29 സെപ്റ്റംബർ 2016
ഈ പട്ടണത്തിൽ പല പ്രാവശ്യം വന്നിട്ടുള്ളതിനാൽ കാഴ്ചകൾ കാണാൻ പോകുന്നതിൽ വലിയ താല്പ്പര്യം ഇല്ല. പണ്ട് ഒരു ഡോൾഫിൻ ഷോ ഉണ്ടായിരുന്നു. വലിയ ഒരു attraction ആയിരുന്നു. നിർഭാഗ്യവശാൽ അത് നിന്നുപോയി.
വൈകീട്ട് Royal Siam എന്ന Thai Restaurant ൽ പോയി. തിരക്ക് ഒട്ടുമില്ല. ശാന്ത സുന്ദരമായ അന്തരീക്ഷമാണ്. അധികം എരുവില്ലാത്ത വിഭവങ്ങളാണ് അവിടെ ഉള്ളത്. Bamboo ചേർത്ത വിഭവങ്ങൾ ആദ്യമായിട്ടാണ് കഴിക്കുന്നത്. ചിക്കൻ, pork, മീൻ, ചോറ് എന്നിവയാണ് പ്രധാന വിഭവങ്ങൾ. Pork അധികം fat ഇല്ലാത്തതാണ്. മദ്യം വിൽക്കാൻ licence ഇല്ലാത്ത Restaurant ആയതിനാൽ ഒരു കുപ്പി Red Wine ഞങ്ങൾ കരുതിയിരുന്നു.
വില നിലവാരം വളരെ ന്യായമാണ്. ശരാശരി ഒരു plate ന് 85Rand. ( 370 രൂപ )
30 സെപ്റ്റംബർ
മനോഹരമായ ഒരു മാസത്തിൻറെ ശുഭകരമായ അവസാനം.
മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട നഗരമാണ് പോർട്ട് Elizabeth. പ്രകൃതി ഭംഗി, സ്ഥല സൗകര്യം, നല്ല റോഡുകൾ, പരിസര ശുചിത്വം, കായിക വിനോദ സൗകര്യങ്ങൾ മുതലായവ ആകർഷണങ്ങളാണ്. കടലിൽ നിന്ന് 200-300 Metre അകലെ റോഡ് നിർമ്മിച്ചിരിക്കുന്നതുകൊണ്ടു അത്രയും സ്ഥലം ജനങ്ങൾക്ക് വിശ്രമിക്കാനും നടക്കാനും ഓടാനും ഉള്ള സൗകര്യം നൽകുന്നു. പുൽത്തകിടികൾ വളരെ നല്ല രീതിയിൽ സംരക്ഷിച്ചിരിക്കുന്നു. പനവർഗ്ഗത്തിൽ പ്പെട്ട ചെടികളാണ് കൂടുതലും.
ബോബനും ഞാനും Pollock ബീച്ചിന് അടുത്തുള്ള ഉദ്യാനത്തിലൂടെ നടന്നു. പാത നീണ്ടു നീണ്ടു കിടക്കുന്നു. കടലിൽ കുറെ പേർ കൂട്ടമായി നീന്തുന്നു. അവരുടേതാണെന്ന് തോന്നുന്നു, ആകാശത്തിൽ ഒരു ഡ്രോൺ മന്ദം മന്ദം നീങ്ങുന്നു. വളർത്തു പട്ടികൾക്ക് പന്തെറിഞ്ഞു കളിപ്പിക്കുന്നവരെ കണ്ടു. ബെഞ്ചുകളിൽ
മുട്ടിയുരുമ്മി ഇരിക്കുന്ന കമിതാക്കൾ. സദാചാര പോലീസ് /ഗുണ്ടകളുടെ ശല്യമില്ല. രണ്ടര കിലോമീറ്റർ നടന്നിട്ടും പാത അവസാനിച്ചില്ല. തിരിഞ്ഞു നടന്നു.
പാർക്കിങ്ങിന് ധാരാളം സ്ഥലമുണ്ട്. കടലിനെ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാവുന്ന restaurant കൾ ധാരാളം.
കേരളത്തിൽ ഓണം കഴിഞ്ഞെങ്കിലും ഇവിടെ ഓണം late ആണ്.
30ന് സ്കൂളുകൾ അടയ്ക്കുന്നതുകൊണ്ടാണ് ഒക്‌ടോബർ 1ന് ഇവിടെ ഓണം വെച്ചിരിക്കുന്നത്. ബോബന്റെ വീട്ടിൽ ഒരു വശത്തു തകൃതിയായ cooking.. മറുവശത്ത് തകൃതിയായ ഡാൻസ് practice.
കുറെ അകലെ ഒരു മലയാളിയുടെ വീട്ടിൽ പായസം ഉണ്ടാക്കുന്നതിന്റെ ആഘോഷമാണ്. അതിൻറെ ചുമതല പുരുഷൻമാർക്കാണ്. സ്ഥലത്തെ പുരുഷന്മാർ എല്ലാവരും അവിടെ കൂടിയിട്ടുണ്ട്. പുറത്തു നല്ല തണുപ്പും ശക്തിയായ കാറ്റുമാണ്. ഞങ്ങൾ രാത്രി ഒമ്പതരയ്ക്ക് അവിടെ എത്തി. തണുപ്പിനും കാറ്റിനും ഉള്ള പ്രതിരോധ ഔഷധം അവിടെ ചെറിയ തോതിൽ ഉണ്ടായിരുന്നു. അത് ന്യായമാണ്. പാട്ടിൻറെ പ്രാക്ടീസ് ഉണ്ടായിരുന്നു. (തുടരും )

Comments
Post a Comment