ഒരാൾ നല്ല രീതിയിൽ ജോലി ചെയ്‌ത് നികുതി എല്ലാം അടച്ചു പത്തോ ഇരുപതോ കോടി രൂപ സമ്പാദിച്ചു അതിൽ 10 കോടി ചെലവ് ചെയ്ത് 10000 square feet ൻറെ ഒരു വീടും 2 കോടിയുടെ ഒരു കാറും വാങ്ങിയാൽ അതിൽ എന്തെങ്കിലും problem ഉണ്ടോ? നെറ്റിയിലെ വിയർപ്പുകൊണ്ടു ഉണ്ടാക്കിയതാണ്. കട്ടതും മോഷ്ടിച്ചതും ഒന്നുമല്ല. പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്. വീട് പണിയാനുള്ള കല്ലും മണ്ണും മണലും തടിയും എല്ലാം ഈ നാട്ടില്നിന്നാണ് കിട്ടേണ്ടത്. കേരളം ഒരു കൊച്ചു സംസ്ഥാനമാണ്. മേൽപ്പറഞ്ഞ സാധനങ്ങൾ ഇന്നാട്ടിൽ ആവശ്യത്തിന് കിട്ടാനില്ല. എന്നാലും എവിടെ നിന്നെങ്കിലും സാധനങ്ങൾ എത്തും. ഒരാൾ 1 കോടിയുടെ വീട് വെച്ചാൽ അടുത്ത ആൾ ഒന്നര കോടിയുടേത് വെക്കും. അല്ലെങ്കിൽ കുറച്ചിലാണ്. ഒരു കുടുംബത്തിന്റെ ആവശ്യത്തിന് അല്ല പ്രാധാന്യം. നാല്‌പേർ കാണണം, അറിയണം, അംഗീകരിക്കണം. JCB വന്നതോടെ വീടുവെക്കൽ എളുപ്പമായി. ഏത് കുന്നും തുരന്ന് ഇടിച്ചു നിരത്തി നിരപ്പാക്കി അവിടെ വീട് വെക്കാൻ പറ്റും. പാറ പൊട്ടിക്കാൻ പുതിയ methods ഉള്ളതുകൊണ്ട് അതും എളുപ്പമായി. കുഴൽ കിണർ കുഴിക്കാനുള്ള യന്ത്രവും എത്തി. ഈ യന്ത്രങ്ങൾ എല്ലാം ഉപയോഗിച്ച് കൊച്ചു കേരളത്തെ ആക്രമിച്ചു കീഴ...