വെള്ളപ്പൊക്കത്തിൽ നദികൾ കരകവിഞ്ഞു ഒഴുകുമ്പോൾ തേങ്ങാക്കുലകൾ, തകർന്ന വീടുകളുടെ അവശിഷ്ട്ടങ്ങൾ, ഒടിഞ്ഞ മരങ്ങൾ മുതലായവ ഒഴുകി പോകുന്നതു കാണാം.
അതുപോലെയാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ, വീഡിയോ, അഭിപ്രായങ്ങൾ, jokes മുതലായവ സദാസമയവും നിറഞ്ഞുകവിഞ്ഞു ഒഴുകുന്നത്. നദിയിൽ ചത്ത മൃഗങ്ങൾ ഒഴുകുന്നതുപോലെ സോഷ്യൽ മീഡിയയിൽ ചീഞ്ഞുനാറുന്ന പലതും ഒഴുകുന്നുണ്ട്. മന :പൂർവ്വം ഒഴുക്കി വിടുന്നവരുണ്ട്. കഴുകനും hyena യും ചീഞ്ഞുനാറുന്ന അവശിഷ്ടങ്ങളെ കടിച്ചുവലിച്ചു ആസ്വദിക്കുന്നതുപോലെ സോഷ്യൽ മീഡിയയിൽ ചീഞ്ഞുനാറുന്നതിനെ കടിച്ചു വലിക്കുന്നവർ ഏറെയുണ്ട്.
ബഹുമാനം ഒട്ടുമില്ലാത്ത കാലമാണ് ഇത്. ആർക്കും ആരെയും നിന്ദിക്കാമെന്ന അവസ്ഥയാണ്. ചില ആളുകൾ രഷ്ട്രീയം, മതം ജാതി എന്നിവയുടെ കണ്ണട വെച്ചാണ് കാര്യങ്ങൾ കാണുന്നതും പ്രതികരിക്കുന്നതും. കാള പെറ്റു എന്നുകേട്ട് കയറെടുക്കുന്നവർ ധാരാളം. സത്യാവസ്ഥ അന്വേഷിച്ചു ഉറപ്പ് വരുത്താനുള്ള ക്ഷമയില്ല. ആരെങ്കിലും ഒരു ഫോട്ടോയും comment ഉം ഇട്ടാൽ അത് ഏറ്റുപിടിച്ചു comment കളുടെ ഒരു പ്രവാഹമാണ്. ചീഞ്ഞു നാറുന്ന ഭാഷ ഉപയോഗിച്ച്.
ഒരു joke പറഞ്ഞാൽ അതിനെ ആസ്വദിക്കാൻ പലർക്കും ഇന്ന് സാധിക്കുന്നില്ല. ജസ്റ്റിസ് കട്ജു ഒരു തമാശ പറഞ്ഞു. "കശ്മീർ തരാം, പക്ഷേ ബീഹാറിനെ കൂടി എടുത്തോളണം. " "ഒന്നെടുത്താൽ ഒരെണ്ണം free. " എന്ന് പറയുന്നത് പോലെയാണ് ഇത്. ബീഹാറിലെ
ഗുണ്ടാരാജിനെയാണ് അദ്ദേഹം സൂചിപ്പിച്ചത്.ഇത് ഉൾക്കൊള്ളാനുള്ള humour സെൻസ് ഇല്ലാത്തവർ അദ്ദേഹത്തിന് ഭ്രാന്താണെന്ന് പറയുന്നു.
ദാസേട്ടനെ ചീഞ്ഞു നാറുന്ന ഭാഷയിൽ വിമർശിക്കുന്ന ചില comments സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. അദ്ദേഹത്തിനുവേണ്ടി കാത്തുനിന്ന കുട്ടികളെ അദ്ദേഹം അവഗണിച്ചു എന്നാണ് ആക്ഷേപം. ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞുകൂടാ. ഒരു തെറ്റ് പറ്റിയാൽ ത്തന്നെ അതിൻറെ പേരിൽ നിന്ദിക്കുന്നതിനെ അംഗീകരിക്കാനാവില്ല. അദ്ദേഹത്തിൻറെ പ്രായം, സംഗീതത്തിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ എന്നിവ കണക്കിലെടുക്കുമ്പോൾ
മോശമായ പ്രതികരണം ചെയ്യുന്നത് സംസ്കാര ശൂന്യതയാണ്.
നടൻ ശ്രീനിവാസന് ഒരു തെറ്റുപറ്റി. തെറ്റ് മനസ്സിലായപ്പോൾ അദ്ദേഹം തിരുത്തി. തെറ്റ് ആർക്കും പറ്റും.
കുറെ വർഷങ്ങൾക്കു മുമ്പ് സുകുമാർ അഴീക്കോടും മോഹൻലാലും തമ്മിൽ ഒരു വിവാദം ഉണ്ടായി. പ്രായം കൂടിയ നടന്മാർ അവർക്ക് യോജിച്ച റോൾ ചെയ്യണമെന്നാണ് അഴീക്കോട് പറഞ്ഞത്. ഇതിൽ ക്ഷുഭിതരായ മോഹൻലാൽ fans, അഴീക്കോടിനെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യ വർഷം നടത്തി. മോഹൻലാൽ ദേശീയ ഗെയിംസ് ൽ ലാലിസം എന്ന പരിപാടി നടത്തി കുളമായി. അസഭ്യ വർഷം കിട്ടി.
സോഷ്യൽ മീഡിയയിലെ കഴുകന്മാർ ആരെയും വെറുതെ വിടുന്നില്ല. ഈയിടെ സുഗതകുമാരി ടീച്ചർക്കെതിരെ മോശമായ comments കണ്ടു. കാടത്തം എല്ലാ സീമകളും കടന്നിരിക്കുന്നു !
ഒരാളുടെ മുഖത്തുനോക്കി അസഭ്യവർഷം നടത്താൻ രണ്ടുവട്ടം ആലോചിക്കേണ്ടി വരും. എന്നാൽ ലോകത്തിൻറെ ഏതെങ്കിലും കോണിലിരുന്ന് അസഭ്യ വർഷം നടത്താൻ പലർക്കും മടിയില്ല. ഇത് തനി കാടത്തവും ഭീരുത്വവും ആണ്.

Comments
Post a Comment