Home Affairs എന്നുവെച്ചാൽ വീട്ടുകാര്യങ്ങൾ എന്നാണ് അർത്ഥം. Port Elizabeth ൽ വന്നിട്ട് ഒരാഴ്ച്ചയിലേറെ കഴിഞ്ഞു. ഒരാഴ്ചത്തെ stay ആണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ അത്ര പെട്ടെന്ന് പോകാൻ ആതിഥേയർ അനുവദിക്കാത്തതുകൊണ്ടു stay extend ചെയ്തു. ഇതിനിടെ ഓസ്ട്രേലിയ വിസാ കിട്ടി. പ്രതീക്ഷിച്ചതിലും നേരത്തെ. സെപ്റ്റംബർ 14ആം തീയതിയാണ് Johaannesburg ൽ പോയി apply ചെയ്തത്. ഒക്‌ടോബർ 30ന് പുറപ്പെടണം. അതിൻറെ ഒരുക്കങ്ങളുടെ excuse പറഞ്ഞു ഇവിടെ നിന്ന് വിടുതൽ വാങ്ങണം.
ഞായറാഴ്ച StAugustine'കത്തീഡ്രൽ പള്ളിയിൽ കുർബ്ബാനയ്ക്ക് പോയി. കടൽ തീരത്തു നിന്നും അധികം അകലെയല്ലാതെ ഒരു കുന്നിൻ മുകളിലാണ് പള്ളി. 1866ൽ സ്ഥാപിച്ചതാണ്. പഴമയും പ്രൗഢിയും ഉണ്ട്. വിശ്വാസികളിൽ പല രാജ്യക്കാരും ഉണ്ട്. നൈജീരിയക്കാർ ധാരാളമുണ്ട്. വളരെ നല്ല ഒരു choir ഗാനങ്ങൾക്ക് നേതൃത്വം വഹിച്ചു. കുർബ്ബാനയ്ക്ക് ശേഷം വികാരി പുറത്തുവന്ന് എല്ലാവരോടും കുശലാന്വേഷണം നടത്തി. വളരെ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷമാണ് പള്ളിക്കകത്തും പുറത്തും കണ്ടത്.
പള്ളിയിൽ നിന്ന് നേരെ പോയത് തുറമുഖത്തിന് അടുത്തുള്ള മീൻകടയിലേക്കാണ്. ഒരു കടയേ അവിടെ ഉള്ളൂ. വളരെ വൃത്തിയും ഭംഗിയും ഉള്ളതാണ് കട. തിരക്ക് ഒട്ടും ഇല്ല. അഞ്ചോ ആറോ ആളുകൾ Q നിൽക്കുന്നു. മീൻ വാങ്ങാൻ പത്തുമിനിറ്റിൽ താഴെയേ സമയം എടുത്തുള്ളൂ. കാരണം മീൻ മുറിച്ചു വൃത്തിയാക്കി fillet ആക്കി വെച്ചിരിക്കുകയാണ്. വേണ്ടത് ചൂണ്ടി കാണിച്ചു വാങ്ങുക. മീൻ എടുത്തു തരുന്ന യുവതികൾ യൂണിഫോം ധരിച്ചിട്ടുണ്ട്. ഞങ്ങൾ Hake ഉം Yellow Tail ഉം വാങ്ങി. വലിയ selection ഇല്ല.
ആയിരക്കണക്കിന് കിലോമീറ്റർ coastline ഉള്ള ദക്ഷിണാഫ്രിക്കയിൽ കേരളത്തിലെപോലെ മീൻ സുലഭമല്ല. ഒരു പക്ഷേ കടലിൽ മീൻ കുറവായിരിക്കാം. വലിയ ഡിമാൻഡും ഇല്ല.
Delareyville പോലുള്ള ഉൾപ്രദേശങ്ങളിൽ ജനങ്ങൾ fresh fish കഴിക്കുന്ന പതിവില്ല.
കഞ്ഞിക്കുഴിയിൽ കോഴിയും മീനും ധാരാളം കിട്ടും. പക്ഷേ വൃത്തിയുണ്ടെന്ന് പറയാനാവില്ല. മീൻ ഓർഡർ ചെയ്തിട്ട് അത് മുറിച്ചു ശരിയാക്കുന്നതുവരെ അൽപ്പം അകലെ മാറി നിൽക്കും.
Ready ആയെന്ന് സൂചന കിട്ടിയാൽ ഓടിച്ചെന്നു വാങ്ങിക്കും. എന്തിനിത്ര കഷ്ട്ടപ്പെടുന്നു എന്ന് ചോദിച്ചാൽ visitors ഉള്ളപ്പോൾ മാത്രമേ സാധാരണ മീനും കോഴിയും വാങ്ങാറുള്ളു എന്നാണ് ഉത്തരം. മണ്പാലോ ചിരട്ടപ്പാലോ കറി വെച്ചാൽ കഞ്ഞിക്കുഴി SBT യുടെ താഴെ കിട്ടുന്ന കോഴിയിറച്ചിയേക്കാൾ രുചികരമായിരിക്കും. എന്നാൽ KR ബേക്കറി യിലെ grilled chicken ഉഗ്രനാണ്. കിലോയ്ക്ക് 440 രൂപ.
ഒക്‌ടോബർ PE യിൽ തണുത്ത കാറ്റ് ശക്തിയായി വീശുന്ന കാലമാണ്. ബീച്ചിലും മറ്റും പോകാൻ അനുയോജ്യമല്ല. അതുകൊണ്ട് Homestay, അതായത് വീട്ടിലിരിപ്പിനാണ് പ്രാധാന്യം. HOME AFFAIRS എന്നു വെച്ചാൽ അടുക്കള കാര്യങ്ങൾ. കേരളത്തിൽ ജനങ്ങൾ ഹർത്താൽ ആസ്വദിക്കുകയാണെന്നു സർക്കാരിന്റെ വക്കീൽ HIGH COURT ൽ പറഞ്ഞതുപോലെ, PE യിലും ഒരു ഹർത്താൽ EFFECT ഉണ്ട്. വിദ്യാർത്ഥി സമരം കാരണം യൂണിവേഴ്സിറ്റി കൾ അടഞ്ഞു കിടക്കുകയാണ്. PE യൂണിവേഴ്സിറ്റിയിൽ Architecture Dept Head ആയ ബോബനും അതേ യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ സ്തുതിയും മനസ്സില്ലാമനസ്സോടെ വീട്ടിൽ ഇരിക്കേണ്ടി വന്നിരിക്കയാണ്.
സമരത്തിൻറെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും എലിയെ തോൽപ്പിച്ചു ഇല്ലം ചുടുന്നതിന് തുല്യമാണ് എന്ന് പറയാം.
ഇന്നു ഞാൻ നാളെ നീ എന്ന് പറയുന്നതുപോലെ ഇന്ന് hake bake ആണെങ്കിൽ നാളെ grilled chicken. സാലഡിൽ ഞങ്ങൾ കൊണ്ടുവന്ന lettuce ഉണ്ട്. ഞങ്ങൾ കൊണ്ടുവന്ന പുതിന കൊണ്ടുള്ള ചമ്മന്തിയുണ്ട്. തണുപ്പിനെ പ്രതിരോധിക്കാൻ ഔഷധി ഒഴിച്ചുകൂടാത്തതാണ്. എന്നുവെച്ചാൽ കുറേശ്ശെ ഒഴിക്കണം എന്ന് അർത്ഥം. ഭാഷയുടെ ഒരു
തലതിരിവ് !
വീട് സ്ഥിതി ചെയ്യുന്നത് Parson Hill എന്ന കുന്നിലാണ്. പണ്ട് രണ്ടാം ലോകയുദ്ധം കഴിഞ്ഞു റിട്ടയർ ചെയ്ത ബ്രിട്ടീഷ് Officers ന് വേണ്ടി നീക്കി വെച്ച ഏരിയ ആണ്. കൊളോണിയൽ രീതിയിലുള്ള വീടുകളാണ് ഇവിടെ ഉള്ളത്. Wooden floor. അടിയിൽ garage. പുറകിൽ Swimming pool, garden എന്നിവ. വീടുകളുടെ മുമ്പിൽ റോഡിനു അപ്പുറം പത്തേക്കറോളം ഉള്ള ഒരു field. അതിൽ കൂറ്റൻ തണൽ മരങ്ങൾ. കുന്നിൽ നിന്ന് നോക്കിയാൽ താഴെ പരന്നു കിടക്കുന്ന നഗരവും കടലും കാണാം. ഏതോ പൂമൊട്ടുപോലെ സ്റ്റേഡിയം. 9 ആം തീയതി അവിടെ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിൽ ക്രിക്കറ്റ് match ഉണ്ട്.

Comments
Post a Comment