Skip to main content

Posts

Showing posts from December, 2016

HAPPY NEW YEAR ( SHORT PLAY)

CHARACTERS 1 കുഞ്ഞുകൊച്ചു (100) 2  കുഞ്ഞൻ (45) 3 അമ്മിണി ( 35) പൈകയിൽ  കുഞ്ഞുകൊച്ചിന്റെ  കുടിൽ. കുഞ്ഞനും അമ്മിണിയും  പ്രവേശിക്കുന്നു. കുഞ്ഞൻ എന്തുണ്ട്  വിശേഷം  കുഞ്ഞുകൊച്ചെ ? 2016 തീരാൻ  പോവുകയല്ലേ ? കുഞ്ഞുകൊച്ചു എങ്ങനെയെങ്കിലും  ഈ  വർഷം ഒന്നു തീർന്നു കിട്ടിയാൽ  മതിയായിരുന്നു. അത്ര മോശമായിരുന്നു 2016 അമ്മിണി ചേട്ടൻ മനുഷ്യ ചങ്ങല കൂടാൻ പോയില്ലേ ? കുഞ്ഞുകൊച്ചു ഹാ ഹാ ! മനുഷ്യ ചങ്ങലയ്ക്കു പകരം  ഒരു പട്ടിച്ചങ്ങല  ആയിരുന്നില്ലേ ഭേദം ? ലക്ഷ ക്കണക്കിന് പട്ടികൾ പണിയൊന്നുമില്ലാതെ  നടക്കുമ്പോൾ  മനുഷ്യരെ മെനക്കെടുത്തേണ്ട വല്ല കാര്യവും  ഉണ്ടായിരുന്നോ ? രണ്ടായാലും  ഫലം ഒന്നാണ്. കേന്ദ്രത്തിൽ നിന്ന്‌  ചിരട്ടപ്പാൽ പോലും കിട്ടാൻ പോകുന്നില്ല. കുഞ്ഞൻ കൊടും ചതിയല്ലേ  മോദി കേരളക്കാരോട് കാണിച്ചത്‌ ? ആ ദുഷ്ടൻ നമ്മളെക്കൊണ്ട്  പിച്ച ചിരട്ട എടുപ്പിച്ചില്ലേ ?അയാൾ  ഒരു കാലത്തും ഗുണം പിടിക്കത്തില്ല. കുഞ്ഞുകൊച്ചു പക്ഷേ വേറെ ഒരു   തരത്തിൽ നോക്കിയാൽ   കള്ള പണക്കാരും കള്ള നോട്ടുകാരു...

ഓസ്ട്രേലിയ DI A R Y -26

Mt. SCHOENSTATT  SHRINE Divine Retreat Centre ൽ  ഒരു weekend  ചെലവഴിച്ചപ്പോൾ  ആല്മീയമായ  ശാന്തി ലഭിക്കുന്ന  ഇതുപോലെ ഒരു സ്ഥലം വേറെ ഇല്ലെന്ന്  തോന്നി. നഗരത്തിൻറെ ഇരമ്പലുകളിൽ നിന്ന്‌ അകന്ന്, വനത്തോട് ചേർന്ന്‌, ആഡംബരങ്ങൾ ഒന്നുമില്ലാത്ത ആ സ്ഥലം മനസ്സിനെ ശുദ്ധീകരിക്കുന്ന ഒന്നാണ്. അതുപോലെ  ശാന്ത സുന്ദരമായ  സ്ഥലങ്ങൾ  വേറെയും ഉണ്ടെന്ന് പിന്നീടാണ്  മനസ്സിലായത്. Mulgoa യിലുള്ള Mt Schoenstatt ആണ്  ആ സ്ഥലം. ഒരു ദിവസം ഉച്ചകഴിഞ്ഞു  ഞങ്ങൾ ആ  സ്ഥലം സന്ദർശിച്ചു. നഗരത്തിൻറെ തിരക്കുകളിൽ നിന്ന്‌ അകന്ന്  കന്നുകാലികൾ മേഞ്ഞു നടക്കുന്ന farm കളും ഓറഞ്ച്, മുന്തിരി തോട്ടങ്ങളും കണ്ട്‌ പച്ചപ്പുള്ള നാട്ടിൻ പുറങ്ങളിലൂടെ ഓടി ഞങ്ങൾ shrine ൽ എത്തി. അതിവിശാലമായ, മരങ്ങളും പൂന്തോട്ടങ്ങളും ഉള്ള സ്ഥലമാണ്. ഒരു ചെറിയ ചാപ്പൽ ആണ് ഇവിടെ കേന്ദ്ര ബിന്ദു. കഷ്ട്ടിച്ചു 25 പേർക്ക് ഇരിക്കാൻ സ്ഥലമുണ്ട്. മാതാവിൻറെ  പേരിലുള്ള ഈ  ചാപ്പൽ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ധ്യാന കേന്ദ്രവും ആണ്. ഇവിടെ വന്ന്  ശാന്തി നേടുവാൻ എല്ലാ മതവിഭാഗക്കാർക്കും സ്വ...

ഓസ്ട്രേലിയ DIARY 25

DARLING  HARBOUR 27 DECEMBER  2016 SYDNEY യുടെ   ഹൃദയഭാഗത്തുള്ള   ഒരു  ജനപ്രിയ വിനോദ കേന്ദ്രമാണ്  DARLING HARBOUR.  1825 ൽ  ഗവർണ്ണർ ആയിരുന്ന DARLING ൻറെ പേരിൽ ആണ്  ഈ  ഏരിയ. ജനങ്ങൾക്ക്‌ ചുറ്റി കറങ്ങാനും  ഭക്ഷണം കഴിക്കാനും വേണമെങ്കിൽ  ചില്ലറ ഷോപ്പിംഗ്  നടത്താനും സൗകര്യമുണ്ട്. പതിനായിരക്കണക്കിന് ആളുകൾ  എത്തിയാലും അവരെ എല്ലാം ഉൾക്കൊള്ളാൻ മാത്രം വിശാലമാണ്  ഈ  പ്രദേശം. ട്രെയിൻ /BUS /FERRY  സൗകര്യങ്ങൾ അടുത്തടുത്ത് ഉണ്ട്. കാർ എടുക്കാതെ  വളരെ എളുപ്പത്തിൽ അവിടെ എത്താം. ഞങ്ങൾ രാവിലെ  11 മണിക്ക്‌ ട്രെയിൻ മാർഗ്ഗം  പുറപ്പെട്ടു. 40 മിനിറ്റുകൊണ്ട്  TOWN HALL STATION ൽ എത്തി. നഗരത്തിൻറെ ഹൃദയ ഭാഗമാണ്. ചുറ്റും ഗംഭീരൻ കെട്ടിടങ്ങൾ. ഒരു holiday മൂഡിൽ ആണ് ജനങ്ങൾ. ഞങ്ങൾ DARLING HARBOUR ലേയ്ക്ക് നടന്നു. ഇത് ഒരു PEDESTRIAN ZONE  ആണ്. വാഹനങ്ങൾക്ക് പ്രവേശനമില്ല. ജനങ്ങൾക്ക്‌ ചുറ്റിനടക്കാൻ  ഇഷ്ട്ടം പോലെ സ്ഥലമുണ്ട്. തണൽ മരങ്ങളും  ബെഞ്ചുകളും ധാരാളം. ചൈനക്കാർക്ക് വളരെ പ്രാധാന്യമുള്ള ...

ഓസ്ട്രേലിയ diary -24

CHRISTMAS  2016 24 December വൈകീട്ട് 7  മണിക്ക്‌ Carlingford   പള്ളിയിൽ  Christmas കുർബ്ബാനയ്ക്ക് പോയി. 10മിനിറ്റ് നേരത്തെ  എത്തിയിട്ടും  parking കിട്ടാൻ  കുറെ ചുറ്റി കറങ്ങേണ്ടി വന്നു. പള്ളിയിൽ seat കിട്ടാനും ഞെരുങ്ങി. എല്ലാവരും വളരെ സന്തോഷത്തിലും ഉത്സാഹത്തിലും ആണ്. കത്തോലിക്കാ സഭയ്ക്ക് ഓസ്‌ട്രേലിയയിൽ ഇത്ര മാത്രം following ഉണ്ടെന്ന് അറിഞ്ഞു കൂടായിരുന്നു. വളരെ അധികം ആളുകൾ seat കിട്ടാതെ പുറകിൽ നിൽപ്പുണ്ടായിരുന്നു. വികാരി Fr പീറ്റർ സരസനാണ്. അദ്ദേഹം  ഒരു പ്രതിവിധി കണ്ടുപിടിച്ചു. കുട്ടികളോട് മുമ്പിൽ  നിലത്തു ഇരിക്കാൻ പറഞ്ഞു. കൊച്ചുകുട്ടികൾ  ധാരാളം ഉണ്ട്. ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടിന്റെ  പ്രബോധനങ്ങൾ  കേരളത്തിൽ  പലരും പുച്ഛിച്ചു തള്ളുന്നുണ്ടെങ്കിലും   അദ്ദേഹത്തിൻറെ  സന്ദേശം എങ്ങനെയോ ഇവിടെ സ്വീകാര്യമാണ് എന്ന്‌ തോന്നി. കുട്ടികൾ എത്ര ഉണ്ടായാലും Ok എന്നാണ്  ബിഷപ്പ് പഠിപ്പിക്കുന്നത്. ഇവിടെ പല യുവ ദമ്പതികൾക്കും രണ്ടും മൂന്നും കൊച്ചുകുട്ടികൾ ഉള്ളതായി  കണ്ടു ഗായക സംഘം വളരെ മികച്ചതാണ് കൊച്ചു കുട്ടികൾ ചേർ...

ഓസ്ട്രേലിയ DIARY 23 DIARY 22

23 DECEMBER 2016 HUNTER  VALLEY  GARDENS ഇന്നത്തെ  കാലത്ത്  ക്രിസ്മസ് ൻറെ  illuminations എത്ര  കെങ്കേമമായി  ചെയ്താലും  impress ചെയ്യാൻ  പ്രയാസമാണ്. എപ്പോഴും പുതിയ പുതിയ കാര്യങ്ങൾ വന്ന്‌  ഒന്ന് മറ്റതിനെ കടത്തിവെട്ടും. എന്നാൽ  എല്ലാത്തിനെയും കടത്തി വെട്ടുന്ന ഒരു display കാണാനുള്ള  ഭാഗ്യം ഉണ്ടായി. Newcastle എന്ന പട്ടണത്തിൽ നിന്ന്‌ 60 Kms  അകലെ  Hunters Valley Gardens ൽ. ഇത്  ഓസ്‌ട്രേലിയയിലെ  ഏറ്റവും  വലിയ Display  പാർക്ക്  ആണ്. NOVEMBER, DECEMBER  മാസങ്ങളിൽ ആണ്  DISPLAY  ഉള്ളത്. വൈകീട്ട്  7 മണിക്ക്‌  garden ൽ   എത്തി. നൂറുകണക്കിന്  വാഹനങ്ങൾ  പാർക്ക് ചെയ്തിട്ടുണ്ട്. ഒരു കുടുംബ മഹോത്സവത്തിന്റെ  സന്തോഷവും ആവേശവും  എല്ലായിടത്തും  കാണാം. ആദ്യം കാണുന്നത്  വിവിധ തരം താറാവുകൾ നീന്തി കളിക്കുന്ന ഒരു തടാകമാണ്. Garden നിറയെ  വിവിധ വർണ്ണങ്ങളും shape ഉം ഉള്ള illuminations ആണ്. Entry ഫീസ് Adults ന് 28 ഡോളറും  കുട്ടികള്ക്ക് 18 ഡോളറ...

ഓസ്ട്രേലിയ D iary -22

Berry  farm 21 December   2016 Epping ൽ  നിന്ന്‌  ഏകദേശം 240 Kms  അകലെ  ഒരു Berry Farm സന്ദർശിക്കാൻ  അവസരം ലഭിച്ചു. മനോഹരമായ  കടൽത്തീര ദേശ route ൽ  ആയിരുന്നു യാത്ര. ഇടയ്ക്ക്  ഒരു കടൽപ്പാലത്തിൽ  നിറുത്തി കുറെ നേരം കടലിൻറെ മനോഹാരിത ആസ്വദിച്ചു. Farm ൽ എത്തുന്നതിനു മുൻപ് 20 Kms  ചരൽ റോഡ് ആണ്. Gravel Road എന്ന  board കണ്ടപ്പോൾ  ഒരു ഉൾക്കിടിലം അനുഭവപ്പെട്ടു. കാരണം ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾ  പഠിപ്പിച്ചിരുന്ന  സ്കൂളിലേയ്ക്ക് 14 Kms  gravel റോഡിലൂടെ വളരെ ക്ലേശിച്ചാണ് യാത്ര  ചെയ്തിരുന്നത്. യാതൊരു maintenance ഉം ഇല്ല. ഇവിടെ  gravel road ലേയ്ക്ക് പ്രവേശിച്ചപ്പോൾ  ആശങ്കകൾ  അവസാനിച്ചു. നല്ല രീതിയിൽ maintain ചെയ്തിരിക്കുന്നു. സർക്കാർവക വനമാണ്. ഇരുവശത്തും  വളരെ ഉയരവും വണ്ണവും ഉള്ള ഗംഭീരൻ മരങ്ങളാണ്. ഈ രാജ്യത്തിൻറെ തടി സമ്പത്തു  എടുത്തു പറയത്തക്കതാണ്. ഭവന നിർമ്മാണത്തിൽ  തടി  ധാരാളം ഉപയോഗിക്കുന്നു. Compound wall നിർമ്മാണം  തടി കൊണ്ടാണ് കൂടുതൽ. വനത്തിലൂടെയുള്ള  യാത്...

AUSTRALIA DIARY -21

DECEMBER 18, 2016 SYDNEY FISH MARKET നമ്മൾ  ഒന്നാം ലോക രാജ്യങ്ങൾ സന്ദർശിച്ചു  അവിടങ്ങളിലെ കാര്യങ്ങൾ കണ്ടു പഠിക്കുമ്പോൾ ഒരു കാര്യം സമ്മതിക്കേണ്ടി വരും. പല കാര്യങ്ങളിലും വളരെ പുറകിലാണ് എന്ന്‌. വിദേശങ്ങളിലെപോലെ എന്തെങ്കിലും നല്ല കാര്യം ആരെങ്കിലും INTRODUCE ചെയ്താൽ  എതിർപ്പുമായി ചിലർ രംഗത്ത് വരും. ഇപ്പോൾ UBER TAXI യിൽ യാത്ര ചെയ്യുന്നവരെ  തടയുന്നു. കുറെ മുമ്പ് Super Market ന് എതിരെ ആയിരുന്നു  സമരം. KFC വന്നപ്പോൾ സാംബ്രാജ്യ വിരുദ്ധർ  അതിനെ എതിർത്തു. ഇറച്ചിയും മീനും വെട്ടുന്നതിനും  അത്‌ സൂക്ഷിക്കുന്നതിനും അശാസ്ത്രീയമായ  രീതികളാണ്  നമ്മുടെ നാട്ടിൽ ഉള്ളത്. വൃത്തികെട്ട  സാഹചര്യങ്ങളാണ് ഉള്ളത്.ജനങ്ങളുടെ  ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ്‌. പക്ഷേ എന്തെങ്കിലും പുരോഗമനം കൊണ്ടുവന്നാൽ പ്രതിഷേധം ഉണ്ടാകും. SYDNEY FISH MARKET ൽ പോയി. ഒരു PARKING SPACE കണ്ടു പിടിക്കാൻ ബുദ്ധിമുട്ടി. അത്രമാത്രം  തിരക്കാണ്. അകത്തേക്ക് പ്രവേശിച്ചപ്പോൾ  ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്  കണ്ടത്. വളരെ വിശാലമായ കടകളാണ്. നൂറു customers കയറി ചെന്നാലും ചുറ്...

ഇത് നമ്മുടെ വിധി (SHORT PLAY)

CHARACTERS 1 കുഞ്ഞുകൊച്ചു 2 കുഞ്ഞൻ 3 അമ്മിണി കുഞ്ഞുകൊ ച്ചിന്റെ  വീട്‌. കുഞ്ഞനും  അമ്മിണിയും പ്രവേശി ക്കുന്നു. കുഞ്ഞൻ എന്തുണ്ട്  വിശേഷം  കുഞ്ഞുകൊച്ചെ ? കുഞ്ഞുകൊച്ചു എന്നാ പറയാനാ. നോട്ടുനിരോധനം  കാരണം കഞ്ഞികുടി മുട്ടി. കുറേ അരീം ചെറുപയറും  എത്തിച്ചു തരാമോ ? അമ്മിണി തീർച്ചയായും. ബാങ്കിൽ നിന്ന് ഒന്നും കിട്ടിയില്ലേ ? കുഞ്ഞുകൊച്ചു എലിക്കുളം ബാങ്കിൽ പോയി മൂന്നു മണിക്കൂർ Q നിന്നു. കാലുകഴപ്പു കാരണം തിരിച്ചുപോന്നു... നരേന്ദ്ര മോദിക്ക് എന്തിൻറെ കഴപ്പായിരുന്നു NOTE പിൻവലിക്കാൻ ? വേലിയേൽ ഇരുന്ന പാമ്പിനെ എടുത്തു കോണകത്തിൽ വെക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ ? കുഞ്ഞൻ വിനാശകാലേ  വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാനാണ് ? ഏതായാലും  ഇത്തവണ മോദി കുടുങ്ങും. രാഹുൽ ഗാന്ധിയുടെ കയ്യിൽ തെളിവുണ്ട്. മോദി  അഴിമതി കാണിച്ചതിന്. കുഞ്ഞുകൊച്ചു ഇക്കൊല്ലത്തെ  അവാർഡ് ദാനം കഴിഞ്ഞോ ? അമ്മിണി എന്തിന്റെയാ ചേട്ടാ ? കുഞ്ഞുകൊച്ചു ഇക്കൊല്ലത്തെ ഏറ്റവും മികച്ച ഹാസ്യനടനുള്ള  അവാർഡ്. അത്‌ രാഹുൽ ഗാന്ധിക്ക് ഉറപ്പാ. കുഞ്ഞൻ പതുക്കെപ്പറ. ഭാവി...

A FAREWELL TO MANORAMA ( SHORT PLAY)

THE CHARACTERS  1 Kunjukochu (100) 2 Kunjan   (40 ) 3 Ammini  ( 35) Kunjukochu's  hut at Paika. Kunjukochu is relaxing. Enter Kunjan and Ammini Kunjan How are you? I haven't visited you for a long time.I was busy in the banks to get some money. Are you affected by the currency problem? Kunjukochu Not at all. I was already paisaless. One who is down, fears no fall. Ammini What is your opinion about the rupee crisis? Kunjukochu By his blunder,he has sealed his fate.As we say in Malayalam,"മായ്ക്കാൻ തേച്ചത് പാണ്ടായി ",ie that which was intended to erase something, became a stain.My question is,was it necessary for Modi to grab the sleeping snake from the fence and put it in his underwear? Serves him right. Ammini Maybe he did it for a good purpose. Kunjukochu Whatever it is,he has unleashed a hornet's nest on the man on the Q.He will be a nota in the next elections Kunjan Anyway, let's hope things will be back to normal...

ഓസ്ട്രേലിയ ഡയറി - 20

16 DECEMBER  2016 DIVINE  RETREAT  CENTRE Retreat Centre നെ പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ   എൻറെ ചിന്തകൾ പറന്നു പറന്ന്  ദക്ഷിണാഫ്രിക്കയിൽ  BETHEL  HIGH സ്കൂളിൽ  ഭൂത കാലത്ത്  ലാൻഡ് ചെയ്തു. ഈ  രണ്ടു സ്ഥാപനങ്ങൾ തമ്മിലുള്ള  സമാനതകൾ  വിസ്മയിപ്പിക്കുന്നതാണ്. North West Province ൽ ഒരു വിജന പ്രദേശത്തുള്ള  ആ  boarding സ്കൂൾ,  12ആം  Class ൻറെ  Public പരീക്ഷാ ഉത്തര കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്ന ഒരു Centre ആയിരുന്നു. അവിടെ appointment കിട്ടുന്നത് ആർക്കും ഇഷ്ടമില്ലായിരുന്നു. കാരണം main റോഡിൽ നിന്ന്  5 Kms ചരൽ റോഡിൽ ക്കൂടി വേണം അവിടെ എത്താൻ. ചുറ്റും  maize ൻറെ  വലിയ  farms ആണ്. പണ്ടു പണ്ട്  ജർമ്മൻ മിഷനറിമാർ സ്ഥാപിച്ചതാണ്. പരിപൂർണ്ണ നിശ്ശബ്ദതയാണ്, ഏകാഗ്രതയാണ് . പലവിചാരത്തിന്  യാതൊരു സ്കോപ്പും ഇല്ല. ജർമ്മൻകാരുടെ  ബുദ്ധി അപാരം തന്നെ. Vincentian സഭക്കാരും  അങ്ങനെ തന്നെ. രണ്ടിടത്തെയും schedule ഒന്നുതന്നെ. രാവിലെ 7 മുതൽ  വൈകീട്ട് എട്ടര വരെ ആയിരുന്നു  Bethel ൽ  ma...

മനോരമയുടെ ജീർണ്ണലിസം ( VIEWPOINT)

രാവിലെ പത്രം  വായന ഇല്ലെങ്കിൽ  മലയാളിയുടെ ജീവിതം അപൂർണ്ണമാണ്‌. ഒന്നല്ല, രണ്ടോ മൂന്നോ പത്രങ്ങൾ വായിക്കുന്നവർ ഉണ്ട്‌. ഹർത്താലിൽ നിന്ന് പാൽ, പത്രം എന്നിവയെ ഒഴിവാക്കിയിരിക്കുന്നു. എത്ര നല്ല കാര്യം. പത്രം വായിച്ചാൽ വിവരം കൂടും. പാൽ കുടിച്ചാൽ ആരോഗ്യം കൂടും. എന്നാൽ കേരളത്തിൽ ഇതു രണ്ടും ഇല്ല. രാവിലെ പത്രം, വൈകീട്ട് TV  എന്നതാണ് ശീലം. വൈകീട്ട് തലനാരിഴ കീറുന്ന  ചർച്ചകളാണ്. അതല്ലെങ്കിൽ  തലയിൽ വിഡ്ഢിത്തം പമ്പ് ചെയ്യുന്ന സീരിയലുകൾ ആണ്. പത്രം, TV എന്നിവയിൽ കേരളം ഒന്നാം ലോകത്തേക്കാൾ മുമ്പിലാണ്. പക്ഷേ കുടിവെള്ളം കാശുകൊടുത്തു വാങ്ങണം. ഓസ്‌ട്രേലിയയിൽ പത്രവും ചാനലുകളും കുറവാണ്. കടകളിൽ കുപ്പിവെള്ളവും ഇല്ല. പിന്നെ പത്രം വായിച്ചു TV യും കണ്ട്‌ ഇരിക്കാൻ കൂടെക്കൂടെ അവുധിയും  ഹർത്താലും ഇല്ല. കേരളത്തിൽ ആദ്യം ചർച്ച ചെയ്യേണ്ടത് അത് മര്യാദ ഇല്ലാത്ത രാജ്യമാണ് എന്നതാണ്. ഇന്നത്തെ ജേർണലിസം തന്നെ ഉദാഹരണം. ഉത്തരവാദമില്ലാത്ത  ജേര്ണലിസത്തിന് ജീർണ്ണലിസം എന്ന് പറയണം. ക്രൈസ്തവരെ  അവഹേളിക്കുന്ന  ചിത്രം  പ്രസിദ്ധീകരിച്ചു മനോരമ അവസാനം കുടുങ്ങി. സോഷ്യൽ മീഡിയയിൽ മനോരമക്കെത...

ഓസ്ട്രേലിയ ഡയറി -19

15  ഡിസംബർ 2016 Divine  Retreat  Centre കത്തോലിക്കാ സഭയ്ക്ക്  നല്ല വേരോട്ടമുള്ള രാജ്യമാണ് ഓസ്ട്രേലിയ.  കുടിയേറ്റക്കാർ  രാജ്യത്തിന്‌  ശക്തി  പകരുന്നതുപോലെ  തന്നെ  അവരിലെ   വിശ്വാസികൾ  സഭയ്ക്ക്  ശക്തി  പകരുന്നു. പ്രത്യേകിച്ച്  മലയാളികൾ. Epping ലെ  Our Lady of Perpetual Help of Christians  എന്ന പള്ളിയിലും  അതിനോട്‌ ചേർന്നുള്ള പ്രൈമറി സ്കൂളിലും  പല പ്രാവശ്യം   പോകാൻ  അവസരം ലഭിച്ചു. ഞങ്ങളുടെ പേരക്കുട്ടികൾ  അവിടെയാണ്  പഠിക്കുന്നത്. ഇന്നലെ  അവിടെ  6 ആം  ക്ലാസ്സുകാരുടെ  graduation  ആയിരുന്നു, പള്ളിയിൽ. പ്രവീണയുടെ മകൾ  അലീസ്സ ( 8) സ്കൂൾ  choir ൽ  അംഗമാണ്. കഴിഞ്ഞ ആഴ്ച  കുട്ടികളുടെ  Carol കേൾക്കാൻ പോയിരുന്നു. വിവിധ രാജ്യക്കാരായ  മാതാപിതാക്കൾ, അച്ചടക്കമുള്ള കുട്ടികൾ, ചുറുചുറുക്കുള്ള അധ്യാപകർ, സംഗീതം, പ്രസംഗം procession,എല്ലാം ചേർന്ന  മനോഹരമായ  ഒരു അന്തരീക്ഷം അവിടെ  കാണാൻ സാധിച്ചു. Siby പള്ളിക്കാര്യങ്ങളിൽ ...

ഓസ്ട്രേലിയ ഡയറി -18

13 ഡിസംബർ 2016 പറയാൻ വിട്ടുപോയത് ഏകദേശം 700 മീറ്റർ നീളമുള്ള  മൂന്നു സ്ട്രീറ്റുകളിൽ ഒരു ത്രികോണാകൃതിയിലാണ് രാവിലെ നടക്കാൻ പോകുന്നത്. റോഡിന് ഇരുവശത്തും  ധാരാളം കാറുകൾ പാർക്ക് ചെയ്തിട്ടുണ്ട്. ഏറെയും ഫ്ളാറ്റുകളിലെ താമസക്കാരുടേതാണ്. Parking space തികയാത്തതുകൊണ്ട് ആണെന്ന് തോന്നുന്നു. ചിലർ car, പാർക്ക് ചെയ്തിട്ട് ട്രെയിനിൽ പോകുന്നവരാണ്.ഇത് ഒരു Middle Class ഏരിയ ആണ്. ഈ കാറുകളെ  ശ്രദ്ധിച്ചപ്പോൾ വളരെ വിസ്മയിപ്പിക്കുന്ന ഒരു കാര്യം strike ചെയ്തു. ഈ കാറുകളെക്കാൾ, അല്ലെങ്കിൽ ഈ ഭാഗത്തു ഓടുന്ന കാറുകളെക്കാൾ   മുന്തിയ കാറുകളാണ്  ദക്ഷിണാഫ്രിക്കയിൽ ഓടുന്നത്. എന്തൊരു മറിമായം ! മൂന്നാം ലോക രാജ്യമായ  ദക്ഷിണാഫ്രിക്കയിൽ  എവിടെ നോക്കിയാലും  Merc, BM, Audi,Range റോവർ, volvo,മുതലായവയുടെ latest  മോഡലുകൾ ഓടുന്നത് കാണാം. TOYOTA അത്ര പോരാ ! ഈ ഏരിയ യിൽ  മേൽപ്പറഞ്ഞ  കാറുകൾ ഒന്നും കണ്ടില്ല. നദികളിൽ സുന്ദരി യമുനാ എന്ന് പറയുന്നതുപോലെ ഇവിടെ കാണുന്ന കാറുകളിൽ toyota യുടെ മീഡിയം range കാറുകളാണ് കൂടുതൽ. Corolla, Yaris, Conquest,Camry, മുതലായവ. Honda, VW,Ford, Huen...

ഓസ്ട്രേലിയ ഡയറി -17

12 ഡിസംബർ 2016 കൊച്ചു കൊച്ചു കാര്യങ്ങൾ രാവിലെ നടക്കാൻ പോകുന്നത്  വളരെ രസകരമാണ്. Residential ഏരിയ ഒരു വനം പോലെ യാണ് പോലെയാണ്. തണൽ മരങ്ങൾ ധാരാളം. നല്ല വീതിയുള്ള നടപ്പാത. Epping റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന ഒരാൾക്ക്  luggage വലിച്ചുകൊണ്ട്  അടുത്തുള്ള വീടുവരെ പോകാൻ പ്രയാസമില്ല. ഉച്ചയ്ക്കുപോലും കാൽനടക്കാർക്ക്  തണല്മരങ്ങളുടെ  സംരക്ഷണം ഉണ്ട്‌. രാവിലെ മരങ്ങളിൽ കിളികളെയും magpie യെയും കാണാം. ഒരുദിവസം നടന്നുപോകുമ്പോൾ  road സൈഡിൽ  ഒരു സോഫാ സെറ്റും  കറങ്ങുന്ന ഓഫീസ് chair ഉം കണ്ടു. സോഫാ setൻറെ  നിറം മങ്ങിയിട്ടുണ്ട്. കസേരയ്ക്കും അൽപ്പം നിറം മങ്ങിയിട്ടുണ്ട്. ഞാൻ ആ കസേരയിൽ ഇരുന്ന്‌ ഒന്ന് കറങ്ങി നോക്കി. ഒരു കുഴപ്പവും ഇല്ല. Height കൂട്ടാനും കുറയ്ക്കാനും പറ്റും. പിന്നീട് അന്വേഷിച്ചപ്പോൾ കാര്യം മനസ്സിലായി. ആവശ്യമില്ലാത്ത സാധനങ്ങൾ roadside ൽ വെക്കാം. ആവശ്യക്കാർക്ക്  അത്‌ എടുത്തുകൊണ്ടു പോകാം. ആരും എടുത്തില്ലെങ്കിൽ  മുനിസിപ്പാലിറ്റി അത്‌ കൊണ്ടുപോകും. ഞാൻ കണ്ട chair ന് South ആഫ്രിക്കയിൽ സെക്കൻഡ് hand ഷോപ്പിൽ 500 Rand ( 2500രൂപ ) വില വരും. * ...

വ്യക്തിപൂജ (Viewpoint)

നദികളിൽ സുന്ദരി യമുനാ  എന്ന് പറയുന്നതുപോലെ  സംഖ്യകളിൽ  സുന്ദരി  നൂറ് ആണ്. മനുഷ്യായുസ്സിനെ  നൂറിൽ അടിസ്ഥാനപ്പെടുത്തി നോക്കിയാൽ  ആ  ഫിനിഷിങ് point ൽ എത്തുന്നവർ ചുരുക്കമാണ്. അവിടം വരെ എത്താൻ എല്ലാവർക്കും  ആഗ്രഹമുണ്ട്. പക്ഷേ  വിധി  അനുകൂലമല്ല. ഫിഡൽ കാസ്ട്രോ  90 ആം വയസ്സിൽ മരിച്ചു. 90 A+ ആണ്. ഭാഗ്യമരണമാണ്. ജയലളിത  68 ആം  വയസ്സിൽ മരിച്ചു. തമിഴ്‌നാട് കണ്ണീർക്കടലിൽ  മുങ്ങിയിരിക്കുകയാണ്. അതിൽ കുറേ മുതല കണ്ണീരും  കലർന്നിട്ടുണ്ടോ എന്ന് സംശയം. ഈ  രണ്ടു നേതാക്കളും മരിച്ചപ്പോൾ വലിയ ദുഃഖം ഉണ്ടായി. മരിച്ചവരെപ്പറ്റി  മോശമായ  അഭിപ്രായം പറയുന്നത്  ശരിയല്ല. എങ്കിലും ഈ രണ്ടുപേർക്കും എതിരായ  വിമർശനങ്ങൾ  സോഷ്യൽ മീഡിയയിൽ  കാണുകയുണ്ടായി. ഈ  രണ്ടുപേരും വ്യക്തിപൂജയുടെ  മൂർത്തികൾ ആയിരുന്നു. അതിനെ  അംഗീകരിക്കാൻ  യഥാർത്ഥ ജനാധിപത്യ വിശ്വാസികൾ  തയ്യാറല്ല. അതുകൊണ്ടാണ്  വിമർശനങ്ങൾ. ജയലളിതക്ക്  അസുഖം  വന്നില്ലായിരുന്നു എങ്കിൽ  അവർ പത്തോ ഇരുപതോ  വർഷം കൂടി മു...

ഓസ്ട്രേലിയ ഡയറി -16

ഡിസംബർ 6, 2016 SYDNEY OPERA HOUSE ലോകമെമ്പാടും ഉള്ള  കലാ -സാംസ്കാരിക പ്രേമികൾക്ക്  പരിചിതമാണ്  Sydney Opera House. അസാധാരണമായി  രൂപകൽപ്പന ചെയ്തിട്ടുള്ള  ഇത്  architects ന്  ഒരു പഠന വിഷയമാണ്. ഇന്ത്യക്കാർക്ക്  താജ്മഹൽ പോലെയാണ്  ഓസ്‌ട്രേലിയക്കാർക്ക്  Sydney Opera House. ഓസ്‌ട്രേലിയയെ സംബന്ധിച്ച  വിവരണങ്ങളിൽ  ആദ്യം കാണുന്നത്  ഇതിൻറെ ചിത്രമാണ്. Opera House കാണാൻ  ഒരു ദിവസം മാറ്റി വെച്ചു. ട്രെയിനിൽ ആണ്  യാത്ര. വീട്ടിൽ നിന്ന്  ഏഴ് മിനിറ്റു നടന്നാൽ Epping Station ൽ എത്തും. Station ൽ തിരക്കില്ല. ട്രെയിനുകൾ ധാരാളം ഉണ്ട്‌. സീറ്റുകളും ധാരാളം. എല്ലാ കാര്യങ്ങളും വളരെ user -friendly ആണ്. ഓരോ station ലും  അരമിനിറ്റ്  മാത്രമാണ് നിറുത്തുന്നത്. ഞങ്ങൾ Central Station ൽ ഇറങ്ങി വേറെ ട്രെയിനിൽ കയറി. അടുത്ത ട്രെയിനു വേണ്ടി  ഒട്ടും കാത്തിരിക്കേണ്ടി വന്നില്ല. Airport ൽ പോകാനും  ട്രെയിൻ സൗകര്യപ്രദമാണ്. ധാരാളം ആളുകൾ  ട്രെയിനിൽ Airport ൽ  പോകുന്നു. ജോലിക്കും പോകുന്നു. ഇവിടെയും ഇന്ത്യയിലും ട്രെയ...

ഓസ്ട്രേലിയ ഡയറി -15

SHOPPING ൻറെ  രസം പേർസണൽ  ആയിട്ട് പറഞ്ഞാൽ (ലാലു അലക്സ് fame) Shopping ഒട്ടും ഇഷ്ടമില്ലാത്ത ഒരാളാണ്  ഞാൻ. മറ്റ്‌ പല പുരുഷന്മാരും അങ്ങനെയാണ്. കോട്ടയത്ത്  ശീമാട്ടിയിലും നർമ്മദയിലും ഒക്കെ ചെന്നാൽ 95 ശതമാനം  സ്ത്രീകളാണ്. സ്വർണ്ണം ഒരു ബിസ്ക്കറ്റ് സൗജന്യമായി  തരാമെന്നു പറഞ്ഞാലും ഞാൻ സ്വർണ്ണക്കടയിൽ  പോവുകയില്ല. ഏത്  സാധനമായാലും  ആവശ്യമുള്ളത് അല്ലെങ്കിൽ  ഇഷ്ടമുള്ളത്  വാങ്ങിച്ചുകൊള്ളാൻ  ആണ്  കുടുംബത്തിനുള്ള  standing instruction. NOC. ഇന്ത്യയിൽ  ആയിരക്കണക്കിന് കോടി കള്ളപ്പണം ഉള്ളവർ അത്‌ വെളുപ്പിക്കാനും ഒളിപ്പിക്കാനും  നെട്ടോട്ടം ഓടുകയാണ്. പണം പൂഴ്ത്തി വെക്കാതെ  ഇവർക്ക്  കുറച്ചു പണം ഉപയോഗിച്ച്  നല്ല രാജ്യങ്ങളിൽ പോയി  enjoy ചെയ്തുകൂടേ ? പണഭാരം കുറഞ്ഞു കിട്ടും. ഇതിൻറെ irony എന്താന്നു വെച്ചാൽ  പണം അധികം ഇല്ലാത്തവർക്കാണ്  യാത്ര ചെയ്യാനും  enjoy ചെയ്യാനും താല്പ്പര്യം. ഓസ്‌ട്രേലിയയിൽ  Shopping Mall ൽ പോകുന്നത്  boring അല്ല. ഒന്നാമതായി  കടുത്ത ചൂടിൽ നിന്ന് അഭയം. ഒന്ന...

ഓസ്ട്രേലിയ ഡയറി -14

3 ഡിസംബർ 2016 ഒരേ ഭാഷയും   സംസ്കാരവും ഉള്ള  ആളുകൾ  വിദേശരാജ്യങ്ങളിൽ  പ്രത്യേക സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചു  ജീവിക്കുന്നത്‌  സാധാരണയാണ്. ലോകത്തിലെ പ്രധാന നഗരങ്ങളിൽ അത്തരം  പറിച്ചു നട്ട തുരുത്തുകൾ കാണാം. എങ്കിലും മലയാളികൾക്ക്  അങ്ങനെ ഒരു  ജീവിതരീതി ഉണ്ടോയെന്ന് അറിയില്ല. EASTWOOD എന്ന സ്ഥലം വരെ ട്രെയിനിൽ പോയി. 7 മിനിറ്റ്‌ യാത്ര ട്രെയിനിൽ സീറ്റുകൾ ധാരാളം. PREPAID CARD ആണ് ഉപയോഗിക്കുന്നത്. PLATFORM ലേയ്ക്ക് പ്രവേശിക്കുന്നത്  CARD, SWIPE ചെയ്താണ്. കാർഡിൽ പൈസ എത്ര ബാക്കിയുണ്ടെന്ന് ചെറിയ സ്‌ക്രീനിൽ കാണിക്കും. സ്ഥലത്തിൻറെ പേര് ശുദ്ധ ഇംഗ്ലീഷ് ആണെങ്കിലും  ഒരു ഏരിയ മുഴുവൻ ചൈനീസ് ആണ്. കടകളും ആളുകളും കലപില സംസാരവും എല്ലാം ചൈനീസ്. വളരെ അപൂർവ്വമായി  ഒന്നോ രണ്ടോ Aussie കളോ  ഇന്ത്യക്കാരോ customers ആയി കാണാം. വൻ സൂപ്പർ മാർക്കറ്റ് കളിലേക്കാൾ  വിലക്കുറവിൽ  എല്ലാ സാധനങ്ങളും കിട്ടും എന്നതാണ്  ചൈനീസ്  കടകളുടെ ആകർഷണം. Veg /Fruits ൻറെ ഒരു  വലിയ കടയിൽ ഞങ്ങൾ കയറി. അവിടെ നല്ല തിരക്കാണ്.  എല്ലാത്തരം പഴങ്ങളും പച്ച ക...