The characters
1 ആട് അവറാൻ ( A CONVICTED KILLER )
2 ജയിൽ സൂപ്രണ്ട്
സൂപ്രണ്ടിന്റെ ഓഫീസ്. ആട് അവറാൻ പ്രവേശിക്കുന്നു.
സൂപ്രണ്ട്
എന്താ കാര്യം ? അനാവശ്യമായി എന്നെ കാണാൻ വരരുത് എന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്താന്നു വെച്ചാൽ വേഗം പറഞ്ഞിട്ട് സെല്ലിൽ പോകൂ.
അവറാൻ
സാർ എൻ്റെ നിവേദനം വായിച്ചില്ലേ ? അതിൽ പറഞ്ഞ കാര്യങ്ങൾ . വളരെ അത്യാവശ്യമാണ്.
സൂപ്രണ്ട്
ഞാൻ അത് ഓടിച്ചു വായിച്ചു. പറ്റില്ല പറ്റില്ല. ഇപ്പോൾത്തന്നെ നിനക്ക് വഴിവിട്ട് പല സൗകര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട്. രണ്ട് സ്മാർട്ട് ഫോൺ. വൈകീട്ട് മദ്യം. എന്നും കോഴി, ആട് അല്ലെങ്കിൽ ബീഫ്. WHATSAPP. ഇതിൽ കൂടുതലായാൽ എൻറെ പണി പോകും. ഞാൻ ആപ്പിലാകും.
അവറാൻ
ഓസിലല്ലല്ലോ സാറേ. കുശാലായി മാസപ്പടി തരുന്നില്ലേ ?
സൂപ്രണ്ട്
അത് ശരിയാണ്. പക്ഷേ ഇപ്പോൾ ഭരണം മാറി. പിണറായി ആണ് ഇപ്പോൾ നാട് ഭരിക്കുന്നത്. കാര്യങ്ങൾ പഴയ പോലെ അല്ല.
അവറാൻ
ഹാ ഹാ ഹാ
ഏത് റായി ഭരിച്ചാലും ഈ ബാനാന Republic ൽ ഒരു ഒട്ടുപാലും സംഭവിക്കാൻ പോകുന്നില്ല. മാത്രമല്ല റായിയുടെ പാർട്ടിയാണ് ജയിലുകളെ Guest House ആക്കിയത്.
സൂപ്രണ്ട്
നിൻറെ പ്രശ്നം എനിക്കറിയാം. ആറ് ഭാര്യമാരുള്ള നിനക്ക് ഇപ്പോൾ നിത്യ ക്രിയ നടക്കുന്നില്ല. അതാണ് കാര്യം.
അവറാൻ
Exactly.You hit the nail on the head! ഒരു ദിവസം പട്ടിണി കിടക്കാം. പക്ഷേ ക്രിയ ഇല്ലെങ്കിൽ എനിക്ക് ഭ്രാന്തുപിടിക്കും.
എൻറെ ഭാര്യമാർ കയറുപറിക്കുകയാണ്. കോവൈ രാജമ്മാൾ കോഴിക്കോട് സുബൈദ, കോട്ടയം കുഞ്ഞമ്മ, പൈക കുഞ്ഞാമ്മി etc etc. സാർ ക്രിയാത്‌മകമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ വല്ല ബംഗ്ലകളും എൻറെ ഭാര്യമാരെ കൊത്തിക്കൊണ്ടു പോകും. പണം ഒരു പ്രശ്നമല്ല.
സൂപ്രണ്ട്
എന്നാൽ നിനക്കുവേണ്ടി ഞാൻ ഒരു special പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. പണം ഒഴുക്കേണ്ടി വരും. 30 ഡേയ്സ് പാക്കേജ് ആണ്. അതായത് മുപ്പതു ദിവസത്തേയ്ക്ക് നീ completely free ആയിരിക്കും.നിനക്ക് നിൻറെ ഭാര്യമാരുടെ കൂടെ ഇഷ്ട്ടം പോലെ ക്രീഡാ വിനോദങ്ങളിൽ ഏർപ്പെടാം.
അവറാൻ
Thanks a million,sir
സൂപ്രണ്ട്
പൈസ മുഴുവൻ advance ആയി കിട്ടണം. ഒരു ദിവസത്തേയ്ക്ക് ഒരു ലക്ഷം രൂപാ. ആകെ 30 ലക്ഷം. പിന്നെ നിനക്കുപകരം നിൻറെ
അപരനെ ഇവിടെ താമസിപ്പിക്കും. ഒരു ദിവസം 10000 രൂപാ. സമ്മതമാണോ ?
അവറാൻ
നൂറുവട്ടം സമ്മതമാണ്. ഓൺലൈൻ ആയി പണം transfer ചെയ്യാം.
സൂപ്രണ്ട്
അത് പള്ളീൽ പോയി പറഞ്ഞേച്ചാൽ മതി. Online തട്ടിപ്പാ.
പൈസ എണ്ണി ചാക്കിൽ കെട്ടി എൻറെ വീട്ടിൽ ഏൽപ്പിക്കണം. എണ്ണാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പാലായിൽ പോയി മാണിസാറിനോട് ആ machine കടം വാങ്ങി കൊണ്ടുവരണം. ഇപ്പോൾ വെറുതെ ഇരുന്ന് തുരുമ്പെടുക്കുകയാണ്. മാണിസാർ നല്ല മനസ്സുള്ള ആളാണ്. ഒരു അത്യാവശ്യം ചോദിച്ചാൽ സഹായിക്കും, തീർച്ച.
അവറാൻ
എന്നാൽ അങ്ങനെ ചെയ്യാം.
സൂപ്രണ്ട്
Ok.Proceed.
രണ്ടുപേരും കൈകോർത്തു ഉച്ചത്തിൽ
JAI, THE ബാനാന റിപ്പബ്ലിക്ക് OF KERALA !
( CURTAIN)

Comments
Post a Comment