Good Friday എന്താണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ good Sunday, good Monday മുതലായ വ ഉണ്ടോ? നമ്മുടെ ഒരു ദിവസം
വളരെ നല്ലതാണെങ്കിൽ ആ ദിവസത്തെ good Monday, good Sunday എന്നൊക്കെ വിളിക്കാവുന്നതാണ്. ദിവസം മോശം ആണെങ്കിൽ bad
Tuesday, bad Saturday എന്നൊക്കെ വിളിക്കാം.
October 21 ശനിയാഴ്ച്ച എനിക്ക് ഒരു good Saturday ആയിരുന്നു. ലോട്ടറി ഒന്നും അടിച്ചില്ല. വളരെ ലളിതമായ കാര്യങ്ങളാണ് സന്തോഷം തരുന്നത്.
രാവിലെ 8.30 ക്ക് ഞാൻ കോട്ടയത്തുനിന്ന് പാലാ വഴി പോകുന്ന
KSRTC ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. മൂന്ന് ബസ് മാറി കയറിയാലും ഒന്നേകാൽ മണിക്കൂർ കൊണ്ട് പൈകയിൽ എത്തും.
പൈകയി ൽ പറമ്പിൽ പണിയാനാണ് ഞാൻ പോകുന്നത്. എൻറെ
Bag ൽ പത്രത്തിൽ പൊതിഞ്ഞ് ഒരു മാരക ആയുധം ഉണ്ട്. തൃശൂരിൽ ഒരു exhibition ൽ നിന്ന് 650 രൂപയ്‌ക്ക് വാങ്ങിയ
പാലക്കാടൻ വാക്കത്തി. സൗത്ത് ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന
ഒന്നാം തരം pruning knife ഉം bag ൽ ഉണ്ട്. തൂമ്പയും മറ്റും തറവാട്ടിൽ കിട്ടും.
ബസ്സിൽ പതിവിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. ബേക്കർ ജംഗ്ഷൻ ൽ കുറേ ആളുകൾ കയറി. ഇരിക്കാൻ seat ഇല്ല. ഒരാളെ
ഞാൻ പ്രത്യേകിച്ചു ശ്രദ്ധിച്ചു.മുപ്പത് വർഷം മുൻപ് നൈജീരിയയിൽ ഒന്നിച്ച് ജോലി ചെയ്ത Prof. മത്തായി അല്ലേ എന്നൊരു സംശയം. വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ
Similarity ഉള്ള ആളുകൾ ഉണ്ട്. ഇദ്ദേഹം വേറെ ആരോ ആയിരിക്കാം. ഈയിടെ പഴയ കൂട്ടുകാരനാണ് എന്നു കരുതി ഒരാളുടെ തോളിൽ തട്ടി വിളിക്കാൻ തുടങ്ങിയതാണ്. അവസാന നിമിഷം പിൻവാങ്ങി. എന്തായാലും ധൈര്യപ്പെട്ടു ചോദിച്ചു." മത്തായി സാർ അല്ലേ?"
,, ,അതേ" അദ്ദേഹത്തിന്റെ മുഖത്തെ അത്ഭുതം വിവരിക്കാൻ സാധിക്കുകയില്ല. ഞങ്ങൾ സൗഹൃദം പുതുക്കി.
CMS collegeൽ Chemistry പ്രൊഫസർ ആയിരുന്ന Dr. മത്തായി,
പാലായിൽ Brilliant ൽ പഠിപ്പിക്കുകയാണ്. Chemistry യുടെ
ഈ ആചാര്യനെ കിട്ടിയ വിദ്യാർഥികൾ ഭാഗ്യവന്മാരാണ്. വെറുതെയല്ല Brilliant ലേക്ക് വിദ്യാർത്ഥികൾ തടിച്ചു കൂടുന്നത്.
കിട്ടിയ സമയം കൊണ്ട് ഞങ്ങൾ കുടുംബ കാര്യങ്ങൾ പങ്കുവെച്ചു. നൈജീരിയൻ ഓർമ്മകൾ തൊട്ടുണർത്തി.
ആഫ്രിക്കയിൽ ഒന്നിച്ചു ജീവിച്ചിട്ടുള്ള മലയാളികൾക്ക് പരസ്പരം
ഒരു പ്രത്യേക സ്നേഹമാണ്. ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒരു feeling. മുപ്പത് വർഷം മുൻപ് പിരിഞ്ഞ ഒരു സുഹൃത്തിനെ കണ്ടുമുട്ടുമ്പോൾ ഉള്ള excitement വിവരിക്കാൻ
വാക്കുകൾ പോരാ.
1981 മുതൽ 1987 വരെയാണ് ഞങ്ങൾ നൈജീരിയയിൽ ഉണ്ടായിരുന്നത്. Gongola State ൽ Teachers College Shuwa യിൽ ആണ് ഞങ്ങൾ ജോലി ചെയ്തിരുന്നത്. ഗ്രാമപ്രദേശത്ത് ആണ് കോളേജ്. ഏകദേശം 10 ചതുരശ്ര km വരുന്ന കോളേജ് കോമ്പൗണ്ടിൽ അധ്യാപകർക്ക് താമസിക്കാൻ 48 വീടുകൾ
ഉണ്ടായിരുന്നു. മലയാളികൾ, പാകിസ്താനികൾ, ഫിലിപ്പിനോസ്
വെള്ളക്കാർ എന്നിങ്ങനെ പല രാജ്യക്കാർ അവിടെ ഉണ്ടായിരുന്നു.
അടുത്ത കാലത്ത് ആ പ്രദേശം ബോക്കോ ഹറാമിന്റെ പിടിയിൽ
പെടുകയും ജനങ്ങൾക്ക് കടുത്ത പീഡനങ്ങൾ സഹിക്കേണ്ടി വരികയും ചെയ്തു.
മത്തായി സാർ മുത്തോലിയിൽ ഇറങ്ങി.
മഴ എല്ലാവർക്കും ഇഷ്ട്ടമുള്ള കാര്യമാണ്. മഴ പെയ്യുമ്പോൾ
നമ്മൾ കുട നിവർത്തി പിടിക്കും. കുടയില്ലെങ്കിൽ ഏതെങ്കിലും കടയുടെ തിണ്ണയിൽ കയറി നിൽക്കും. എന്നാൽ മഴ ശരിക്കും
Enjoy ചെയ്യണമെങ്കിൽ നിന്നിടത്തു തന്നെ നിൽക്കണം. പൈകയിൽ
പറമ്പിൽ നിൽക്കുമ്പോൾ 11 മണിക്ക് നേർത്ത മഴ വീണു തുടങ്ങി. പിന്നെ അത് ഒരു മീഡിയം മഴയായി മാറി. കാറ്റും അധികശബ്ദവും ഇല്ല. സൂര്യ പ്രകാശം ഉണ്ട്. ആ മഴ നനഞ്ഞു കൊണ്ട് കിളക്കാൻ നല്ല
രസമാണ്. വെറുതെ കിളിർത്തുവന്ന രണ്ട് കപ്പളവും ഒരു മാവും പറിച്ചു നട്ടു. അവ വളർന്നു വന്നാലും ഇല്ലെങ്കിലും OK. മഴ നനയുന്നതിൽ ആണ് രസം.മഴ അര മണിക്കൂർ നീണ്ടു.
അങ്ങനെ ആ Good Saturday നല്ല രീതിയിൽ അവസാനിച്ചു.

Comments
Post a Comment