Skip to main content

ചില ദുഃഖ സത്യങ്ങൾ ( VIEWPOINT )

Personal ആയിട്ട് പറഞ്ഞാൽ  (ലാലു അലക്സ് ) എന്നെ അണുവിട പോലും affect ചെയ്യുന്ന ഒരു കാര്യമാണ്. എന്നാലും  കാണുമ്പോൾ വളരെ വിഷമം തോന്നുന്നു.

1. ബീവറേജ്‌സ് Corporation ലെ 500 തസ്തികകൾക്കു വേണ്ടി  ആറ് ലക്ഷത്തോളം പേർ PSC  പരീക്ഷയെഴുതി Guiness ബുക്കിൽ റെക്കോർഡ് ഭേദിച്ചു. 599500 പേർക്ക് ജോലി ലഭിക്കുകയില്ല എന്ന വസ്തുതയാണ് വേദനാജനകം. രണ്ടാമത്‌, ഒരു നല്ല കാര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു Corporation അല്ല മേൽപ്പറഞ്ഞ CORPORATION എന്നത്‌. ജനങ്ങളുടെ പണവും ആരോഗ്യവും ആയുസ്സും തട്ടിയെടുക്കുന്ന Corporation ആണ് അത്.

2  BPL  raation card ന് വേണ്ടി  5000ത്തോളം  ആളുകൾ ചിറയിൻകീഴിൽ തടിച്ചു കൂടി. അവരിൽ ചില സ്ത്രീകൾ  കുഴഞ്ഞുവീണു.  ഇതേ ജനങ്ങളാണ്  തെരഞ്ഞെടുപ്പു കാലത്ത് നേതാക്കളെ ഒരു നോക്കു കാണാനും  അവരുടെ  നെടുനെടുങ്കൻ പ്രസംഗങ്ങൾ  കേൾക്കാനും  തടിച്ചു കൂടുന്നത്. ഏതു മുന്നണി ഭരിച്ചാലും  ജനങ്ങളുടെ  പ്രശ്നങ്ങൾക്ക്  പരിഹാരമില്ല. ഏതു മുന്നണി ഭരിച്ചാലും ജനങ്ങൾ  പറ്റിക്കപ്പെടുകയാണ്. " നടപടി 'എന്ന അർത്ഥ ശൂന്യമായ വാക്ക്  ഉപയോഗിച്ച് ഇരുട്ടുകൊണ്ടു ഓട്ട  അടയ്ക്കുകയാണ് അധികൃതർ.


3

" ബൈക്ക് അപകടത്തിൽ  യുവാക്കൾ മരിച്ചു '  എന്നും കേൾക്കുന്ന ഒരു വാർത്തയാണ് ഇത്. എത്രയോ ജീവനുകളാണ് ഓരോ ദിവസവും റോഡിൽ പൊലിയുന്നത് ! ഈ  മരണങ്ങൾ  ഒഴിവാക്കാവുന്നതല്ലേ ? വെറുതെക്കാർക്കുപോലും  വളരെ ദുഃഖം ഉണ്ടാക്കുന്ന  അനാവശ്യ ദുരന്തങ്ങളാണ്  നിത്യവും  സംഭവിക്കുന്നത്‌. 

Comments

  1. CORRECTION : അണുവിട പോലും affect ചെയ്യാത്ത കാര്യമാണ്‌.

    ReplyDelete
  2. Thanks for 21002 pageviews as on 25 OCTOBER 2016

    ReplyDelete
  3. Thanks for 21002 pageviews as on 25 OCTOBER 2016

    ReplyDelete

Post a Comment

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...