നവംബർ 29, 2016 " മധുരിക്കുന്നോർമ്മകളെ മലർ മഞ്ചൽ കൊണ്ടുവരൂ, കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ... എന്ന ഗാനം പഴമക്കാർക്ക് ഓർമ്മയുണ്ടായിരിക്കും. മധുരിക്കുന്ന കുറേ ഓർമ്മകളുമായി Brisbane ൽ നിന്ന് ഇന്നലെ മടങ്ങി. Tiger Air ൻറെ budget flight ൽ. Brisbane -Sydney flight ഒരു മണിക്കൂർ പത്തു മിനിറ്റു മാത്രമാണ്. ഇത്തരം flight ന് baggage നിയമത്തിൽ അണുവിട വിട്ടുവീഴ്ചയില്ല. Board ചെയ്യുന്നതിനു മുമ്പ് hand ബാഗ് തൂക്കി നോക്കും. അധികം തൂക്കം ഉണ്ടെങ്കിൽ വലിയ തുക excess കൊടുക്കണം. തലനാരിഴക്കാണ് ഞങ്ങൾ excess ൽ നിന്ന് രക്ഷപ്പെട്ടത്. Kurabi യിലെ മധുരിക്കുന്ന ഓർമ്മകളിൽ നവംബർ 24 മുന്നിട്ടു നിൽക്കുന്നു. യുവ ദമ്പതികളായ എമിലും ബോണിയും ഞങ്ങളെ Thanksgiving day ആഘോഷിക്കാൻ ക്ഷണിച്ചു. അമേരിക്കക്കാരുടെ ഈ ആഘോഷത്തിന് ക്ഷണിക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. ഞങ്ങളുടെ സംഘത്തിലുള്ള നാലുപേർ അമേരിക്കയിൽ നിന്ന് കല്യാണം കൂടാൻ വന്നവരാണ്. സൂസിയുടെ സഹോദരിയും ഭർത്താവും രണ്ടു മക്കളും. പ്രധാനമായും അവരെ ഉദ്ദേശിച്ചാണ് ക്ഷണം. വൈകീട്ട് ...