പേർസണൽ ആയിട്ട് പറഞ്ഞാൽ മനസ്സിന് ഏറ്റവും സുഖം കിട്ടുന്നത്
പത്രം വായിക്കാതെ, Facebook, Whatsapp മുതലായ ആപ്പുകൾ കാണാതെ, തൂമ്പയും വാക്കത്തിയും എടുത്ത് സ്വന്തം പറമ്പിലേക്ക്
ഇറങ്ങുക എന്നതാണ്. പുല്ലും കളകളും ആർത്തു വളരുന്ന പറമ്പുകളിൽ എന്തെങ്കിലും പണി ഉണ്ടായിരിക്കും. പണിക്കൂലി
ദിവസം 750 രൂപയാണ്. പണിക്കാരനെ നിറുത്തി നാലഞ്ച് വാഴ നട്ട്
കുല കിട്ടിയാൽ അവയുടെ വില 750 രൂപയിൽ താഴെ ആയിരിക്കാം. അത്തരം കണക്കുകൂട്ടലുകളിൽ കാര്യമില്ല. പറമ്പിൽ
പണിയുന്നതിൻറെ രസമാണ് പ്രധാനം.
ദീപാവലിദിവസം രാവിലെ തൂമ്പയും വാക്കത്തി മുതലായവ എടുത്ത് പറമ്പിലേയ്ക്ക് ഇറങ്ങി. ഈയിടെ പുറത്തു വന്ന വാഴ കുലകളുടെ പുരോഗതി വിലയിരുത്തി. എന്നും നല്ല പുരോഗതി.
നമ്മുടെ സ്വന്തം വാ ഴക്കുലയോ തേങ്ങായോ കാണുന്നത് വളരെ
സന്തോഷമുള്ള കാര്യമാണ്. ദീർഘ കാലം വിദേശത്ത് എനിക്ക്
വാഴയും തെങ്ങും കപ്പയും ഒക്കെ കാണുന്നത് വളരെ രസകരമായ
അനു ഭവമാണ്. വാഴക്കുല വെട്ടുന്നതും.
പുല്ലും കളയും terrorist കളെ പ്പോലെയാണ്. ബോംബ് ഇട്ടും
വെടിവെച്ചും നൂറുകണക്കിന് terrorist കളെ കൊന്നാലും താലിബാനും അൽഖായ്ദയും I S ഉം വീണ്ടും തലപൊക്കും.
അതുപോലെയാണ് നോട്ടം തെറ്റിയാൽ പുല്ലും മുള്ളും
കളകളും തല പൊക്കി വളരുന്നത്. രണ്ടാഴ്ച്ച മുൻപ് machine ഉപയോഗിച്ച് പുല്ല് വെട്ടിച്ചതാണ്. എന്തായാലും ഇനി മേലിൽ
Machine ന് പണം ചെലവാക്കുന്നില്ല. തല പൊക്കു മ്പോൾ ത്തന്നെ
വെട്ടി നിരത്തുക യാണ് പ്രതിരോധ മാർഗ്ഗം.750 രൂപ കൊടുത്തു
പണിക്കരനെ ഏർപ്പെടുത്തുന്നില്ല. ഇതൊക്കെ പ്രയാസമാണ്
എന്നാണ് കരുതുതിയിരുന്നത്. കളത്തിൽ ഇറങ്ങിയപ്പോഴാണ്
മനസ്സിലാകുന്നത് സ്വയം ചിലതൊക്കെ ചെയ്യാൻ കഴിയും എന്നത്.
ഉച്ച കഴിഞ്ഞ് nephews ൻറെ കുട്ടികളെ കൂട്ടി കോട്ടയത്തിനു പുറപ്പെട്ടു. ജംബോ സർക്കസ് കാണാൻ. Circus average ആണ്.
ഒരു അവുധി ദിവസം ആയിട്ടും ഭൂരിഭാഗം സീറ്റ് കളും ഒഴിഞ്ഞു കിടന്നു. Circus ന് ഭാവിയില്ല എന്നതിന് സൂചന.
കുട്ടികളെ entertain ചെയ്യാനായി KFC യിൽ പോയി.599 രൂപയുടെ
ഒരു ഫാമിലി ബക്കറ്റ് Order ചെയ്‌തു. ഇനിയുള്ള കാര്യമാണ് വളരെ
രസകരം. bill അടിച്ചപ്പോൾ തുക 718 ആയി ഉയർന്നു. GST എന്ന
വെള്ളിടി.599 രൂപാ GST ഉൾപ്പെടാതെയാണ് എന്ന കാര്യം
മറച്ചു വെച്ചിരിക്കുകയാണ്. കെട്ടിയ പെണ്ണിന് വട്ടാണെന്നു ആദ്യരാത്രിയിൽ മനസ്സിലാക്കുന്ന വരന്റെ അവസ്ഥയിലായി
ഞാൻ.
ഒരു Pepsi കൂടി വേണമെന്ന് ഒരു കുട്ടി ആവശ്യപ്പെട്ട തനുസരിച്ചു
അതു വാങ്ങി. വില 68 രൂപ." സമ്പ്രജ്യത്വം തുലയട്ടെ" എന്ന്
മുദ്രാവാക്യം വിളിക്കാൻ നാവ് ആഞ്ഞു. പക്ഷേ സ്വയം നിയന്ത്രിച്ചു.
ഇനി KFC യിൽ കയാറാതിരുന്നാൽ മതി. സാരമില്ല.

Comments
Post a Comment