Skip to main content

സ്വജന പക്ഷപാതം (Viewpoint )

നരേന്ദ്ര മോദിയെ കേരളക്കാർക്ക് ഭൂരിപക്ഷത്തിനും പുച്ഛമാണ്. ഒരു പക്ഷേ കേരളക്കാർ ഏറ്റവും ഉന്നത നിലവാരം ഉള്ളവരാണെന്ന് ഉള്ള ഒരു വിശ്വാസത്തിൽ ആയിരിക്കാം. എന്നാൽ നിഷ്പക്ഷമായി ചിന്തിച്ചാൽ നരേന്ദ്ര മോദിക്ക് ചില ഗുണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം അദ്ദേഹം അവിവാഹിതനാണ് എന്നതാണ്. അദ്ദേഹം പെമ്പ്രന്നോരും മക്കളും മരുമക്കളും ഉള്ള ആളായിരുന്നെങ്കിൽ പ്രധാനമന്ത്രി ആകുമായിരുന്നോയെന്നു സംശയിക്കണം. കാരണം  സ്വജന പക്ഷപാതം അധികാരത്തിൽ ഇരിക്കുന്നവരുടെ  മാറാരോഗമാണ്. ഇത് ജനങ്ങൾക്ക്‌ അറിയാം. എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും നരേന്ദ്ര മോഡി സ്വജനപക്ഷപാതം  കാണിച്ചതായി ഇതുവരെ കേട്ടിട്ടില്ല.

ബിജെപിക്കാരനായിരുന്നുവെങ്കിലും  വാജ്‌പേയി  എല്ലാവർക്കും സമ്മതമായിരുന്നു. അവിവാഹിതനാണ് . അദ്ദേഹം അഴിമതി നടത്തിയിട്ടില്ല. മുൻ പ്രസിഡന്റ്‌ അബ്ദുൾ കലാം വളരെ പോപ്പുലറാണ്. അദ്ദേഹം അവിവാഹിതനും  അഴിമതിരഹിതനും ആയിരുന്നു.

ഇന്ന് ലോകത്തിൽ ഏറ്റവും പോപ്പുലാരിറ്റി ഉള്ള ഒരാളാണ് പോപ്പ് ഫ്രാൻസിസ്. അദ്ദേഹം ലളിതജീവിതം ഇഷ്ട്ടപ്പെടുന്ന ആളാണ്‌. മാത്രമല്ല, അദ്ദേഹം അവിവാഹിതനാണ്.

പണ്ടു പണ്ട് മാർപാപ്പാമാർ വിവാഹിതരും  അഴിമതിക്കാരും ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്‌.

ഒരു നേതാവ് കുടുംബ നാഥനാണ് എന്നതുകൊണ്ട് അയാൾ അഴിമതിക്കാരനാകണമെന്നില്ല. ഉദാഹരണമായി  ബാരാക് ഒബാമ അഴിമതി രഹിതനായി രണ്ട് term പൂർത്തിയാക്കുകയാണ്.

ഇന്ത്യയിലും ആഫ്രിക്കയിലും അഴിമതി, സ്വജനപക്ഷപാതം, അനധികൃത സ്വത്തു സമ്പാദനം എന്നിവയ്ക്ക് വളക്കൂറുള്ള മണ്ണാണ്. ഉദാഹരണമായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌ സുമാ അഴിമതിവീരനാണ്.  സ്വജനപക്ഷപാതം നടത്തുന്നവനാണ്. പക്ഷേ രാജ്യം ഭരിക്കുന്ന ANC -കമ്മ്യൂണിസ്റ്റ്‌ പാർട്ടി സഖ്യം ഈ തിന്മകൾക്ക് നൂറ് ശതമാനം സപ്പോർട്ട് ചെയ്യുന്നവരാണ്.

ഇന്ത്യയിലും സ്ഥിതി സമാനമാണ്. അഴിമതിയും സ്വജന പക്ഷപാതവും നടത്തുന്നവർ ശിക്ഷിക്കപ്പെടുന്നില്ല. Case കൾ ഇരുപതും അതിലേറെയും കൊല്ലം നീണ്ടുപോകുന്നു. അഴിമതിക്കാർ മുന്തിയ വക്കീലന്മാരെ വെച്ച് വാദിച്ചു രക്ഷപ്പെടുന്നു.

K ബാബുവിനെതിരെ കേസ് ഉണ്ട്. അദ്ദേഹത്തിൻറെ സപ്തതിയും നവതിയും കഴിയുന്നതുവരെ കേസ് നീണ്ടുപോകും. പിന്നെ മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടക്കും !

അഴിമതിയാരോപണങ്ങളുടെ ഉരുൾ പൊട്ടലിൽ UDF ഒലിച്ചു പോയി. ഇപ്പോഴത്തെ സ്ഥിതിയോ ?" പടപേടിച്ചു പന്തളത്ത് ചെന്നപ്പോൾ  പന്തം കൊളുത്തി പ്പട " എന്ന അവസ്ഥയാണ്.

ഒരു ഭരണാധികാരിയുടെ കുടുംബാംഗങ്ങൾ രാജ്യകാര്യങ്ങളിൽ ഇടപെടുന്നത്  പണ്ടേ ഉള്ള കാര്യമാണ്. ഫിലിപ്പീൻസ് ഏകാധിപതിയായിരുന്ന  മാർക്കോസിന്റെ ഭാര്യ ഇമെൽഡ മാർക്കോസ് രാജ്യകാര്യങ്ങളിൽ ഇടപെടുകയും രാജ്യത്തിൻറെ സമ്പത്തു  തോന്നിയ പോലെ സ്വന്തം കാര്യത്തിന് ഉപയോഗിക്കുകയും ചെയ്തു. അവർക്ക് 3000 ജോഡി ചെരുപ്പുകൾ ഉണ്ടായിരുന്നു.


1980 മുതൽ  സിംബാബ്വെ യെ  ഭരിച്ചു  കുട്ടിച്ചോറാക്കിയ റോബർട്ട്‌ മുഗാബെ കുഴിയിലേക്ക്  കാലും നീട്ടി ഇരിക്കുന്ന ആളാണ്‌. രാജ്യകാര്യങ്ങൾ നോക്കുന്നത് മുഗാബെയുടെ ഭാര്യ ഗ്രേസ് മുഗാബെ ആണ്. മുഗാബെ മരിച്ചാൽ അവർ പ്രസിഡന്റ്‌ ആകാൻ സാധ്യതയുണ്ട്.

Shakespeare ടെ Julius Caesar നാടകത്തിൽ  ഭാര്യ Calphurnia, സീസറെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഒരു രംഗമുണ്ട്. മാർച്ച് 15, സെനറ്റ് കൂടുന്ന ദിവസമാണ്. അപായ സൂചനയുണ്ട്, അതുകൊണ്ട് സീസർ സെനറ്റിൽ പോകരുതെന്ന് Calpurnia സമ്മർദ്ദം ചെലുത്തുന്നു. സമ്മർദ്ദത്തിനു വഴങ്ങി പോകണ്ടായെന്നു സീസർ തീരുമാനിക്കുന്നു. തലേ രാത്രിയിൽ Calphurnia ഒരു ദുഃസ്വപ്നം കണ്ടിരുന്നു. സീസറെ കൊണ്ടുപോകാൻ വരുന്ന Decious നോട്
സീസർ ഇക്കാര്യം പറയുന്നു. DECIOUS ഇങ്ങനെ പ്രതികരിക്കുന്നു

............ Besides it were a mock
Apt to be rendered for someone to say,
"Break up the senate till another time,
When Ceasar's wife shall meet with better dreams"

( Act 2,Scene 2)

സീസറിന്റെ  ഭാര്യക്ക് നല്ല സ്വപ്‌നങ്ങൾ ഉണ്ടാകുന്നതുവരെ സെനറ്റ് നിർത്തിവെക്കണം എന്നു പറഞ്ഞു  പരിഹസിക്കാൻ ഇടയുണ്ട് എന്നാണ് DECIOUS പറയുന്നത്.

മന്ത്രിമന്ദിരങ്ങളിൽ രാജ്യകാര്യങ്ങൾ എങ്ങനെ തീരുമാനിക്കപ്പെടുന്നു എന്നതിന്‌ സൂചനയാണ് Shakespeare തരുന്നത്.


Comments

Post a Comment

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...