ഒക്‌ടോബർ 11 ചൊവ്വാ
രണ്ടാഴ്ച്ചയിലേറെ നീണ്ടുനിന്ന PE സന്ദർശനത്തിനു ശേഷം മടക്ക യാത്രയുടെ ദിവസം. രാവിലെ തന്നെ ബാഗുകൾ കാറിൽ എടുത്തുവെച്ചു. ഈ കുന്നിൽ നിന്ന് നോക്കിയാൽ കടൽ ഒരു മനോഹര ദൃശ്യമാണ്. പകൽ പുരോഗമിക്കുന്നതനുസരിച്ചു അതിൻറെ നിറം മാറിക്കൊണ്ടിരിക്കും.കുറെ കപ്പലുകൾ കിടക്കുന്നതു കാണാം
Parson Hill മനോഹരമാണ്. Retirement ന് പറ്റിയ സ്ഥലം. ആളും അനക്കവും കുറവ്. വീടുകൾ face ചെയ്യുന്നത് പത്തേക്കറോളം പരന്നു കിടക്കുന്ന field നെയാണ്. പുല്ല് machine ഉപയോഗിച്ച് വെട്ടി ലെവൽ ആക്കിയിരിക്കുകടയാണ്. ചെറുതും വലുതും പക്ഷികൾ അവിടെ കൊത്തിപ്പെറുക്കി നടക്കുന്നതുകാണാം.
6 മണിക്ക് പുറപ്പെട്ടു. ഞങ്ങൾ പോകുന്ന റൂട്ട് തിരക്ക് കുറഞ്ഞതാണ്. Delareyville ലേയ്ക്ക് 960 Kms ആണ് ദൂരം. ഇത് ക്ലേശകരമായ ഒരു ദൂരമല്ല. ചില ഭാഗങ്ങളിൽ റോഡ് മോശമാണെങ്കിൽ പോലും. കേരളത്തിൽ 90 Kms ഡ്രൈവ് ചെയ്യുന്നതിനേക്കാൾ എളുപ്പമാണ് ഈ 960 Kms. കാരണം റോഡുകൾ വീതി കൂടിയതും മുമ്പിലും പുറകിലും അധികം വാഹനങ്ങൾ ഇല്ലാത്തതുമാണ്.
ദക്ഷിണാഫ്രിക്കയിൽ റോഡ് ഗതാഗതത്തിനാണ് പ്രാധാന്യം. Public transport ആവശ്യത്തിന് ഇല്ല. ചരക്കുനീക്കം കൂടുതൽ റോഡ് മാർഗ്ഗമാണ്.
പ്രകൃതി ഭംഗി ഒട്ടുമില്ലാത്ത season ആണ്. എല്ലായിടവും ഉണങ്ങി വരണ്ടു കിടക്കുന്നു. 60 -90 Km ആണ് ടൗണുകൾ തമ്മിലുള്ള അകലം. ഇടയ്‌ക്ക് ആൾപാർപ്പു കാണാനില്ല. കന്നുകാലി, ആട് മുതലായവ മേഞ്ഞു നടക്കുന്നതുകാണാം. മഴ പെയ്യുന്നതുവരെ അവയ്ക്ക് ആവശ്യമായ പുല്ലില്ല.
ഓരോ 200 KM നും വാഹനം നിറുത്തി കുറെ നേരം വിശ്രമിക്കുന്നത് ക്ഷീണം തീർക്കാനും ഏകാഗ്രത നിലനിറുത്താനും സഹായിക്കും. തണൽ മരങ്ങളും സീറ്റുകളും ഉള്ള വിശ്രമസ്ഥലങ്ങൾ ഇടയ്ക്കിടെ ഉണ്ട്.
Cradock,Middleburg,എന്നീ ടൗണുകൾ പിന്നിട്ട് Colesburg എന്ന സ്ഥലത്തെത്തി. ഇവിടെ രാജ്യത്തെ ഏറ്റവും പ്രധാന ഹൈവേ ആയ N1 ൽ join ചെയ്യുന്നു.
റോഡ് ഗതാഗതത്തിന്റെ പ്രാധാന്യം കാരണം പെട്രോൾ സ്റ്റേഷനുകൾക്ക് വലിയ പ്രാധാന്യമാണ്. HIGH WAY യുടെ അടുത്തുള്ള വലിയ പെട്രോൾ സ്റ്റേഷനുകളിൽ എപ്പോഴും നല്ല തിരക്കുണ്ട്. പാർക്കിങ്ങിനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും നല്ല സൗകര്യങ്ങളുണ്ട്. ഞങ്ങൾ Colesburg ലെ Shell Ultra City യിൽ പ്രവേശിച്ചു.
PE യിലേക്ക് പോയപ്പോൾ ഇവിടെ വിശ്രമിച്ചു breakfast കഴിച്ചിട്ടാണ് പോയത്. ഇപ്പോൾ ഒന്നും വാങ്ങേണ്ട ആവശ്യമില്ല. ചിക്കനും ചപ്പാത്തിയും കൊണ്ടുവന്നിട്ടുണ്ട്. ഇരിക്കാൻ പുല്ല് മേഞ്ഞ കൂടാരം. നിര നിരയായി നിൽക്കുന്ന, കടും ചുവപ്പ് നിറമുള്ള bottle brush മരങ്ങൾ. അടുത്ത് ഒരു ചെറിയ കുളവും കുറെ താറാവുകളും. തീർച്ചയായും യാത്രക്കാരുടെ tension ഇല്ലാതാക്കുന്ന അന്തരീക്ഷം.
Colesburg ൽ നിന്ന് Bloemfontein ലേയ്ക്ക് 224 Kms ആണ്. കൂറ്റൻ ട്രക്ക് കൾ എപ്പോഴും കാണാം. ചുറ്റും വരണ്ടുണങ്ങിയ സ്ഥലങ്ങളാണ്. ഇടയ്‌ക്ക് ഹൈവേയിൽ നിന്ന് നാലോ അഞ്ചോ kms അകലെ ചില ചെറിയ ടൗണുകൾ ഉണ്ട്. Bloemfontein നടുത്തു Engen പെട്രോൾ station ൽ നിറുത്തി വിശ്രമിച്ചു. മൂന്നു മണിയോടെ യാത്ര തുടർന്നു.
കൃഷിയിടങ്ങൾ മഴ പ്രതീക്ഷിച്ചു കാത്തു കിടക്കുകയാണ്. അതിശക്തമായി പൊടിക്കാറ്റ് അടിച്ചു. തൊട്ടടുത്ത് ഒന്നും കാണാൻ വയ്യാത്ത അവസ്ഥ. പക്ഷേ ഈ പ്രദേശത്ത് വാഹനങ്ങൾ വളരെ കുറവാണ്. വിശാലമായ കൃഷിയിടങ്ങളാണ് ഇരുവശവും.
Bloemhof എന്ന സ്ഥലത്തു ഒരു വലിയ dam ഉണ്ട്. യാത്രക്കാർക്ക് വാഹനം നിറുത്തി dam കാണാനുള്ള ഇടം പാലത്തിൽ ഒരുക്കിയിട്ടുണ്ട്. ഡാമിൽ ഇപ്പോൾ വെള്ളം കുറവാണ്. മഴക്കാലത്ത് dam നിറഞ്ഞു ഒരു ഗംഭീര ദൃശ്യമാണ്. ഞങ്ങൾ കാർ നിറുത്തി dam വീക്ഷിച്ചു. വെള്ളം കുറവാണെങ്കിലും മനോഹരമാണ്.
6.30 ന് Delareyville ൽ എത്തി.

Comments
Post a Comment