" വിഷം ഉള്ളിൽ ചെന്ന് മരിച്ചു" എന്ന് ചിലപ്പോൾ വാർത്ത കാണാം.
ഇത് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്. കണ്ണിലോ ചെവിയിലോ ചെറിയ ഈച്ച കയറുന്ന അനുഭവം ചിലർക്കെങ്കിലും
ഉണ്ടായിട്ടുണ്ടായിരിക്കാം. വിഷം എങ്ങനെയാണ് ഉള്ളിൽ ചെല്ലുക?
വിഷം ചുമ്മാ വായുവിൽ പറന്നു നടക്കുകയാണോ? ☺ വളച്ചുകെട്ടില്ലാതെ കാര്യം അങ്ങ് പറഞ്ഞാൽ പോരേ? വിഷം കുടിച്ചു മരിച്ചു എന്ന്!😢
"ആല്മഹത്യ ചെയ്തു " എന്നതിനെ മയപ്പെടുത്തി പറയുന്നതാണ്
" വിഷം ഉള്ളിൽചെന്ന് മരിച്ചു " എന്നത്.
അതുപോലെ ഒന്നാണ് തോക്കു clean ചെയ്യുന്നതിനിടയിൽ വെടിയേറ്റു മരിച്ചു എന്നത്. ക്ലീൻ ചെയ്യാൻ മാത്രം വൃത്തികെട്ട
സാധനമാണോ തോക്ക്? ,തോക്ക് ക്ലീൻ ചെയ്യുന്നയാൾ എന്തിനാണ്
തോക്ക് ലോഡ് ചെയ്ത് സ്വന്തം തലയ്ക്ക് നേരേ ചൂണ്ടി ക്ലീൻ ചെയ്യുന്നത്? പത്രക്കാർ ഉള്ളത് പറഞ്ഞാൽ പോരേ,? സ്വയം വെടിവെച്ചു മരിച്ചു എന്ന്.
ഭാഷാപരമായ മയപ്പെടുത്തൽ ഇന്ന് സാധാരണയാണ്. " You are fired" എന്ന് പറയുന്നതിനു പകരം" You are relieved of your
duties" എന്നു പറയുന്നതിൽ അല്പം മയമുണ്ട്.Died എന്നതിനു
പകരം passed away എന്ന് പറയുന്നു.Whatsapp ൽ ഒരുത്തൻ
ഈയിടെ പറയുന്നതു കേട്ടു,"I passed away from the University of...
KSRTC യുടെ ഭാഷാ നയം നല്ലതാണ്. പണ്ട് വൃദ്ധൻ, വികലാനഗ്‌ൻ
എന്ന് എഴുതിയിരുന്ന സ്ഥാനത്ത് ഇപ്പോൾ മുതിർന്ന പൗരനും
ഭിന്ന ശേഷിയുള്ള ആളും ആണ്.
കേരളത്തിൽ ഇപ്പോൾ പൊലീസിന്റെ മദ്യപാന-മർദ്ദന സീസൺ
ആണ്. ഒരു IG കുടിച്ച് ലക്കില്ലാതെ പെരുമാറിയെന്ന് കേട്ടു. എന്തിനാണ് ഇത്രയേറെ IG കൾ എന്ന് ഹൈക്കോടതി ചോദിക്കുകയുണ്ടായി. പ്രത്യേകിച്ചു പണിയൊന്നുമില്ലെങ്കിൽ
മദ്യപിക്കുകയല്ലാതെ എന്തു ചെയ്യാനാണ്?
തൊടുപുഴയിൽ ഒരു 64 കാരനെ പോലീസ് മൃഗീയമായി മർദ്ദിച്ചു.
കോഴിക്കോട്ട് ഒരു 16 കാരനെ SI മർദ്ദിച്ചു അവശനാക്കി. എന്തുകൊണ്ടാണ് ഇരയുടെ വയസ്സ് പറയുന്നത്? 64കാരന്റെ
പ്രായക്കൂടുതലും 16 കാരന്റെ ഇളം പ്രായവും പരിഗണിച്ച്
പോലീസ് മർദ്ദനത്തിൽ discount ഒന്നും കൊടുക്കുന്നില്ല എന്നാണ്
ധ്വനി.
16 കാരന് സഹതാപം അധികം കിട്ടുന്നില്ല. അടി കിട്ടിയത് OK
എന്നാണ് ചിലർ പറയുന്നത്. രാത്രിയിൽ ഭാവി വധുവിനെ കാണാൻ
വനിതാ ഹോസ്റ്റൽ പരിസരത്ത് എത്തിയ SI യെ ,പയ്യൻറെ പിതാവ്
ചോദ്യം ചെയ്തതാണ് SI യെ പ്രകോപിപ്പിച്ചത്.സ്വയം സദാചാരപോലീസ് ആകാൻ ശ്രമിച്ചതിന്റെ ഫലം.😢
രാത്രി ആയാൽ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് സംസാരിക്കുകയോ പാടുകയോ പ്രാർത്ഥിക്കുകയോ
ചെയ്യണം. മറ്റേ പണിക്ക്(സദാചാര പൊലീസ് പണി)
പോകരുത്. പൊന്നു രുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം?🐹🐭😂😅😆

Comments
Post a Comment