽ നിയമാനുസൃത പിതാവ്
എന്നാണോ ആവോ? ഇതിൻറെ opposite, outlaw ആണോ? ഒരാൾ
ഭാര്യയെ divorce ചെയ്താൽ Father-in-law, outlaw ആകുമോ?
പിടിയില്ല.
ജോസ് ഒരു മാതൃകാ കൃഷിക്കാരനാണ്. അദ്ദേഹത്തിന്റെ വീടിനോട്
ചേർന്നുള്ള ഗാർഡനിൽ എന്തൊക്കെയുണ്ട് എന്ന് പറയുന്നതിനേക്കാൾ എളുപ്പം എന്ത് ഇല്ല എന്ന് പറയാനാണ്.
പൂർണ്ണമായി ജൈവ കൃഷിയാണ്. എല്ലാ പണികളും സ്വയം ചെയ്യുന്നു. മീൻ വളർത്തുന്ന കുളവും ഉണ്ട്.
തോട്ടം കണ്ടു നടക്കുമ്പോൾ ഒരു പൂവൻ വാഴക്കുലയിൽ
പഴുത്തു മഞ്ഞച്ച ഒരു കായ കണ്ടു. അദ്ദേഹം കുല വെട്ടിയില്ല.
വാഴ ചായ്ച്ചു മുട്ടുകൊടുത്തു നിറുത്തി, പൊതിഞ്ഞു കെട്ടി.
പഴുക്കുന്നതനുസരിച്ചു പെടല ചെത്തിയെടുക്കുകയാണ് രീതി.
അദ്ദേഹം തന്നുവിട്ട പൂവൻ പഴം ഇതുവരെ തീർന്നിട്ടില്ല.
29 ആം തീയതി രാവിലെ 9 മണിക്ക് ഞങ്ങൾ പുറപ്പെട്ടു. ഡ്രൈവറെ
ഉൾപ്പെടെ ഒരു Tempo Traveller ബുക്ക് ചെയ്തിരുന്നു.8 മുതിർന്നവരും 15,12,7 പ്രായക്കാരായ 3 കുട്ടികളും അടങ്ങിയതാണ്
ഞങ്ങളുടെ സംഘം. കുട്ടികൾ ഉണ്ടെങ്കിലേ യാത്രക്ക് ഒരു ത്രിൽ ഉള്ളൂ. എണ്ണം കുറവാണെങ്കിലും ഇവർ മോശക്കാരല്ല.
മണ്ണുത്തിയിൽ Breakfast ന് വേണ്ടി നിറുത്തി. വാസ്തവത്തിൽ
നേരത്തെ ഒരു ചെറിയ breakfast കഴിച്ചതാണ്. എന്നാലും
എല്ലാവരും ഒന്നിച്ചിരുന്ന് ,തമാശകൾ പറഞ്ഞ് കഴിക്കുന്നതിൽ
ഒരു പ്രത്യേക രസമുണ്ട്.
കൃഷ്ണാ Pure വെജിറ്റേറിയൻ Restaurant ആധുനിക രീതിയിൽ
ഉള്ളതാണ്. Parking ന് വേണ്ടത്ര സ്ഥലമുണ്ട്. ഭക്ഷണം വളരെ
തൃപ്തികരമാണ്. ചൂടുള്ള പൂരി മസാല ഉഗ്രൻ. അതുകൊണ്ട്
Extra ഓർഡർ ചെയ്ത് കഴിച്ചു.
ഞങ്ങളുടെ അടുത്ത stop പോത്തുണ്ടി ഡാം ആയിരുന്നു.19ആം
നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ഡാം, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള
ഡാമുകളിൽ ഒന്നാണ്. ഡാമിനോടുചേർന്നു മനോഹരമായ ഒരു
Garden ഉണ്ട്. ഇത് വളരെ ശ്രദ്ധാപൂർവ്വം maintain ചെയ്തിരിക്കുന്നു.
അനേകം step കൾ കയറിവേണം ഡാമിന്റെ കരയിൽ എത്താൻ.
Steps കയറുമ്പോൾ ,പണ്ട് ജവാഹർലാൽ നെഹ്റു പറഞ്ഞ വാക്കുകൾ ഓർത്തു. ഇതുപോലുള്ള പദ്ധതികളാണ് ആധുനീക
ഇന്ത്യയിലെ ക്ഷേത്രങ്ങൾ. സന്ദർശകരുടെ സന്തോഷവും അച്ചടക്കവും
ഈ വാക്കുകളെ സ്ഥിരീകരിച്ചു.
വിശാലമായ അപ്പുറത്ത് മലകളുടെ മുകളിൽ മൂടൽമഞ്ഞ് മറിമാറിയുന്നത് ഒരു മനോഹര ദൃശ്യമാണ്.(തുടരും)
Comments
Post a Comment