ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ലോകത്തിൽ എന്നും സംഭവിക്കുന്നത്. ഉദാഹരണമായി അമേരിക്കയെ ചുട്ടു ചാമ്പൽ ആക്കു മെന്ന് ഉത്തരകൊറിയൻ ഏകാധിപതി തടിമാടൻ കിം ജോംഗ് ഉൻ ഇടയ്ക്കിടെ ഭീഷണി മുഴക്കാറുണ്ട്. റോക്കറ്റ് കൾ അയക്കാറുണ്ട്. ഈ ഭീഷണികൾ കാണുമ്പോൾ തോന്നുന്നത് അമേരിക്കയെ വെല്ലുവിളിക്കാൻ ഇവന് എങ്ങനെ ധൈര്യം കിട്ടുന്നു? സദ്ദാം ഹുസ്സയി ൻ, ബിൻ ലാദൻ മുതലായവരുടെ അന്ത്യം ഒരു പക്ഷേ അവന് അറിഞ്ഞു കൂടായിരിക്കും. കിം ജോങിന്റെ വെല്ലുവിളി എന്തുമാകട്ടെ. കേരളത്തിൽ ഇതാ കിം നെ പ്പോലെ ഒരു തടിമാടൻ തോമസ് ചാണ്ടി മുതലാളി നിയമ വ്യവസ്ഥിതിയെ പൂർവ്വാധികം വീറോടെ വെല്ലു വിളിച്ചിരിക്കുന്നു. താൻ ഭൂമി കയ്യേറ്റം തുടരുമെന്നും ആർക്കും തന്നെ ഒന്നും ചെയ്യാനാവില്ലെന്നും ആണ് വെല്ലുവിളി. കിം ജോംഗ് ൻറെ വെല്ലുവിളി യെ നേരിടാൻ Trump ഉണ്ട്. പക്ഷേ കേരളത്തിലെ കിമ്മിനെ നേരിടാൻ ആരുമില്ലാത്ത അവസ്ഥയാണ്. പാവം കാനം പേടിച്ചുപോയി ചാണ്ടി മുതലാളിയുടെ സിംഹ ഗർജ്ജനം കേട്ട്. UDF ഭരണകാലത്ത് ഉമ്മൻ ചാണ്ടി, കെഎം മാണി എന്നിവർക്കെതിരെ അഴിമതി ആരോപിച്ച് കരിങ്കൊടി കാണിക്കുകയും കോലം കത്തിക്കുകയും ചെയ്തവർ എവിടെപ്പോയി? അവർ അഴിമതിക്ക് എതിരാണെങ്കിൽ ഇപ...