Sitting duck എന്ന പ്രയോഗം പലർക്കും അറിയാമായിരിക്കും. എളുപ്പത്തിൽ വെടിവെച്ചു വീഴ്ത്താവുന്ന ഒരു target എന്നാണ് അർത്ഥം. Popular Finance പൊളിഞ്ഞതോടെ അതിൽ പണം നിക്ഷേപിച്ച ആളുകൾ പൊട്ടി കരയുന്നത് കണ്ടു. ഇത് ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളത്തിൽ സംഭവിക്കുന്ന ഒരു കാര്യമാണ്. കഴിഞ്ഞ കൊല്ലം കുന്നത്തു കളത്തിൽ Jewellers പൊട്ടിയത് ഇതുപോലെ ആയിരുന്നു. എത്ര ഉദാഹരണങ്ങൾ ഉണ്ടെങ്കിലും മലയാളികളിൽ ചിലർ അമിത പലിശയിൽ ആകൃഷ്ടരായി Popular പോലുള്ള സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നു. വലിയ കെട്ടിടവും set up ഉം tie കെട്ടിയ കുറെ യുവാക്കളും സുന്ദരികളായ യുവതികളും തേനൂറുന്ന സംസാരവും പിന്നെ വൃത്ത ത്തിലും ചതുരത്തിലും ഉള്ള സീലുകളും മാനേജരുടെ സുന്ദരൻ ഒപ്പും കാണുമ്പോൾ നമ്മൾ വിചാരിക്കും സംഗതി കൊള്ളാമല്ലോ എന്ന്. ആ ഒപ്പ് നമ്മളെ ഒപ്പിക്കാൻ ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലാകുന്നത്. നമുക്ക് അറിയില്ലാത്ത ഒരു കാര്യത്തിൽ അത് അറിയാവുന്നവരോട് ചോദിക്കുന്നത് നല്ലതാണ്.പക്ഷേ ചിലർ അഭിപ്രായം ചോദിക്കുകയില്ല.പ്രത്യേകിച്ചു finance കാര്യങ്ങൾ. വിവാഹ ആലോചനകളും രഹസ്യമായി വെക്കും. തട്ടിപ്പിന് ഇരയായി കഴിയുമ്പോഴാണ് രഹസ്യം പരസ്യമാകുന്നത്. ...