കോളേജ്‌കളിൽ രാഷ്ട്രീയം പാടില്ല എന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ഇത് പിന്തിരിപ്പൻ നടപടി ആണെന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രീയക്കാർ ഹൈക്കോടതി ഉത്തരവിനെതിരെ
ഉറഞ്ഞു തുള്ളും എന്ന കാര്യത്തിൽ സംശയമില്ല.
വിദ്യാലയങ്ങൾ പഠിക്കാൻ ഉള്ളതാണ് എന്ന് പറയുന്നത് എങ്ങനെ
പിന്തിരിപ്പൻ ആകും?
വിദ്യാർത്ഥി രാഷ്ട്രീയം കൊണ്ട് കേരളം എന്തു നേടി?
കേരളത്തിൽ എല്ലാ ദിവസവും കോളേജ് കളിൽ അടിപിടി നടക്കുന്നു. മഹാരാജാസ് കോളേജിൽ വൻ ആയുധ ശേഖരം
കണ്ടെത്തി. അതേ കോളേജിൽ പ്രിൻസിപ്പലിന്റെ കസേര
കത്തിച്ചു. വേറൊരു കോളേജിൽ വനിതാ പ്രിൻസിപ്പാലിന്
കുഴിമാടം തീർത്തു. ഇത്തരം ഹീന കൃത്യങ്ങളെ
ന്യായീകരിക്കാൻ അദ്ധ്യാപകർ ഉൾപ്പെടെ ഉണ്ട്.
ഒരു രാജ്യത്തിൻറെ വിദ്യാഭ്യാസത്തിന്റ് നിലവാരം അറിയുന്നത്
ആ രാജ്യം produce ചെയ്യുന്ന കാര്യങ്ങളിലൂടെയാണ്. Rolex, Mercedes, BMW, Volvo, Samsung മുതലയവ ഉഗ്രനാണ്. അതുപോലെ എന്തെങ്കിലും ഈ കേരളത്തിൽ ഉണ്ടാക്കുന്നുണ്ടോ?
കേരളത്തിൽ ഉണ്ടാക്കുന്നത് പങ്കജകസ്തൂരി പോലുള്ള rubbish
ആണ്.
ഏതെങ്കിലും മലയാളി Wimbledon, ഒളിമ്പിക്സ് മുതലായ
വേദികളിൽ ഉണ്ടോ?
കല്ലേറിനുംഅടിപിടിക്കും ഒളിമ്പിക്സ് ൽ മത്സരം ഏർപ്പെടുത്തിയാൽ സ്വർണ്ണമെഡൽ കേരളത്തിന് സ്വന്തം.
Croatia യെ കണ്ടു പഠിക്കണം. ആകെ ജനസംഖ്യ 42 ലക്ഷം.
ലോക സ്പോർട്സ് ൽ എപ്പോഴും Croatia യുടെ പേര് കേൾക്കാം.
കേരള വിദ്യാർതികൾ വലിയ പുരോഗമനം പറയും.
എന്നാൽ അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിൽ സേവനം ചെയ്യാൻ
യുവ ഡോക്ടർമാർ തയ്യാറല്ല.
വിദ്യാഭ്യാസത്തിൽ ഏറ്റവും പ്രധാനം മര്യാദയാണ്. ക്യാംപസ്
രാഷ്ട്രീയത്തിൽ അതില്ല. എങ്കിൽ പിന്നെ ഈ രാഷ്ട്രീയം കൊണ്ട്
എന്തു പ്രയോജനം?
Comments
Post a Comment