"അച്ചടക്കം " എന്നത് ഒരു പഴയ വാക്കാണ്. ബഹുമാനം എന്നതുപോലെ തന്നെ. ഈ രണ്ട് വാക്കുകൾ ഇക്കാലത്തു വാക്കിലും പ്രവർത്തിയിലും അധികം കാണാനില്ല. ആർക്കും ആരോടും അത്ര ബഹുമാനമോ ആദരവോ ഇല്ലാത്ത കാലമാണ്. അനാദരവ് പ്രകടിപ്പിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്. സോഷ്യൽ മീഡിയ അനന്തമായി തുറന്നു കിടക്കുന്നു.
ഒരാൾ അധികാരത്തിൽ കയറുമ്പോഴാണ് അയാൾക്കെതിരെ വിരോധം വർദ്ധിക്കുന്നത്. ചില രാജ്യങ്ങളിൽ വിരോധം കൊലപാതകത്തിൽ കലാശിക്കും. അത്രയും ക്രൂരത ഇല്ലാത്ത രാജ്യങ്ങളിൽ ചെറിയ മാർഗ്ഗങ്ങളാണ് പ്രയോഗിക്കുക. കൂവൽ, മഷിയേറ്, ചെരുപ്പേറ്, കോലം കത്തിക്കൽ, കരിങ്കൊടി കാണിക്കൽ മുതലായവ. ഈയിടെ സംസ്ഥാന ഫിലിം അവാർഡ് ചടങ്ങിൽ പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ കുറെ ആളുകൾ ബഹളം വെച്ചു. അദ്ദേഹത്തിൻറെ പാർട്ടി അണികളുടെ ഒരു സാധാരണ അടവ് boomerang ചെയ്തു എന്നേയുള്ളൂ.
എവിടെയാണ് അച്ചടക്കം ഉള്ളത് ? കഴിഞ്ഞ കൊല്ലം കേരള നിയമസഭയിൽ അരങ്ങേറിയ പേക്കൂത്തുകൾ മറക്കാറായിട്ടില്ല. അന്ന് സോഫ മറിച്ചിട്ട ജയരാജന്റെ മന്ത്രിക്കസേര പോയത് വിധിയുടെ ക്രൂര വിനോദം. High Court ലെ അഭിഭാഷകരുടെ വിളയാട്ടം കണ്ട് ജനം ഞെട്ടുകയാണ്, ലജ്ജിക്കുകയാണ്. മേൽപ്പറഞ്ഞ രണ്ടുകൂട്ടരേയും കുട്ടികള്ക്ക് റോൾ മോഡൽ ആയി കാണിച്ചു കൊടുക്കാൻ പറ്റുമോ ?
അച്ചടക്ക രാഹിത്യത്തിന്റെ വേരുകൾ കുടുംബത്തിലും വിദ്യാലയങ്ങളിലും ആണ്. ദക്ഷിണാഫ്രിക്കയിൽ ഇന്ന് ഉന്നത വിദ്യാഭ്യാസം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ അക്രമം കാരണം സർവ്വകലാശാലകൾ ഒരു വിധത്തിലും മുമ്പോട്ടു പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സമ്പൂർണ്ണ സൌജന്യ വിദ്യാഭ്യാസം ഉടൻ തന്നെ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൌജന്യ വിദ്യാഭ്യാസം കൊടുക്കുന്നതിന് ആരും എതിരല്ല. അർഹരായ വിദ്യാർത്ഥികൾക്ക് വായ്പ കിട്ടും. പക്ഷേ വായ്പയല്ല,പൂർണ്ണ സൌജന്യ വിദ്യാഭ്യാസമാണ് ഒരു വിഭാഗം വിദ്യാർത്ഥികളുടെ ഡിമാൻഡ്. തീവ്ര ഇടതുപക്ഷക്കാരായ ഈ വിദ്യാർത്ഥികൾ വ്യാപകമായ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. ലൈബ്രറികൾ, ലബോറട്ടറികൾ മുതലായവ തീവെച്ചു നശിപ്പിച്ചു.പോലീസുമായി നിത്യവും തെരുവു യുദ്ധം നടക്കുന്നു. അടുത്തുള്ള കടകൾ കൊള്ളയടിക്കപ്പെടുന്നു. പൊതുമുതൽ നശിപ്പിച്ച വകയിൽ ആകെ നഷ്ട്ടം 1 Billion Rand.
ഭൂരിപക്ഷം വിദ്യാർത്ഥികൾ മുടക്കമില്ലാതെ പഠിക്കാൻ ആഗ്രഹിക്കുന്ന്നവരാണെങ്കിലും അക്രമികൾക്കാണ് മേൽക്കൈ.
ഈ വിദ്യാർത്ഥികൾക്ക് മണ്ടേലയോട് ബഹുമാനമില്ല. ഒരു sell-out എന്നാണ് മണ്ടേലയെ വിശേഷിപ്പിക്കുന്നത്.
വിദ്യാർത്ഥികൾ എന്തു ചെയ്താലും " പിള്ളേരല്ലേ, ചെറുപ്രായമല്ലേ, വിട്ടുകള. നടപടി എടുത്താൽ പ്രശ്നം കൂടുതൽ വഷളാകും "എന്നാണ് പൊതുവെയുള്ള നിലപാട്. അച്ചടക്ക രാഹിത്യം വളരാൻ ഇത് കാരണമാകുന്നു. ഹൈ കോടതിയിൽ അഴിഞ്ഞാടുന്ന അഭിഭാഷകർ കുറെ വർഷം മുമ്പ് വിദ്യാർത്ഥികൾ ആയിരുന്നില്ലേ ?അഴിമതിക്കാരായ ഉദ്യോഗസ്ഥർ മുമ്പ് വിദ്യാർത്ഥികൾ ആയിരുന്നില്ലേ ?
വിതച്ചത് കൊയ്യുന്നു.

Comments
Post a Comment