പോത്തുണ്ടി ഡാം കണ്ട ശേഷം ഞങ്ങൾ നെല്ലിയാമ്പതി ലക്ഷ്യമാക്കി
യാത്ര തുടർന്നു. നഗരങ്ങളുടെ ശബ്ദകോലാഹലങ്ങളിൽ നിന്നും മുക്തി നേടി ഇരുവശവും കാടിൻറെ ഭംഗി കണ്ട് ,hair pin വളവുകളും കയറ്റങ്ങളും കയറുമ്പോഴാണ് ഈ കേരളം അത്ര മോശമല്ല എന്ന ഒരു feeling മനസ്സിൽ ഉയർന്നുവരുന്നത്. ഡാമിൽ നിന്ന് അകലുംതോറും അതിൻറെ പുതിയ പുതിയ
ദൃശ്യങ്ങൾ കാണാം.ചില വളവുകളിൽ ചെറിയ വെള്ളച്ചാട്ടങ്ങൾ
ഉണ്ട്.ചില സഞ്ചാരികൾ അവിടെ വാഹനം നിറുത്തി തെളിനീർ
കണ്ടും കയ്യിൽ സ്വീകരിച്ചും selfie എടുത്തും ആസ്വദിക്കുന്നു. Lookout ന് പ്രത്യേക spot കൾ ഉണ്ട്.
ഞങ്ങളുടെ വാഹനവും ഡ്രൈവറും കുറ്റമറ്റതാണ്. ഒളിമ്പിക്സ് ഫൈനലിൽ ലോകചാംപ്യന്മാർ 110 metre Hurdles ചാടി കടക്കുന്നത് പോലെ അനായസമായിട്ടാണ് ഡ്രൈവർ ഓരോ
വളവും കയറ്റവും മറി കടക്കുന്നത്.
നെല്ലിയാമ്പതി ടൌൺ ചെറുതാണ്. റോഡുകൾ ഇടുങ്ങിയതാണ്.
ടൂറിസ്റ്റ് വാഹനങ്ങൾ ഏറെയുണ്ട്. ഞങ്ങൾ അവിടെ നിറുത്തി
Orange വാങ്ങി യാത്ര തുടർന്നു.
ടാർ റോഡ് അവസാനിച്ചു. കല്ലുകൾ നിറഞ്ഞ ഇടുങ്ങിയ മണ്ണ് റോഡ്.
ഇരുവശവും വിശാലമായ തേയില തോട്ടങ്ങൾ. ഫോണും google മാപ്പും പരിധിക്ക് പുറത്തായി. വഴി തെറ്റിയോ എന്ന് ഒരു
ആശങ്കയുണ്ടായി. കൈലാസ് എന്ന resort ആണ് ഞങ്ങളുടെ
ലക്ഷ്യം. ഇറക്കങ്ങളും വളവുകളും ഡ്രൈവർക്ക് ഒരു test
ആയിരുന്നു.
അടുത്തുകണ്ട തൊഴിലാളികളോട് ചോദിച്ച് വഴി ശരിയാണെന്ന്
ഉറപ്പുവരുത്തി.
1.30 ന് റിസോർട്ടിൽ എത്തി. ആളും ബഹളവും ഇല്ലാത്ത സ്ഥലമാണ്.
65 ഏക്കർ ഉള്ള റിസോർട്ടിൽ ധാരാളം വൻ മരങ്ങൾ ഉണ്ട്. കാപ്പിയാണ് പ്രധാന വിള. ചുറ്റും വനങ്ങളാണ്.
ഏകദേശം 8 ഫാമിലിക്കുള്ള cottages ആണ് ഇവിടെയുള്ളത്. ആധുനിക രീതിയിലുള്ളതാണ്. കിച്ചനും dining ഹാളും
അങ്ങനെ തന്നെ. ഞങ്ങൾക്ക് മൂന്ന് cottageകളും ഒരു TV റൂമും കിട്ടി.
വളരെ പ്രശാന്തമായ, നിശ്ശബ്ദമായ ,100% privacy ഉള്ള അന്തരീക്ഷം.
ഈ സ്ഥലം കണ്ടപ്പോൾ ധ്യാനഗുരു ഇല്ലാത്ത ഒരു ധ്യാന കേന്ദ്രമാണ്
ഇതെന്ന് തോന്നി. ഫോണും Wifi യും ഇല്ല.
കഴിഞ്ഞ കൊല്ലം ഓസ്ട്രേലിയയിൽ മകളുടെ കൂടെ
Divine Retreat Centre ൽ മൂന്നു ദിവസത്തെ ധ്യാനം കൂടി.
ആ Centre ,kangaroo കൾ ഉള്ള വനത്തിലാണ്. ഗംഭീരമാണ്. പക്ഷേ
ഇവിടം അതി ഗംഭീരമാണ്.
Wifi ഇല്ലാത്ത അവസ്ഥയെപ്പറ്റി ധ്യാനിച്ചു. ഒരു ദിവസം Wifi
ഇല്ലെങ്കിൽ ഒരു കുഴപ്പവും ഇല്ല. മനസ്സിന് വളരെ സമാധാനം ഉണ്ട്.
Internet ൽ പ്രവഹിക്കുന്ന rubbishൽ നിന്ന് ഒരു താല്ക്കാലിക മോചനം!
വിശപ്പ് ആളി ക്കത്തിയപ്പോൾ lunch നേപ്പറ്റി ധ്യാനിച്ചു. kitchen ൽ
മൂന്ന് staff ആണ് ഉള്ളത്. അധികം കാത്തിരിക്കേണ്ടി വന്നില്ല. എല്ലാ കൂട്ടവും ഉള്ള buffet ready. പുഴമീൻ കറിയാണ് സ്‌പെഷ്യൽ.
(തുടരും)
Comments
Post a Comment